Kerala

കേരളത്തില്‍ ഇന്ന് 4644 പേര്‍ക്ക് കോവിഡ്

“Manju”

കേരളത്തില്‍ ഇന്ന് 4644 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം 824
മലപ്പുറം 534
കൊല്ലം 436
കോഴിക്കോട് 412
എറണാകുളം 351
തൃശൂർ 351
പാലക്കാട്‌ 349
ആലപ്പുഴ 348
കോട്ടയം 263
കണ്ണൂർ 222
പത്തനംതിട്ട 221
കാസർഗോഡ് 191
വയനാട് 95
ഇടുക്കി 47
സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 3781 പേർക്ക്. ഇന്ന് 2862 പേർ രോഗമുക്തി നേടി. (ഏറ്റവും ഉയര്‍ന്ന രോഗമുക്തി)

ചികിത്സയിലുള്ളത് 37,488 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 92,951

കഴിഞ്ഞ 24 മണിക്കൂറിനിടെ 47,452 സാമ്പിളുകള്‍ പരിശോധിച്ചു

ഇന്ന് 27 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 11 പ്രദേശങ്ങളെ ഒഴിവാക്കി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4644 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 824, മലപ്പുറം 534, കൊല്ലം 436, കോഴിക്കോട് 412, തൃശൂര്‍, എറണാകുളം 351 വീതം, പാലക്കാട് 349, ആലപ്പുഴ 348, കോട്ടയം 263, കണ്ണൂര്‍ 222, പത്തനംതിട്ട 221, കാസര്‍ഗോഡ് 191, വയനാട് 95, ഇടുക്കി 47 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

18 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 15ന് മരണമടഞ്ഞ പാലക്കാട് ഒറ്റപ്പാലം സ്വദേശിനി കാര്‍ത്ത്യായനി (67), കൊല്ലം സ്വദേശി പരമേശ്വരന്‍ (77), തിരുവനന്തപുരം ചെമ്പഴന്തി സ്വദേശി ഷാജി (47), എറണാകുളം കടവന്ത്ര സ്വദേശി രാധാകൃഷ്ണന്‍ (62), തൃശൂര്‍ രാമവര്‍മ്മപുരം സ്വദേശി കെ.എം. ഹരീഷ് കുമാര്‍ (29), സെപ്റ്റംബര്‍ 17ന് മരണമടഞ്ഞ തൃശൂര്‍ സ്വദേശിനി ചിന്ന (74), തിരുവനന്തപുരം മൂഴി സ്വദേശി തങ്കപ്പന്‍ പിള്ള (87), സെപ്റ്റംബര്‍ 16ന് മരണമടഞ്ഞ പാലക്കാട് സ്വദേശിനി സുഹറ (75), കൊല്ലം ചവറ സ്വദേശി സദാനന്ദന്‍ (89), കൊല്ലം പ്രാക്കുളം സ്വദേശിനി വസന്തയമ്മ (78), തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശിനി സീത (94), തിരുവനന്തപുരം വള്ളിച്ചിറ സ്വദേശി സോമന്‍ (65), തൃശൂര്‍ സ്വദേശി ലീലാവതി (81), തൃശൂര്‍ നല്ലങ്കര സ്വദേശി അമ്മിണിയമ്മ (89), സെപ്റ്റംബര്‍ 11ന് മരണമടഞ്ഞ നാഗര്‍കോവില്‍ സ്വദേശി രവിചന്ദ്രന്‍ (59), സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ എറണാകുളം സ്വദേശി പി.എല്‍. ജോണ്‍ (66), സെപ്റ്റംബര്‍ 8ന് മരണമടഞ്ഞ കാസര്‍ഗോഡ് സ്വദേശി ചന്ദ്രന്‍ (60), ആഗസ്റ്റ് 26ന് മരണമടഞ്ഞ കാസര്‍ഗോഡ് സ്വദേശിനി നാരായണി (90) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 519 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 36 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 229 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 3781 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 498 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 783, മലപ്പുറം 517, കൊല്ലം, കോഴിക്കോട് 389 വീതം, തൃശൂര്‍ 342, പാലക്കാട് 330, എറണാകുളം 320, ആലപ്പുഴ 284, കോട്ടയം 260, കണ്ണൂര്‍ 199, പത്തനംതിട്ട 176, കാസര്‍ഗോഡ് 172, വയനാട് 87, ഇടുക്കി 31 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

86 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 36, കണ്ണൂര്‍ 12, കൊല്ലം 6, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് 5 വീതം, കാസര്‍ഗോഡ് 4, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, വയനാട് 2 വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

എറണാകുളം ജില്ലയിലെ 14 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2862 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 564, കൊല്ലം 243, പത്തനംതിട്ട 154, ആലപ്പുഴ 224, കോട്ടയം 119, ഇടുക്കി 54, എറണാകുളം 189, തൃശൂര്‍ 191, പാലക്കാട് 130, മലപ്പുറം 326, കോഴിക്കോട് 344, വയനാട് 31, കണ്ണൂര്‍ 91, കാസര്‍ഗോഡ് 202 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 37,488 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 92,951 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,17,695 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,92,534 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 25,161 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3070 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 47,452 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 23,84,611 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,95,207 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

