Kerala

സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 3849 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

“Manju”

സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 48 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 165 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 3849 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 410 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2744 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതായും മന്ത്രി അറിയിച്ചു.

ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 926
കോഴിക്കോട് 404
കൊല്ലം 355
എറണാകുളം 348
കണ്ണൂർ 330
തൃശൂർ 326
മലപ്പുറം 297
ആലപ്പുഴ 274
പാലക്കാട്‌ 268
കോട്ടയം 225
കാസർഗോഡ് 145
പത്തനംതിട്ട 101
ഇടുക്കി 100
വയനാട് 68
സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 3849 പേർക്ക്. ഇന്ന് 2744 പേർ രോഗമുക്തി നേടി.

12 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ ഒന്‍പതിന് മരണമടഞ്ഞ എറണാകുളം തോപ്പില്‍ക്കാട് സ്വദേശിനി പാര്‍വതി (75), സെപ്റ്റംബര്‍ 11 ന് മരണമടഞ്ഞ തിരുവനന്തപുരം തിരുമല സ്വദേശി പ്രതാപചന്ദ്രന്‍ (75), കൊല്ലം തങ്കശേരി സ്വദേശിനി മാര്‍ഗറ്റ് (68), തൃശൂര്‍ മുണ്ടൂര്‍ സ്വദേശി ഔസേപ്പ് (87), തൂത്തുക്കുടി സ്വദേശിനി അഞ്ജല (55), തിരുവനന്തപുരം ബാലരാമപുരം സ്വദേശി രാജന്‍ (53), തിരുവനന്തപുരം പൂന്തുറ സ്വദേശിനി മേഴ്സ്ലി (72), പാലക്കാട് ചേമ്പ്ര സ്വദേശി സൈദാലി (58), സെപ്റ്റംബര്‍ 13ന് മരണമടഞ്ഞ കാസര്‍ഗോഡ് പടന്ന സ്വദേശിനി സഫിയ (79), സെപ്റ്റംബര്‍ 14ന് മരണമടഞ്ഞ മലപ്പുറം പൂക്കയില്‍ സ്വദേശിനി സുഹറ (58) മലപ്പുറം കോക്കൂര്‍ സ്വദേശി കുഞ്ഞിമുഹമ്മദ് (85), സെപ്റ്റംബര്‍ 15ന് മരണമടഞ്ഞ മലപ്പുറം എടക്കര സ്വദേശി അബ്ദുറഹ്മാന്‍ (68) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 501 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 48 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 165 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 3849 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 410 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

102 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 27, കണ്ണൂര്‍ 22, മലപ്പുറം ഒന്‍പത്, കൊല്ലം, തൃശൂര്‍, കാസര്‍ഗോഡ് എട്ട് വീതം, പത്തനംതിട്ട ഏഴ്, കോഴിക്കോട് ആറ്, എറണാകുളം അഞ്ച്, ആലപ്പുഴ, പാലക്കാട് ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ മൂന്ന് ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2744 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

ഇതോടെ 35,724 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 90,089 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,16,262 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,91,628 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും 24,634 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3282 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

102 ആരോഗ്യ പ്രവർത്തകർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് ബാധ

102 ആരോഗ്യ പ്രവർത്തകർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് രോഗ ബാധ. തിരുവനന്തപുരം- 27, കണ്ണൂർ- 22, മലപ്പുറം- 9, കൊല്ലം-8, തൃശൂർ-8, കാസർഗോഡ്-8, പത്തനംതിട്ട- 7, കോഴിക്കോട്- 6, എറണാകുളം- 5, ആലപ്പുഴ- 1, പാലക്കാട്- 1 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 3 ഐഎൻഎച്ച്എസ് ജീവനക്കാർക്കും രോഗം ബാധിച്ചു.
അതേസമയം സംസ്ഥാനത്ത് ഇന്ന് 4167 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ വാർത്താകുറിപ്പിൽ അറിയിച്ചു. തിരുവനന്തപുരം- 926, കോഴിക്കോട്- 404, കൊല്ലം- 355, എറണാകുളം- 348, കണ്ണൂർ- 330, തൃശൂർ- 326, മലപ്പുറം- 297, ആലപ്പുഴ- 274, പാലക്കാട്- 268, കോട്ടയം- 225, കാസർഗോഡ്- 145, പത്തനംതിട്ട- 101, ഇടുക്കി- 100, വയനാട്- 68 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

