KeralaLatestMalappuramThiruvananthapuram

കെ.എസ് യു പ്രവർത്തകർക്ക് നേരെയുണ്ടായ പോലീസ് മർദ്ദനത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം

“Manju”

മനു നായര്‍

ആലപ്പുഴ : കെ.എസ് യു പ്രവർത്തകർക്ക് നേരെയുണ്ടായ ഭീകരമായ പോലീസ് മർദ്ദനത്തിൽ പ്രതിഷേധിച്ച് ജില്ലയിലെ നിയോജകമണ്ഡലങ്ങളിൽ കോൺഗ്രസ് നേതൃത്വത്തിൽപ്രതിഷേധ പ്രകടനം നടത്തി. ആലപ്പുഴയിൽ ഡിസിസി പ്രസിഡൻറ് എം ലിജു ഉദ്ഘാടനം ചെയ്തു. കെപിസിസി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ, കെപിസിസി സെക്രട്ടറിമാരായ എം.ജെ. ജോബ്, മോളി ജേക്കബ്, ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ് ദേശീയ സെക്രട്ടറി അനിൽ ബോസ് , കെപിസിസി നിർവ്വാഹക സമിതി അംഗം രവീന്ദ്രദാസ്, ഡിസിസി ജനറൽ സെക്രട്ടറിമാരായ ജി. സഞ്ജീവ് ഭട്ട്, ജി. മനോജ് കുമാർ, ബ്ലോക്ക് പ്രസിഡൻറ് മാരായ സി.വി.മനോജ് കുമാർ, സിറിയക് ജേക്കബ്, മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ ജ്യോതിമോൾ, മുൻസിപ്പൽ സ്റ്റാൻഡിങ് കൗൺസിൽ ചെയർമാൻ ബഷീർ കോയാപറമ്പിൽ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറ് കെ.നൂറുദ്ധീൻ കോയ, സരുൺ റോയ്, ആർ. അംജിത് കുമാർ, മണ്ഡലം പ്രസിഡൻറ്മാർ ഡൊമനിക് , പിപി രാഹുൽ, ഷഫീക്, ഷിജു താഹ, ധനപാലൻ, ബെന്നി ജോസഫ്, നുഹുമാൻകുട്ടി, ടോമിച്ചൻ പൂണിയിൽ, കരോളിൻ പീറ്റർ, ലൈല ബീവി, എംകെ നിസാർ, ബേബി ലൂയിസ് തുടങ്ങിയവർ പ്രസംഗിച്ചു.

അരൂരിൽ ബ്ലോക്ക് പ്രസിഡന്റ്മാരായ ദിലീപ് കണ്ണാടൻ, എം ആർ രവി, ചേർത്തലയിൽ കെപിസിസി അംഗം സി.കെ.ഷാജിമോഹൻ,മാവേലിക്കരയിൽ കെ.ഗോപൻ, നൂറനാട് ജി വേണു എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. കുട്ടനാട്, കായംകുളം, ഹരിപ്പാട്, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ കഴിഞ്ഞദിവസം പ്രകടനം നടന്നു.

Related Articles

Back to top button