ഇന്ന് 27 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ അമ്പലപ്പാറ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 1), കൊടുവായൂര്‍ (18), ഓങ്ങല്ലൂര്‍ (2, 22), തൃത്താല (3), വടക്കരപ്പതി (15), കേരളശേരി (10, 13), കോട്ടയം ജില്ലയിലെ ചങ്ങനാശേരി മുന്‍സിപ്പാലിറ്റി (31, 33), ഏറ്റുമാനൂര്‍ മുന്‍സിപ്പാലിറ്റി (23), മുണ്ടക്കയം (20), ഭരണങ്ങാനം (6), വെച്ചൂര്‍ (2), തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ മുന്‍സിപ്പാലിറ്റി (14, 15, 16), കടപ്പുറം (11), കൊടകര (1, 2 (സബ് വാര്‍ഡ്), വല്ലച്ചിറ (4), മറ്റത്തൂര്‍ (സബ് വാര്‍ഡ് 2), ആലപ്പുഴ ജില്ലയിലെ ചെട്ടികുളങ്ങര (7, 15 (സബ് വാര്‍ഡുകള്‍), 1, 11, 14), ചെറിയനാട് (സബ് വാര്‍ഡ് 10), മാരാരിക്കുളം നോര്‍ത്ത് (സബ് വാര്‍ഡ് 13), പത്തനംതിട്ട ജില്ലയിലെ അയിരൂര്‍ (9), റാന്നി (1, 13), കവിയൂര്‍ (സബ് വാര്‍ഡ് 2), മലപ്പുറം ജില്ലയിലെ കവന്നൂര്‍ (6), ആലംകോട് (4), മറയൂര്‍ (8), എറണാകുളം ജില്ലയിലെ പോത്താനിക്കാട് (സബ് വാര്‍ഡ് 12), വയനാട് ജില്ലയിലെ തരിയോട് (സബ് വാര്‍ഡ് 9, 10, 12) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

11 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 630 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 221 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 35 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 176 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.

വിദേശത്തുനിന്ന് വന്നവര്‍
1) സൗദിയില്‍ നിന്നും എത്തിയ ചന്ദനപ്പളളി സ്വദേശി (56).
2) കുവൈറ്റില്‍ നിന്നും എത്തിയ പാലയ്ക്കാതകിടി സ്വദേശി (36).
3) സൗദിയില്‍ നിന്നും എത്തിയ കുരമ്പാല സ്വദേശി (60).
4) യു.എസ്.എ.യില്‍ നിന്നും എത്തിയ നാറാണംമൂഴി സ്വദേശി (56).
5) അബുദാബിയില്‍ നിന്നും എത്തിയ കോട്ടമുകള്‍ സ്വദേശി (37).
6) സൗദിയില്‍ നിന്നും എത്തിയ പറക്കോട് സ്വദേശി (37).
7) അബുദാബിയില്‍ നിന്നും എത്തിയ വാഴമുട്ടം സ്വദേശി (42).
8) അബുദാബിയില്‍ നിന്നും എത്തിയ ചാത്തങ്കേരി സ്വദേശി (32).
9) ഇറാക്കില്‍ നിന്നും എത്തിയ തിരുമൂലപുരം സ്വദേശി (25).
10) ഷാര്‍ജയില്‍ നിന്നും എത്തിയ കോട്ടമുകള്‍ സ്വദേശി (24).

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍
11) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ മക്കപ്പുഴ സ്വദേശിനി (25).
12) രാജസ്ഥാനില്‍ നിന്നും എത്തിയ നെടുമണ്‍ സ്വദേശി (49).
13) ഡല്‍ഹിയില്‍ നിന്നും എത്തിയ കവിയൂര്‍ സ്വദേശിനി (27).
14) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ മങ്ങാരം സ്വദേശി (29).
15) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ നരിയാപുരം സ്വദേശി (25).
16) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ നാറാണംമൂഴി സ്വദേശിനി (23).
17) ബാംഗ്ലൂരില്‍ നിന്നും എത്തിയ ചെല്ലക്കാട് സ്വദേശി (29).
18) ഡല്‍ഹിയില്‍ നിന്നും എത്തിയ ചിറ്റാര്‍ സ്വദേശിനി (39).
19) കര്‍ണാടകയില്‍ നിന്നും എത്തിയ കൊടുമണ്‍ സ്വദേശി (39).
20) ബാംഗ്ലൂരില്‍ നിന്നും എത്തിയ ചെറുകോല്‍ സ്വദേശിനി (54).
21) ആസാമില്‍ നിന്നും എത്തിയ കടമ്പനാട് സ്വദേശി (47).
22) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ മാരൂര്‍ സ്വദേശി (29).
23) ബീഹാറില്‍ നിന്നും എത്തിയ വടശേരിക്കര സ്വദേശി (40).
24) ബീഹാറില്‍ നിന്നും എത്തിയ വടശേരിക്കര സ്വദേശി (22).
25) ബീഹാറില്‍ നിന്നും എത്തിയ വടശേരിക്കര സ്വദേശി (22).
26) ബീഹാറില്‍ നിന്നും എത്തിയ വടശേരിക്കര സ്വദേശി (21).
27) ബീഹാറില്‍ നിന്നും എത്തിയ വടശേരിക്കര സ്വദേശി (22).
28) ബാംഗ്ലൂരില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശി (60).
29) മംഗലാപുരത്ത് നിന്നും എത്തിയ വെച്ചൂച്ചിറ സ്വദേശി (21).
30) മംഗലാപുരത്ത് നിന്നും എത്തിയ വെച്ചൂച്ചിറ സ്വദേശി (34).
31) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ കുറ്റൂര്‍ സ്വദേശി (38).
32) അരുണാചല്‍പ്രദേശില്‍ നിന്നും എത്തിയ നെടുമ്പ്രം സ്വദേശിനി (23).
33) അരുണാചല്‍പ്രദേശില്‍ നിന്നും എത്തിയ നെടുമ്പ്രം സ്വദേശി (63).
34) അരുണാചല്‍പ്രദേശില്‍ നിന്നും എത്തിയ നെടുമ്പ്രം സ്വദേശിനി (52).
35) അരുണാചല്‍പ്രദേശില്‍ നിന്നും എത്തിയ നെടുമ്പ്രം സ്വദേശി (64).
36) ഹൈദരാബാദില്‍ നിന്നും എത്തിയ ചാത്തങ്കേരി സ്വദേശിനി (21).
37) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ മുത്തൂര്‍ സ്വദേശിനി (33).
38) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ മുത്തൂര്‍ സ്വദേശി (38).
39) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ മുത്തൂര്‍ സ്വദേശിനി (70).
40) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ രാമന്‍ചിറ സ്വദേശിനി (45).
41) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ രാമന്‍ചിറ സ്വദേശി (51).
42) ബാംഗ്ലൂരില്‍ നിന്നും എത്തിയ നെടുമ്പ്രം സ്വദേശി (23).
43) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ ഇരവിപേരൂര്‍ സ്വദേശി (31).
44) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ മാരൂര്‍ സ്വദേശി (30). സമ്പര്‍ക്കം
45) ആസാമില്‍ നിന്നും എത്തിയ അങ്ങാടി സ്വദേശി (20).

സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍
46) ഇന്ന് രോഗം സ്ഥിരീകരിച്ച കോട്ട സ്വദേശി (70) സെപ്റ്റംബര്‍ 17ന് സ്വവസതിയില്‍ വച്ച് മരണമടഞ്ഞു. മരണശേഷം നടന്ന പ്രാഥമിക സ്രവ പരിശോധനയില്‍ രോഗ ബാധിതനാണെന്ന് വ്യക്തമായി. പ്രമേഹം, രക്താതി സമ്മര്‍ദം തുടങ്ങിയവയ്ക്ക് ചികിത്സയില്‍ ആയിരുന്നു.
47) മല്ലപ്പളളി സ്വദേശി (30). സമ്പര്‍ക്കം
48) വായ്പ്പൂര്‍ സ്വദേശി (40). സമ്പര്‍ക്കം
49) കോയിപ്രം സ്വദേശിനി (19). സമ്പര്‍ക്കം
50) കോയിപ്രം സ്വദേശി (21). സമ്പര്‍ക്കം
51) കോയിപ്രം സ്വദേശിനി (12). സമ്പര്‍ക്കം
52) കുടമുരുട്ടി സ്വദേശി (45). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
53) കുടമുരുട്ടി സ്വദേശി (34). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
54) വയല സ്വദേശി (32). സമ്പര്‍ക്കം
55) ചേത്തയ്ക്കല്‍ സ്വദേശി (52). സമ്പര്‍ക്കം
56) വയല സ്വദേശി (55). സമ്പര്‍ക്കം
57) അങ്ങാടിക്കല്‍ സൗത്ത് സ്വദേശി (54). സമ്പര്‍ക്കം
58) മണ്ണാറകുളഞ്ഞി സ്വദേശി (38). സമ്പര്‍ക്കം
59) കുമ്പഴ സ്വദേശി (36). സമ്പര്‍ക്കം
60) ഇടത്തിട്ട സ്വദേശിനി (38). സമ്പര്‍ക്കം
61) വെട്ടൂര്‍ സ്വദേശിനി (35). സമ്പര്‍ക്കം
62) വായ്പ്പൂര്‍ സ്വദേശി (28). സമ്പര്‍ക്കം
63) കൊക്കാത്തോട് സ്വദേശിനി (50). സമ്പര്‍ക്കം
64) കൊക്കാത്തോട് സ്വദേശിനി (53). സമ്പര്‍ക്കം
65) കൊക്കാത്തോട് സ്വദേശിനി (26). സമ്പര്‍ക്കം
66) കൊക്കാത്തോട് സ്വദേശിനി (84). സമ്പര്‍ക്കം
67) ചാലാപ്പളളി സ്വദേശിനി (68). സമ്പര്‍ക്കം
68) മങ്ങാരം സ്വദേശിനി (30). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
69) കുടമുരുട്ടി സ്വദേശിനി (62). സമ്പര്‍ക്കം
70) കുടമുരുട്ടി സ്വദേശിനി (8). സമ്പര്‍ക്കം
71) കുടമുരുട്ടി സ്വദേശിനി (32). സമ്പര്‍ക്കം
72) വായ്പ്പൂര്‍ സ്വദേശിനി (45). സമ്പര്‍ക്കം
73) വായ്പ്പൂര്‍ സ്വദേശിനി (19). സമ്പര്‍ക്കം
74) വായ്പ്പൂര്‍ സ്വദേശിനി (25). സമ്പര്‍ക്കം
75) കുന്നന്താനം സ്വദേശിനി (60). സമ്പര്‍ക്കം
76) ആനിക്കാട് സ്വദേശി (30). സമ്പര്‍ക്കം
77) ആനിക്കാട് സ്വദേശിനി (40). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
78) ഓമല്ലൂര്‍ സ്വദേശിനി (54). സമ്പര്‍ക്കം
79) കുന്നന്താനം സ്വദേശി (22). സമ്പര്‍ക്കം
80) കുന്നന്താനം സ്വദേശിനി (40). സമ്പര്‍ക്കം
81) കുന്നന്താനം സ്വദേശിനി (9). സമ്പര്‍ക്കം
82) കുന്നന്താനം സ്വദേശിനി (35). സമ്പര്‍ക്കം
83) കുന്നന്താനം സ്വദേശി (55). സമ്പര്‍ക്കം
84) അടൂര്‍ സ്വദേശിനി (56). സമ്പര്‍ക്കം
85) കോട്ടയം സ്വദേശിനി (20). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
86) ഏനാത്ത് സ്വദേശിനി (38). സമ്പര്‍ക്കം
87) കോന്നമ്മങ്കര സ്വദേശി (27). സമ്പര്‍ക്കം
88) തുവയൂര്‍ സൗത്ത് സ്വദേശി (42). സമ്പര്‍ക്കം
89) മേലൂട് സ്വദേശിനി (30). സമ്പര്‍ക്കം
90) മേലൂട് സ്വദേശി (2). സമ്പര്‍ക്കം
91) പ്രമാടം സ്വദേശി (4). സമ്പര്‍ക്കം
92) പ്രമാടം സ്വദേശിനി (2). സമ്പര്‍ക്കം
93) പ്രമാടം സ്വദേശിനി (29). സമ്പര്‍ക്കം
94) കൈപ്പട്ടൂര്‍ സ്വദേശി (54). സമ്പര്‍ക്കം
95) അരുവാപുലം സ്വദേശിനി (46). സമ്പര്‍ക്കം
96) കൊക്കാത്തോട് സ്വദേശിനി (7). സമ്പര്‍ക്കം
97) കൊക്കാത്തോട് സ്വദേശിനി (30). സമ്പര്‍ക്കം
98) കൊക്കാത്തോട് സ്വദേശി (31). സമ്പര്‍ക്കം
99) പത്തനംതിട്ട സ്വദേശി (17). സമ്പര്‍ക്കം
100) മണ്ണടി സ്വദേശിനി (75). സമ്പര്‍ക്കം