കൊവിഡ് മൂലം ഇന്ന് സ്ഥിരീകരിച്ചത് 12 മരണമാണ്. സെപ്തംബർ 9ന് മരണമടഞ്ഞ എറണാകുളം തോപ്പിൽക്കാട് സ്വദേശിനി പാർവതി (75), സെപ്റ്റംബർ 11ന് മരണമടഞ്ഞ തിരുവനന്തപുരം തിരുമല സ്വദേശി പ്രതാപചന്ദ്രൻ (75), കൊല്ലം തങ്കശേരി സ്വദേശിനി മാർഗറ്റ് (68), തൃശൂർ മുണ്ടൂർ സ്വദേശി ഔസേപ്പ് (87), തൂത്തുക്കുടി സ്വദേശിനി അഞ്ജല (55), തിരുവനന്തപുരം ബാലരാമപുരം സ്വദേശി രാജൻ (53), തിരുവനന്തപുരം പൂന്തുറ സ്വദേശിനി മേഴ്സ്ലി (72), പാലക്കാട് ചേമ്പ്ര സ്വദേശി സൈദാലി (58), സെപ്റ്റംബർ 13ന് മരണമടഞ്ഞ കാസർഗോഡ് പടന്ന സ്വദേശിനി സഫിയ (79), സെപ്റ്റംബർ 14ന് മരണമടഞ്ഞ മലപ്പുറം പൂക്കയിൽ സ്വദേശിനി സുഹറ (58) മലപ്പുറം കോക്കൂർ സ്വദേശി കുഞ്ഞിമുഹമ്മദ് (85), സെപ്റ്റംബർ 15ന് മരണമടഞ്ഞ മലപ്പുറം എടക്കര സ്വദേശി അബ്ദുറഹ്മാൻ (68) എന്നിവർക്കാണ് രോഗമുണ്ടായിരുന്നത്.

കോഴിക്കോട് ജില്ലയില്‍ കോവിഡ് കുതിപ്പിന് അറുതിയില്ല; 404 പേര്‍ക്ക് രോഗം; സമ്പർക്കം വഴി 368

വടകര: കോഴിക്കോട് ജില്ലയില്‍ ഇന്ന് 404 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ 12 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 9 പേര്‍ക്കുമാണ് പോസിറ്റീവായത്. 15 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 368 പേര്‍ക്കാണ് രോഗം ബാധിച്ചത്. സമ്പര്‍ക്കം വഴി കോര്‍പ്പറേഷന്‍ പരിധിയില്‍ 161 പേര്‍ക്കും രോഗം ബാധിച്ചു. അതില്‍ രണ്ട് പേരുടെ ഉറവിടം വ്യക്തമല്ല.
6 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 3479 ആയി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 348 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ – 12

ചേമഞ്ചേരി – 2
ഏറാമല – 2
കട്ടിപ്പാറ – 1
കിഴക്കോത്ത് – 1
കൊയിലാണ്ടി – 1
മാവൂര്‍ – 1
നരിക്കുനി – 4

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 09

കൊയിലാണ്ടി – 1
കോര്‍പ്പറേഷന്‍ – 3
മാവൂര്‍ – 3
നരിക്കുനി – 1
പെരുവയല്‍ – 1

ഉറവിടം വ്യക്തമല്ലാത്തവര്‍ – 15

ചക്കിട്ടപ്പാറ – 1
ചെറുവണ്ണൂര്‍ – 1
കോട്ടൂര്‍ – 1
കടലുണ്ടി – 1
കൊയിലാണ്ടി – 1
കോഴിക്കോട് കോര്‍പ്പറേഷന്‍ – 2
ഒളവണ്ണ – 1
പയ്യോളി – 2
ഓമശ്ശേരി – 1
തിരുവള്ളൂര്‍ – 1
വടകര – 3

