IndiaLatest

കോവിഡ് ഡ്യൂട്ടിക്കിടെ മരിച്ചത് 382 ഡോക്ടർമാർ; കേന്ദ്രം അവഗണിക്കുന്നെന്ന് ഐഎംഎ

“Manju”

ന്യൂഡൽഹി• കോവിഡ് ഡ്യൂട്ടിക്കിടെ മരിച്ച ഡോക്ടർമാരെക്കുറിച്ച് ഒരു വാക്കുപോലും പരാമാർശിക്കാതെ പാർലമെന്റിൽ കോവിഡിനെക്കുറിച്ചുള്ള കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധന്റെ പ്രസ്താവനയ്ക്കും, ഡ്യൂട്ടിക്കിടെ മരിച്ച ഡോക്ടർമാരെക്കുറിച്ച് കേന്ദ്രത്തിന് വിവരങ്ങളില്ലെന്ന കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിന്‍ കുമാര്‍ ചൗബേയുടെ പരാമർശത്തിനെതിനുമെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). ആരോഗ്യ പ്രവർത്തകരുടെ കാര്യത്തിൽ സർക്കാർ അവഗണന കാണിക്കുകയാണെന്ന് ഐഎംഎ ആരോപിച്ചു. 1897ലെ പകർച്ചവ്യാധി നിയമം, ദുരന്തനിവാരണ നിയമം എന്നിവ നടപ്പാക്കാനുള്ള ധാർമ്മിക അധികാരം സർക്കാരിന് നഷ്ടപ്പെടുന്നുവെന്നും ഐഎംഎ പറഞ്ഞു.

ഇതുവരെ കോവിഡ് ബാധിച്ച് 382 ഡോക്ടർമാർ മരിച്ചുവെന്ന പട്ടികയും ഐഎംഎ പുറത്തുവിട്ടു. ഇതുപ്രകാരം മരിച്ചവരിൽ 27 വയസുള്ളയാളും 85 വയസുള്ളയാളും ഉൾപ്പെടുന്നു. മഹാമാരി സമയത്തെ ആരോഗ്യ പ്രവർത്തകരുടെ സംഭാവനകളെ അംഗീകരിക്കുമ്പോൾ, ആരോഗ്യമന്ത്രി ജീവൻ നഷ്ടപ്പെട്ട ഡോക്ടർമാരെക്കുറിച്ച് ഒന്നും പരാമർശിച്ചിട്ടില്ല. ഈ വിവരങ്ങൾ രാജ്യത്തിന്റെ ശ്രദ്ധയിലേക്ക് വരുന്നില്ല എന്നത് ഭയപ്പെടുത്തുന്ന കാര്യമാണ്. ഇന്ത്യയിലല്ലാതെ മറ്റൊരു രാജ്യത്തിനും ഇത്രയും ഡോക്ടർമാരെയും ആരോഗ്യപ്രവർത്തകരെയും നഷ്ടമായിട്ടില്ല.

പൊതുജനാരോഗ്യവും ആശുപത്രികളും സംസ്ഥാനങ്ങളുടെ കീഴിൽ വരുന്നതിനാൽ കേന്ദ്ര സർക്കാരിന് വിവരങ്ങളൊന്നുമില്ലെന്നാണ് അശ്വിനി കുമാർ ചൗബെയുടെ പാർലമെന്റിൽ അറിയിച്ചത്. ഇത് ജനങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന ദേശീയ നായകന്മാരെ അവഗണിക്കുന്നതിനു തുല്യമാണ്. ഭാഗികമായമായി ഒരു ഇൻഷുറൻസ് പദ്ധതി മുന്നോട്ടു വച്ച് നിരാശ്രയമായ കുടുംബങ്ങളെ നിരാകരിക്കുകയാണ്. ഒരുവശത്ത് അവരെ കോവിഡ് പോരാളികളെന്ന് വിശേഷിപ്പിക്കുകയും അവരുടെ കുടുംബങ്ങൾക്ക് അർഹതതയുള്ളത് നിഷേധിക്കുകയും ചെയ്യുന്നുവെന്നും ഐഎംഎ ആരോപിച്ചു. കമ്മ്യൂണിറ്റി ഹെൽത്ത് വർക്കർമാർ ഉൾപ്പെടെ 22.12 ലക്ഷം പൊതുജനാരോഗ്യ പ്രവർത്തകർക്ക് 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ കേന്ദ്ര ആരോഗ്യ മന്ത്രാലയം മാർച്ചിൽ പ്രഖ്യാപിച്ചിരുന്നു.

Related Articles

Back to top button