101) മണ്ണടി സ്വദേശി (12). സമ്പര്‍ക്കം
102) നെല്ലിക്കാമണ്‍ സ്വദേശി (25). സമ്പര്‍ക്കം
103) കുമ്പഴ സ്വദേശി (52). സമ്പര്‍ക്കം
104) മണ്ണടി സ്വദേശി (8). സമ്പര്‍ക്കം
105) പേഴുംപാറ സ്വദേശി (13). സമ്പര്‍ക്കം
106) കുമ്പഴ സ്വദേശി (59). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
107) ചെറുകുളഞ്ഞി സ്വദേശി (80). സമ്പര്‍ക്കം
108) കുമ്പഴ അര്‍ബന്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ആരോഗ്യപ്രവര്‍ത്തക (30). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
109) പുല്ലുപ്രം സ്വദേശി (70). സമ്പര്‍ക്കം
110) തേപ്പുപാറ സ്വദേശി (50). സമ്പര്‍ക്കം
111) തേപ്പുപാറ സ്വദേശിനി (48). സമ്പര്‍ക്കം
112) കുമ്പളാംപോയ്ക സ്വദേശി (44). സമ്പര്‍ക്കം
113) കുമ്പളാംപോയ്ക സ്വദേശി (1). സമ്പര്‍ക്കം
114) കരികുളം സ്വദേശിനി (41). സമ്പര്‍ക്കം
115) തേപ്പുപാറ സ്വദേശിനി (26). സമ്പര്‍ക്കം
116) കുമ്പ്‌ളാംപോയ്ക സ്വദേശിനി (10). സമ്പര്‍ക്കം
117) പാടം സ്വദേശി (49). സമ്പര്‍ക്കം
118) കുമ്പളാംപോയ്ക സ്വദേശിനി (36). സമ്പര്‍ക്കം
119) തേപ്പുപാറ സ്വദേശി (61). സമ്പര്‍ക്കം
120) പറക്കോട് സ്വദേശിനി (20). സമ്പര്‍ക്കം
121) വയല സ്വദേശി (19). സമ്പര്‍ക്കം
122) മാരൂര്‍ സ്വദേശി (43). സമ്പര്‍ക്കം
123) കുറുമ്പുകര സ്വദേശി (37). സമ്പര്‍ക്കം
124) കുറുമ്പുകര സ്വദേശി (20). സമ്പര്‍ക്കം
125) അങ്ങാടിക്കല്‍ സൗത്ത് സ്വദേശിനി (18). സമ്പര്‍ക്കം
126) ഇളമണ്ണൂര്‍ സ്വദേശിനി (42). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
127) തേപ്പുപാറ സ്വദേശി (24). സമ്പര്‍ക്കം
128) തേപ്പുപാറ സ്വദേശിനി (44). സമ്പര്‍ക്കം
129) കല്ലേലി സ്വദേശിനി (44). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
130) കോഴഞ്ചേരി സ്വദേശി (24). സമ്പര്‍ക്കം
131) അരുവാപുലം സ്വദേശിനി (60). സമ്പര്‍ക്കം
132) കോഴഞ്ചേരി സ്വദേശി (25). സമ്പര്‍ക്കം
133) അരുവാപുലം സ്വദേശി (15). സമ്പര്‍ക്കം
134) എഴുമറ്റൂര്‍ സ്വദേശി (12). സമ്പര്‍ക്കം
135) കീക്കൊഴൂര്‍ സ്വദേശി (61). സമ്പര്‍ക്കം
136) അരുവാപ്പുലം സ്വദേശി (5). സമ്പര്‍ക്കം
137) അരുവാപ്പുലം സ്വദേശിനി (15). സമ്പര്‍ക്കം
138) അരുവാപ്പുലം സ്വദേശി (19). സമ്പര്‍ക്കം
139) അരുവാപ്പുലം സ്വദേശി (52). സമ്പര്‍ക്കം
140) പയ്യനാമണ്‍ സ്വദേശി (39). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
141) മണ്ണടി സ്വദേശിനി (34). സമ്പര്‍ക്കം
142) മണ്ണടി സ്വദേശിനി (13). സമ്പര്‍ക്കം
143) നൂറനാട് സ്വദേശിനി (19). സമ്പര്‍ക്കം
144) മണ്ണടി സ്വദേശി (28). സമ്പര്‍ക്കം
145) കടപ്ര സ്വദേശി (44). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
146) ഏഴംകുളം സ്വദേശിനി (50). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
147) ഓമല്ലൂര്‍ സ്വദേശിനി (75). സമ്പര്‍ക്കം
148) ഓമല്ലൂര്‍ സ്വദേശി (38). സമ്പര്‍ക്കം
149) ഊന്നുകല്‍ സ്വദേശി (58). സമ്പര്‍ക്കം
150) ഊന്നുകല്‍ സ്വദേശിനി (56). സമ്പര്‍ക്കം
151) കുമ്പഴ സ്വദേശി (4). സമ്പര്‍ക്കം
152) കുമ്പഴ സ്വദേശിനി (30). സമ്പര്‍ക്കം
153) പത്തനംതിട്ട സ്വദേശിനി (56). സമ്പര്‍ക്കം
154) കുമ്പഴ സ്വദേശി (39). സമ്പര്‍ക്കം
155) കുമ്പഴ സ്വദേശിനി (8). സമ്പര്‍ക്കം
156) വാഴമുട്ടം സ്വദേശി (61). സമ്പര്‍ക്കം
157) ഓമല്ലൂര്‍ സ്വദേശി (86). സമ്പര്‍ക്കം
158) ഓമല്ലൂര്‍ സ്വദേശിനി (48). സമ്പര്‍ക്കം
159) തേപ്പുപാറ സ്വദേശിനി (50). സമ്പര്‍ക്കം
