KeralaLatest

പാർവതി രാമചന്ദ്രൻ രചിച്ച “ലേറ്റ് നൈറ്റ്‌ ലാന്റേൺ” എന്ന ഇംഗ്ലീഷ് കവിതാ സമാഹാരം കേരള ഗവർണർ പ്രകാശനം ചെയ്തു

“Manju”

ശ്രീമതി പാർവതി രാമചന്ദ്രൻ രചിച്ച ലേറ്റ് നൈറ്റ്‌ ലാന്റേൺ എന്ന ഇംഗ്ലീഷ് കവിതാ സമാഹാരം രാജ്ഭവനിൽ നടന്ന ചടങ്ങിൽ ബഹുമാന്യനായ കേരള ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ പ്രകാശനം ചെയ്തു. സ്വന്തം ചിന്തകളെയും, പ്രകൃതി, മാതൃത്വം മറ്റു പല സാമൂഹിക പ്രശ്നങ്ങൾ എന്നിവയെ സമന്വയിപ്പിച്ചാണ് പാർവതി രാമചന്ദ്രൻ കവിതകൾ രചിച്ചിട്ടുള്ളത് എന്നും കവിതയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു എന്നും കവിതാസമാഹാരം പ്രകാശനം ചെയ്തുകൊണ്ട് ഗവർണർ പറഞ്ഞു. ഈ പുസ്തകം പ്രസിദ്ധീകരിച്ചത് ഇൻഡസ് സ്ക്രോൾസ് പ്രസ്സ് ന്യൂഡൽഹി ആണ്. ഈ പുസ്തകത്തിന് അവതാരിക തയ്യാറാക്കിയിരിക്കുന്നത് പ്രശസ്ത സാഹിത്യനിരൂപകയും, ചരിത്രകാരിയും, റൈറ്റേഴ്സ് ക്യാപിറ്റൽ ഇന്റർനാഷണൽ ഫൗണ്ടേഷൻ ഗ്രീസിന്റെ സെക്രട്ടറിയും കൂടിയായ പ്രൊഫസർ ഡോക്ടർ കെറ്ററീന കോമിലോഡ് ആണ്. നങ്ങ്യാർകുളങ്ങര ടി കെ മാധവ മെമ്മോറിയൽ കോളേജിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ കൂടിയാണ് പാർവതി രാമചന്ദ്രൻ.

Related Articles

Back to top button