IndiaLatest

കാര്‍ഷിക ബില്ലുകള്‍ ലോക്‌സഭ പാസാക്കി

“Manju”

കാര്‍ഷിക ബില്ലുകള്‍ക്ക് ലോക്‌സഭയുടെ അംഗീകാരം. വ്യാഴാഴ്ച രാത്രി 9.45 വരെ നീണ്ട ചര്‍ച്ചകള്‍ക്കുശേഷമാണ് ബില്‍ പാസാക്കിയത്.
കാര്‍ഷികോത്പന്നങ്ങളുടെ ഉത്‌പാദനം, വ്യാപാരം, വാണിജ്യം (പ്രോത്സാഹനവും സംവിധാനമൊരുക്കലും) ബില്‍, വിലസ്ഥിരതയും കൃഷിസേവനങ്ങളും സംബന്ധിച്ച കര്‍ഷകരുടെ കരാറു(ശാക്തീകരണവും സംരക്ഷണവും)മായി ബന്ധപ്പെട്ട ബില്‍ എന്നിവയാണ് പാസാക്കിയത്.

കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പ്രതിപക്ഷം വലിയ പ്രതിഷേധമുയര്‍ത്തി. ആകാശവും ഭൂമിയും കോര്‍പറേറ്റുകള്‍ക്ക് പതിച്ചു നല്‍കുന്നതിന്റെ ഭാഗമായാണ് ബില്ലുകള്‍ കൊണ്ടുവന്നതെന്ന് ഇടത് എംപിമാര്‍ ആരോപിച്ചു. കോണ്‍ഗ്രസും ഡിഎംകെയും വാക്ക് ഔട്ട് നടത്തി.

ഭരണപക്ഷത്തെ ശിരോമണി അകാലിദളും കടുത്ത എതിര്‍പ്പ് ഉന്നയിച്ചു. ഹരിയാനയിലും പഞ്ചാബിലും കര്‍ഷക പ്രതിഷേധം ശക്തമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് അകാലിദള്‍ കേന്ദ്രമന്ത്രിസഭ വിട്ടത്. ഹര്‍സിമ്രത് കൗര്‍ ബാദല്‍ കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ചു. കര്‍ഷകരുടെ മകളായും സഹോദരിയായും ഒപ്പം നില്‍ക്കാന്‍ കഴിയുന്നതില്‍ അഭിമാനമെന്ന് ഹര്‍സിമ്രത് കൗര്‍ ബാദല്‍ പ്രതികരിച്ചു.

Related Articles

Back to top button