160) അടൂര്‍ സ്വദേശി (39). സമ്പര്‍ക്കം
161) കുമ്പഴ നോര്‍ത്ത് സ്വദേശി (54). സമ്പര്‍ക്കം
162) അടൂര്‍ സ്വദേശി (37). സമ്പര്‍ക്കം
163) ഓമല്ലൂര്‍ സ്വദേശിനി (24). സമ്പര്‍ക്കം
164) തേപ്പുപാറ സ്വദേശിനി (35). സമ്പര്‍ക്കം
165) ഏഴംകുളം സ്വദേശി (51). സമ്പര്‍ക്കം
166) തേപ്പുപാറ സ്വദേശി (60). സമ്പര്‍ക്കം
167) ഓമല്ലൂര്‍ സ്വദേശി (85). സമ്പര്‍ക്കം
168) തേപ്പുപാറ സ്വദേശി (37). സമ്പര്‍ക്കം
169) തേപ്പുപാറ സ്വദേശി (39). സമ്പര്‍ക്കം
170) വി-കോട്ടയം സ്വദേശി (47). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
171) പറക്കോട് സ്വദേശി (39). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
172) അങ്ങാടിക്കല്‍ സ്വദേശിനി (16). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
173) കൈതപ്പറമ്പ് സ്വദേശി (51). സമ്പര്‍ക്കം
174) തേപ്പുപാറ സ്വദേശി (65). സമ്പര്‍ക്കം
175) തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകന്‍ (31). സമ്പര്‍ക്കം
176) വളളംകുളം സ്വദേശി (24). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
177) പഴവങ്ങാടി സ്വദേശി (60). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
178) കക്കുടുമണ്‍ സ്വദേശിനി (36). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
179) കവിയൂര്‍ സ്വദേശി (48). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
180) പരുമല സ്വദേശി (38). സമ്പര്‍ക്കം
181) നാറാണംമുഴി സ്വദേശിനി (43). സമ്പര്‍ക്കം
182) നിരണം സ്വദേശി (27). സമ്പര്‍ക്കം
183) കുടമുരുട്ടി സ്വദേശിനി (42). സമ്പര്‍ക്കം
184) കരികുളം സ്വദേശി (23). സമ്പര്‍ക്കം
185) കുടമുരുട്ടി സ്വദേശിനി (28). സമ്പര്‍ക്കം
186) വെച്ചൂച്ചിറ സ്വദേശി (36). സമ്പര്‍ക്കം
187) പൊടിയാടി സ്വദേശി (59). സമ്പര്‍ക്കം
188) വെസ്റ്റ് ഓതറ സ്വദേശി (15). സമ്പര്‍ക്കം
189) ആലംതുരുത്തി സ്വദേശിനി (57). സമ്പര്‍ക്കം
190) ഇരവിപേരൂര്‍ സ്വദേശിനി (26). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
191) ആഞ്ഞിലിത്താനം സ്വദേശി (29). സമ്പര്‍ക്കം
192) ആലംതുരുത്തി സ്വദേശിനി (52). സമ്പര്‍ക്കം
193) വളളംകുളം സ്വദേശി (58). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
194) തിരുവല്ല സ്വദേശിനി (42). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
195) വളളംകുളം സ്വദേശി (30). സമ്പര്‍ക്കം
196) വളളംകുളം സ്വദേശിനി (13). സമ്പര്‍ക്കം
197) വളളംകുളം സ്വദേശി (60). സമ്പര്‍ക്കം
198) വളളംകുളം സ്വദേശി (43). സമ്പര്‍ക്കം
199) വളളംകുളം സ്വദേശി (55). സമ്പര്‍ക്കം
200) ചാത്തന്‍മല സ്വദേശി (26). സമ്പര്‍ക്കം
201) നൂറോമാവ് സ്വദേശിനി (4). സമ്പര്‍ക്കം
202) ആഞ്ഞിലിത്താനം സ്വദേശിനി (47). സമ്പര്‍ക്കം
203) ആഞ്ഞിലിത്താനം സ്വദേശി (25). സമ്പര്‍ക്കം
204) മേലൂട് സ്വദേശിനി (23). സമ്പര്‍ക്കം
205) മങ്ങാരം സ്വദേശി (67). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
206) മണ്ണടി സ്വദേശി (73). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
207) കുമ്പഴ സ്വദേശി (67). സമ്പര്‍ക്കം
208) കുമ്പഴ സ്വദേശിനി (23). സമ്പര്‍ക്കം
209) കുമ്പഴ സ്വദേശി (9). സമ്പര്‍ക്കം
210) കുന്നന്താനം സ്വദേശി (31). സമ്പര്‍ക്കം
211) പറക്കോട് സ്വദേശിനി (32). സമ്പര്‍ക്കം
212) തിരുവല്ല സ്വദേശിനി (31). സമ്പര്‍ക്കം