സമ്പര്‍ക്കം വഴി – 368

കോഴിക്കോട് കോര്‍പ്പറേഷന്‍ – 159 (ആരോഗ്യപ്രവര്‍ത്തകര്‍ – 3)
(ചെറുവണ്ണൂര്‍, മാങ്കാവ്, വെസ്‌റ്ഹില്‍, ചേവരമ്പലം, പുതിയ കടവ്, മലാപ്പറമ്പ്,പുതിയങ്ങാടി, എലത്തൂര്‍, കൊളത്തറ, കല്ലായി, പന്നിയങ്കര, നല്ലളം, ബേപ്പൂര്‍, നടക്കാവ്, മാറാട്, ചിന്താവളപ്പ്, കരുവിശ്ശേരി, പുതിയറ, നെല്ലിക്കോട്, വെള്ളയില്‍ , മേരിക്കുന്ന്, ചാലപ്പുറം, കൊമ്മേരി, ബിലാത്തികുളം, മാത്തറ, ഡിവിഷന്‍-66)
എടച്ചേരി – 13
ചോറോട് – 4
കടലുണ്ടി – 4
കൊടുവളളി – 1
ഉണ്ണികുളം – 3
മേപ്പയ്യൂര്‍ – 1
ബാലുശ്ശേരി – 1
ചെങ്ങോട്ടുകാവ് – 2
ചെറുവണ്ണൂര്‍ – 1
മൂടാടി – 1
കുരുവട്ടൂര്‍ – 7
ചാത്തമംഗലം – 6
ചേളന്നൂര്‍ – 2
പുതുപ്പാടി – 1
വടകര – 21
കൊയിലാണ്ടി – 17
ഒളവണ്ണ – 7
പെരുവയല്‍ – 15
കട്ടിപ്പാറ – 5
കക്കോടി – 5
വേളം – 2
കുന്ദമംഗലം – 3
ചേമഞ്ചേരി – 15 (ആരോഗ്യപ്രവര്‍ത്തക-1)
ഏറാമല – 4
കീഴരിയൂര്‍ – 5
കോടഞ്ചേരി – 3
കോട്ടൂര്‍ – 8
മാവൂര്‍ – 3
പയ്യോളി – 27
പെരുമണ്ണ – 7
രാമനാട്ടുകര – 2
തിരുവള്ളൂര്‍ – 2
തുറയൂര്‍ – 1
വളയം – 7
നരിക്കുനി – 1 (ആരോഗ്യപ്രവര്‍ത്തക)
കൂത്താളി – 1 (ആരോഗ്യപ്രവര്‍ത്തക)
മലപ്പുറം – 1

സ്ഥിതി വിവരം ചുരുക്കത്തില്‍

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 3479
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 207

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി. സി കള്‍
എന്നിവടങ്ങളില്‍ ചികിത്സയിലുളളവര്‍

കോഴിക്കോട് മെഡിക്കല്‍ കോളേജ് – 200
ഗവ. ജനറല്‍ ആശുപത്രി – 270
ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി – 176
കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി – 222
ഫറോക്ക് എഫ്.എല്‍.ടി. സി – 121
എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി – 336
എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 129
മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 150
ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി – 67
കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 01
അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി – 92
അമൃത എഫ്.എല്‍.ടി.സി. വടകര – 88
എന്‍.ഐ.ടി – നൈലിററ് എഫ്.എല്‍.ടി. സി – 101
പ്രോവിഡന്‍സ് എഫ്.എല്‍.ടി. സി – 82
ശാന്തി എഫ്.എല്‍.ടി. സി, ഓമശ്ശേരി – 99
എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം – 91
ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) – 96
എം.ഇ.എസ് കോളേജ്, കക്കോടി – 54
ഇഖ്ര ഹോസ്പിറ്റല്‍ – 91
ബി.എം.എച്ച് – 47
മൈത്ര ഹോസ്പിറ്റല്‍ – 10
നിര്‍മ്മല ഹോസ്പിറ്റല്‍ – 4
ഐ.ഐ.എം കുന്ദമംഗലം – 107
കെ.എം.സി.ടി നേഴ്സിംഗ് കോളേജ് – 84
എം.എം.സി ഹോസ്പിറ്റല്‍ – 146
മിംസ് എഫ്.എല്‍.ടി.സി കള്‍ – 45
മററു സ്വകാര്യ ആശുപത്രികള്‍ – 59
വീടുകളില്‍ ചികിത്സയിലുളളവര്‍ – 255

മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 59 (മലപ്പുറം – 13, കണ്ണൂര്‍ – 10, ആലപ്പുഴ – 01 , പാലക്കാട് – 01, തൃശൂര്‍ – 01,
തിരുവനന്തപുരം – 03, എറണാകുളം- 09, വയനാട് – 21

Related Articles

Back to top button