International

ഇന്ത്യ-യുഎസ് പ്രതിരോധ പ്രതിനിധികൾ വെർച്ച്വൽ കൂടിക്കാഴ്ച നടത്തി

“Manju”

ബിന്ദുലാൽ തൃശൂർ

ഇന്ത്യ-യുഎസ് പ്രതിരോധ സാങ്കേതികവിദ്യ വ്യാപാര മുന്നേറ്റ (DTTI) തല യോഗത്തിന്റെ പത്താം പതിപ്പ് ഇന്നലെ നടന്നു. ഇന്ത്യൻ പ്രതിരോധ മന്ത്രാലയ പ്രതിനിധിയായി, പ്രതിരോധ ഉൽപ്പാദക സെക്രട്ടറി ശ്രീ രാജ് കുമാറും, അമേരിക്കൻ പ്രതിരോധ വകുപ്പ് പ്രതിനിധിയായി, അക്ക്വിസിഷൻ & സസ്‌റ്റൈന്മെന്റ് വകുപ്പ് അണ്ടർ സെക്രട്ടറി ശ്രീമതി എലൻ എം ലോർഡും വെർച്ച്വൽ യോഗത്തിന് അദ്ധ്യക്ഷം വഹിച്ചു.

ഉഭയകക്ഷിതല പ്രതിരോധ വ്യാപാരബന്ധം, പ്രതിരോധ ഉൽപ്പന്നങ്ങളുടെ സഹകരിച്ചുള്ള ഉത്പാദനം-വികസനം എന്നിവയ്ക്ക് അവസരങ്ങൾ ഒരുക്കുക എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നത് ലക്ഷ്യമിട്ടാണ് DTTI കൂട്ടായ്മ രൂപീകരിച്ചിരിക്കുന്നത്. ഇതിനു കീഴിൽ കര-നാവിക-വ്യോമ-വിമാനവാഹി സാങ്കേതികവിദ്യകൾക്കായി നാല് സംയുക്ത കർമ്മസമിതികൾക്കും രൂപം നൽകിയിട്ടുണ്ട്.

കൂട്ടായ്മയുടെ വിജയത്തിനുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധതയുടെ പ്രതീകമായി, പ്രത്യേക പ്രസ്താവനയിലും ഇരു രാഷ്ട്രങ്ങളും ഒപ്പുവച്ചു. DTTI പദ്ധതികളുടെ കൃത്യമായ രൂപരേഖ തയ്യാറാക്കൽ, അവയുടെ പുരോഗതി എന്നിവ വഴി ഇരു രാഷ്ട്രങ്ങൾക്കും ഇടയിലെ പ്രതിരോധ സാങ്കേതികവിദ്യ സഹകരണം സംബന്ധിച്ച ചർച്ചകൾക്ക് കൂടുതൽ കരുത്ത് പകരുന്നത് ലക്ഷ്യമിട്ടുള്ളതാണ് ഈ നീക്കം.

DTTI യ്ക്ക് കീഴിലെ സഹകരണ പദ്ധതികൾ കണ്ടെത്തുന്നതിനും, അവയുടെ വികസനത്തിനും പ്രത്യേക പ്രവർത്തന ചട്ടത്തിനും രൂപം നൽകിക്കഴിഞ്ഞു.

Related Articles

Back to top button