213) ഉളളന്നൂര്‍ സ്വദേശിനി (39). സമ്പര്‍ക്കം
214) പരുമല സ്വദേശി (45). സമ്പര്‍ക്കം
215) തിരുവല്ല സ്വദേശി (64). സമ്പര്‍ക്കം
216) നിരണം സ്വദേശി (40). സമ്പര്‍ക്കം
217) കൂടല്‍ സ്വദേശി (19). സമ്പര്‍ക്കം
218) കൂടല്‍ സ്വദേശി (40). സമ്പര്‍ക്കം
219) ആലപ്പുഴ സ്വദേശിനി (31). സമ്പര്‍ക്കം
220) ചെറുകുളഞ്ഞി സ്വദേശി (22). സമ്പര്‍ക്കം
221) നിരണം സ്വദേശി (24). സമ്പര്‍ക്കം
ജില്ലയില്‍ ഇതുവരെ ആകെ 5646 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 3814 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 36 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ മൂന്നു പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്.
ജില്ലയില്‍ ഇന്ന് 87 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 4425 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1182 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1153 പേര്‍ ജില്ലയിലും, 29 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 176 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 153 പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഒരാളും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 91 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 139 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ് കോളജ് സിഎഫ്എല്‍ടിസിയില്‍ 164 പേരും, പെരുനാട് കാര്‍മല്‍ സിഎഫ്എല്‍ടിസിയില്‍ 125 പേരും, പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസിയില്‍ 74 പേരും, ഇരവിപേരൂര്‍ സിഎഫ്എല്‍ടിസിയില്‍ 64 പേരും ഐസൊലേഷനില്‍ ഉണ്ട്.
ജില്ലയില്‍ ലക്ഷണങ്ങള്‍ ഇല്ലാത്ത, കോവിഡ്-19 ബാധിതരായ 170 പേര്‍ വീടുകളില്‍ ചികിത്സയിലുണ്ട്. സ്വകാര്യ ആശുപത്രികളില്‍ 59 പേര്‍ ഐസൊലേഷനില്‍ ഉണ്ട്.
ജില്ലയില്‍ ആകെ 1216 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്.
ഇന്ന് പുതിയതായി 185 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ 11817 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2090 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 2593 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 134 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 164 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 16500 പേര്‍ നിരീക്ഷണത്തിലാണ്.
ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 65773, 801, 66574.
2 ട്രൂനാറ്റ് പരിശോധന 1980, 32, 2012.
3 സി.ബി.നാറ്റ് പരിശോധന 54, 0, 54.
4 റാപ്പിഡ് ആന്റിജന്‍ പരിശോധന 28826, 980, 29806.
5 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 97118, 1813, 98931.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 709 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1406 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.64 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 5.44 ശതമാനമാണ്.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 47 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 116 കോളുകളും ലഭിച്ചു.
ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1579 കോളുകള്‍ നടത്തുകയും, എട്ടു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.

