KeralaLatest

സ്വപ്നക്കൊപ്പം മകന്‍റെ ഫോട്ടോ പുറത്ത് വിട്ടത് ബിനീഷ് കോടിയേരി”; പരാതിയുമായി പാർട്ടിയിലേക്ക് ഇപി ജയരാജന്‍

“Manju”

ശ്രീജ.എസ്

ബിനീഷ് കോടിയേരിക്ക് പിന്നാലെ സ്വര്‍ണക്കടത്ത് കേസില്‍ മകന്‍ ജയ്സന്‍റെ പേര് പുറത്ത് വന്നതില്‍ ഗൂഢാലോചനയുണ്ടെന്ന് മന്ത്രി ഇപി ജയരാജന്റെ പരാതി. സ്വപ്നക്കൊപ്പം ജയ്സന്‍ നില്‍ക്കുന്ന ഫോട്ടോ പുറത്ത് വിട്ടത് ബിനീഷ് കോടിയേരിയാണെന്നാണ് ഇപിയും കുടുംബവും സംശയിക്കുന്നത്. ഇതില്‍ പാര്‍ട്ടിക്ക് പരാതി കൊടുക്കാനൊരുങ്ങുകയാണ് ജയരാജന്‍ എന്നാണ് സൂചന

2018 ലാണ് സ്വപ്ന സുരേഷിന് മന്ത്രി ഇപി ജയരാജന്‍റെ മകന്‍ പാര്‍ട്ടി നടത്തിയത്. പാസ്പോര്‍ട്ട് സംബന്ധമായ പ്രശ്നം പരിഹരിച്ച്‌ നല്‍കിയതിന്‍റെ പ്രത്യുപകാരമായിരുന്നു പാര്‍ട്ടി. ബിനീഷ് കോടിയേരി മുഖേനയാണ് ജയ്സന്‍ സ്വപ്നയെ പരിചയപ്പെട്ടത്. പാര്‍ട്ടി നടത്തണമെന്നാവശ്യപ്പെട്ടതും വേണ്ട ക്രമീകരണങ്ങളെല്ലാം ചെയ്തതും ബിനീഷ് ആണ്‌ .

Related Articles

Back to top button