KeralaLatestUncategorized

വിക്ടേഴ്സ് ഫസ്റ്റ്‌ബെൽ ക്ലാസിൽ ഇന്നുമുതൽ മാനസികാരോഗ്യ പരിപാടികളും

“Manju”

തിരുവനന്തപുരം : കൈറ്റ് വിക്ടേഴ്‌സിൽ ആരംഭിച്ച ‘ഫസ്റ്റ്‌ ബെൽ’ ഡിജിറ്റൽ ക്ലാസുകളിൽ കുട്ടികളുടെ മാനസിക, ശാരീരിക വികാസം ലക്ഷ്യമിട്ടുള്ള പുതിയ പരിപാടികൾ ആരംഭിക്കുന്നു.

ഇതിന്റെ ഭാഗമായി വ്യാഴാഴ്ചമുതൽ മാനസികാരോഗ്യപരിപാടി സംപ്രേഷണം തുടങ്ങും.

കോവിഡ് പശ്ചാത്തലത്തിൽ വീടുകൾക്കുള്ളിൽ കഴിയുന്ന കുട്ടികളുടെ മാനസിക പിരിമുറുക്കം ഒഴിവാക്കാനും ക്രിയാത്മക ആസ്വാദനശേഷി ഉത്തേജിപ്പിക്കുകയുമാണ് ലക്ഷ്യം. പ്രശസ്തരായ ഡോക്ടർമാർ പരിപാടിയിൽ പങ്കെടുക്കും.

ഇതോടൊപ്പം പൊതുവിഷയങ്ങളായി യോഗയും മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെയും ഡോ. മുരളി തുമ്മാരുകുടിയുടെയും ക്ലാസുകളും സംപ്രേഷണം ചെയ്യും.

തിങ്കൾമുതൽ വെള്ളിവരെ രാവിലെ 7.30-നും വൈകീട്ട് 5.30-നുമാണ് പൊതുപരിപാടിയുടെ സംപ്രേഷണം.

Related Articles

Back to top button