തിരുവനന്തപുരത്ത് 824 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

ഇന്ന് നാലു മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

തിരുവനന്തപുരം ജില്ലയില്‍ ഇന്ന്(19 സെപ്റ്റംബര്‍) 824 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 637 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 147 പേരുടെ ഉറവിടം വ്യക്തമല്ല. 34 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. 4 പേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയതാണ്. നാലുപേരുടെ മരണം കോവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു.

ചെമ്പഴന്തി സ്വദേശി ഷാജി(47), മൂഴി സ്വദേശി തങ്കപ്പന്‍ പിള്ള(87), കാഞ്ഞിരംപാറ സ്വദേശിനി സീത(94), വള്ളിച്ചിറ സ്വദേശി സോമന്‍(65) എന്നിവരുടെ മരണങ്ങളാണ് കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 347 പേര്‍ സ്ത്രീകളും 479 പേര്‍ പുരുഷന്മാരുമാണ്. ഇവരില്‍ 15 വയസിനു താഴെയുള്ള 104 പേരും 60 വയസിനു മുകളിലുള്ള 141 പേരുമുണ്ട്.

മെഡിക്കല്‍ കോളേജ്-31, വെഞ്ഞാറമ്മൂട്-26, പാറശ്ശാല-25, നെയ്യാറ്റിന്‍കര-15, ഒറ്റശേഖരമംഗലം-15, കരമന-13, പേയാട്-11, നെട്ടയം-11, കല്ലിയൂര്‍-10, മണക്കാട്-9, തിരുമല-8, ആനയറ-8, നെല്ലിമൂട്-7, വട്ടപ്പാറ-7, വര്‍ക്കല-7, തിരുവല്ലം-7, വള്ളക്കടവ്-6, നേമം-6, പെരുമാതുറ-6, പൂവാര്‍-5, പൂജപ്പുര-5, അരൂര്‍-5, പട്ടം-5, നെടുമങ്ങാട്-5, വിഴിഞ്ഞം-5, മുട്ടത്തറ-4 എന്നിവയാണ് ഏറ്റവുമധികം രോഗികളുള്ള പ്രദേശങ്ങള്‍.

പുതുതായി 1,893 പേര്‍ രോഗനിരീക്ഷണത്തിലായി. ഇവരടക്കം 25,541 പേര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇതില്‍ 4,046 പേര്‍ വിവിധ ആശുപത്രികളിലാണ്. വീടുകളില്‍ 20,875 പേരും വിവിധ സ്ഥാപനങ്ങളിലായി 620 പേരും നിരീക്ഷണത്തില്‍ കഴിയുന്നു. 1,890 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി.

ഇന്ന് 577 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. ഇതുവരെ അയച്ച സാമ്പിളുകളില്‍ 545 എണ്ണത്തിന്റെ ഫലം ഇന്ന് ലഭിച്ചു. കോവിഡുമായി ബന്ധപ്പെട്ടു കളക്ടറേറ്റ് കണ്‍ട്രോള്‍ റൂമില്‍ 186 കോളുകളാണ് ഇന്നെത്തിയത്. മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 21 പേര്‍ മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 5,644 പേരെ ടെലഫോണില്‍ ബന്ധപ്പെടുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ഇന്ന് 2,476 വാഹനങ്ങള്‍ പരിശോധിച്ചു. 5,245 പേരെ പരിശോധനയ്ക്കു വിധേയരാക്കി

കോഴിക്കോട് ജില്ലയില്‍ ഇന്ന് 412 പോസിറ്റീവ്; സമ്പർക്കം വഴി 346

വടകര: കോഴിക്കോട് ജില്ലയില്‍ ഇന്ന് 412 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു.
• വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 3
• ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍- 19
• ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 44
• സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 346

• വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 3
ബാലുശ്ശേരി – 1
നാദാപുരം – 1
കോഴിക്കോട് കോര്‍പ്പറേഷന്‍ – 1

• ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 19
കോഴിക്കോട് കോര്‍പ്പറേഷന്‍ – 7
കൊടിയത്തൂര്‍ – 3
മാവൂര്‍ – 2
പനങ്ങാട് – 2
മടവൂര്‍ – 1
വടകര – 1
കായണ്ണ – 1
ചാത്തമംഗലം – 1
തമിഴ്നാട് – 1
• ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 44
കോഴിക്കോട് കോര്‍പ്പറേഷന്‍ – 12
കുന്ദമംഗലം – 4
പുതുപ്പാടി – 4
നൊച്ചാട് – 3
വടകര – 3
ചെക്യാട് – 2
കക്കോടി – 2
പെരുമണ്ണ – 2
ചാത്തമംഗലം – 1
ചോറോട് – 1
ഫറോക്ക് – 1
കൊടുവളളി – 1
കുററ്യാടി – 1
മടവൂര്‍ – 1
ന•ണ്ട – 1
തിരുവമ്പാടി – 1
വേളം – 1
കുരുവട്ടൂര്‍ – 1
ചേമഞ്ചേരി – 1
കടലുണ്ടി – 1

• സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 346

കോഴിക്കോട് കോര്‍പ്പറേഷന്‍ – 151 (ആരോഗ്യപ്രവര്‍ത്തകര്‍ – 5)
( ബേപ്പൂര്‍ – 55, ചേവായൂര്‍,ചെറുവണ്ണൂര്‍, എലത്തൂര്‍, കൊളത്തറ, കല്ലായി, മുഖദാര്‍, കാരപ്പറമ്പ്, പയ്യാനക്കല്‍, പൂളക്കടവ്, മൂഴിക്കല്‍, അരക്കിണര്‍, ഡിവിഷന്‍ – 61, 26, 54, 58)
ഒളവണ്ണ – 50
കൊടിയത്തൂര്‍ – 23
തിരുവളളൂര്‍ – 19
താമരശ്ശേരി – 12
കക്കോടി – 9
പനങ്ങാട് – 8
ചോറോട് – 8
ചാത്തമംഗലം – 7
കാരശ്ശേരി – 5
ഉളളിയേരി – 4
കിഴക്കോത്ത് – 3
മുക്കം – 2
നാദാപുരം – 3
നൊച്ചാട് – 3
രാമനാട്ടുകര – 4
കുന്ദമംഗലം – 3
പെരുവയല്‍ – 2
കോട്ടൂര്‍ – 2
ഒഞ്ചിയം – 2
പുതുപ്പാടി – 2
ഫറോക്ക് – 1
അത്തോളി – 1
കായണ്ണ – 1
കീഴരിയൂര്‍ – 1
നരിക്കുനി – 1
പയ്യോളി – 1
ഉണ്ണികുളം – 1
വടകര – 2
ചങ്ങരോത്ത് – 1 (ആരോഗ്യപ്രവര്‍ത്തക )
ചെറുവണ്ണൂര്‍ (ആവള) – 1 (ആരോഗ്യപ്രവര്‍ത്തക )
കടലുണ്ടി – 1
കൊടുവളളി – 1
മൂടാടി – 1
കുരുവട്ടൂര്‍ – 1
ചേളന്നൂര്‍ – 1
കൂത്താളി – 1
മടവൂര്‍ – 1
ചെങ്ങോട്ടുകാവ് – 1 (ആരോഗ്യപ്രവര്‍ത്തക)
ചേമഞ്ചേരി – 1 (ആരോഗ്യപ്രവര്‍ത്തകന്‍ )
പെരുമണ്ണ – 1
വാണിമേല്‍ – 2
മലപ്പുറം – 1

