IndiaLatest

രാജ്യത്തുടനീളമുള്ള അംഗൻവാടികളിലും കോവിഡ് -19 മഹാമാരി ആഘാതം ഏൽപ്പിച്ചു

“Manju”

ബിന്ദുലാൽ തൃശൂർ

കോവിഡ് -19 സൃഷ്ടിച്ച ആഘാതം പരിമിതപ്പെടുത്തുക എന്ന ലക്‌ഷ്യം മുൻനിർത്തി,ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച മാർഗ്ഗനിർദേശത്തിനനുസൃതമായി രാജ്യത്തുടനീളമുള്ള എല്ലാ അംഗൻവാടികളും ദേശീയ ദുരന്തനിവാരണ നിയമം-2005 പ്രകാരം, അടച്ചിട്ടിരിക്കുകയാണ്. എങ്കിലും, അംഗൻവാടികളിലെ കുട്ടികൾക്ക് കൃത്യമായ പോഷകാഹാരം ഉറപ്പാക്കുന്നതിനായി അംഗൻവാടി ജീവനക്കാരും സഹായികളും ഗുണഭോക്താക്കളുടെ വീടുകളിൽ അവർക്കനുവദിച്ചിട്ടുള്ള പോഷകാഹാരം വിതരണം ചെയ്തു വരുന്നു.

15 ദിവസത്തിലൊരിക്കൽ അംഗൻവാടി ജീവനക്കാർ ഗുണഭോക്താക്കളുടെ വീടുകളിലെത്തി ഭക്ഷ്യവസ്തുക്കളും പോഷകാഹാരവും വിതരണം ചെയ്യുന്നു എന്ന് ഉറപ്പുവരുത്തുന്നതിനാവശ്യമായ നിർദേശങ്ങൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും കേന്ദ്ര സർക്കാർ നൽകിയിട്ടുണ്ട്. കൂടാതെ, അംഗൻ‌വാടി ജീവനക്കാരും സഹായികളും അതാത് പ്രദേശങ്ങളിലെ സാമൂഹിക നിരീക്ഷണത്തിലും ‌ ബോധവത്‌കരണ പ്രവർത്തനങ്ങളിലും തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളെ സഹായിക്കുകയും, കാലാകാലങ്ങളിൽ‌ നിയോഗിക്കപ്പെടുന്ന മറ്റ് പ്രവർ‌ത്തനങ്ങളിൽ‌ ഏർപ്പെടുകയും വേണം.

കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രി ശ്രീമതി സ്മൃതി സുബിൻ ഇറാനി ഇന്ന് രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Related Articles

Back to top button