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 3573
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 189
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി. സി കള്‍
എന്നിവടങ്ങളില്‍ ചികിത്സയിലുളളവര്‍
• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 255
• ഗവ. ജനറല്‍ ആശുപത്രി – 283
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി – 173
• കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി – 216
• ഫറോക്ക് എഫ്.എല്‍.ടി. സി – 111
• എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി – 309
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 119
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 137
• ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി – 74
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 1
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി – 80
• അമൃത എഫ്.എല്‍.ടി.സി. വടകര – 73
• എന്‍.ഐ.ടി – നൈലിററ് എഫ്.എല്‍.ടി. സി – 96
• പ്രോവിഡന്‍സ് എഫ്.എല്‍.ടി. സി – 74
• ശാന്തി എഫ്.എല്‍.ടി. സി, ഓമശ്ശേരി – 99
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം – 91
• ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) – 100
• എം.ഇ.എസ് കോളേജ്, കക്കോടി – 61
• ഇഖ്ര ഹോസ്പിറ്റല്‍ – 92
• ബി.എം.എച്ച് – 46
• മൈത്ര ഹോസ്പിറ്റല്‍ – 8
• നിര്‍മ്മല ഹോസ്പിറ്റല്‍ – 4
• ഐ.ഐ.എം കുന്ദമംഗലം – 122
• കെ.എം.സി.ടി നേഴ്സിംഗ് കോളേജ് – 89
• എം.എം.സി ഹോസ്പിറ്റല്‍ – 184
• മിംസ് എഫ്.എല്‍.ടി.സി കള്‍ – 42
• മററു സ്വകാര്യ ആശുപത്രികള്‍ – 72
• വീടുകളില്‍ ചികിത്സയിലുളളവര്‍ – 280

• മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 59
(മലപ്പുറം – 14, കണ്ണൂര്‍ – 10, ആലപ്പുഴ – 01 , പാലക്കാട് – 01, തൃശൂര്‍ – 01,
തിരുവനന്തപുരം – 03, എറണാകുളം- 08, വയനാട് – 21)

തൃശൂർ ജില്ലയിൽ 351 പേർക്ക് കൂടി കോവിഡ്;  190 പേർ രോഗമുക്തരായി

തൃശൂർ ജില്ലയിൽ ശനിയാഴ്ച (19-9-2020) 351 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 190 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2709 ആണ്. തൃശൂർ സ്വദേശികളായ 50 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 8360 ആണ്. 5566 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.
ജില്ലയിൽ ശനിയാഴ്ച സമ്പർക്കം വഴി 346 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. ഇതിൽ 7 പേരുടെ രോഗ ഉറവിടം അറിയില്ല. ക്ലസ്റ്ററുകൾ വഴിയുളള രോഗബാധ: അമല ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകർ): 2, വൈമാൾ ക്ലസ്റ്റർ: 2, ആരോഗ്യ പ്രവർത്തകർ -11, മറ്റ് സമ്പർക്ക കേസുകൾ – 324, വിദേശത്തുനിന്ന് എത്തിയവർ-1, മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ-4.
രോഗബാധിതരിൽ 60 വയസ്സിനു മുകളിൽ 23 പുരുഷൻമാരും 18 സ്ത്രീകളുമുണ്ട്. പത്ത് വയസ്സിനു താഴെ 14 ആൺകുട്ടികളും 9 പെൺകുട്ടികളുമുണ്ട്.

രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലും കഴിയുന്നവർ.
ഗവ. മെഡിക്കൽ കോളേജ് തൃശൂർ – 126, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ -സി.ഡി മുളങ്കുന്നത്തുകാവ്-43, എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ് -44, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ് -61, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ് – 34, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-142, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-118, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ-163, സി.എഫ്.എൽ.ടി.സി കൊരട്ടി – 99, പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ – 286, സി.എഫ്.എൽ.ടി.സി നാട്ടിക 172, എം. എം.എം. കോവിഡ് കെയർ സെന്റർ തൃശൂർ -44, ജി.എച്ച് തൃശൂർ -17, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി -46, ചാവക്കാട് താലൂക്ക് ആശുപത്രി -34, ചാലക്കുടി താലൂക്ക് ആശുപത്രി -16, കുന്നംകുളം താലൂക്ക് ആശുപത്രി -11, ജി.എച്ച്. ഇരിങ്ങാലക്കുട -18, അമല ആശുപത്രി-9, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ-44, മദർ ആശുപത്രി -2, എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ-16, ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രി-1, രാജാ ആശുപത്രി ചാവക്കാട്-1, ക്രാഫ്റ്റ് ഹോസ്പിറ്റൽ കൊടുങ്ങല്ലൂർ -7, സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -2

915 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നു. 9783 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 268 പേരേയാണ് ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്. ശനിയാഴ്ച 2512 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 2975 സാമ്പിളുകളാണ് ശനിയാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 126,466 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ശനിയാഴ്ച 392 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. 91 പേർക്ക് സൈക്കോ സോഷ്യൽ കൗസിലർമാർ വഴി കൗൺസിലിംഗ് നൽകി. ശനിയാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ്സ്റ്റാൻഡുകളിലുമായി 239 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.

Related Articles

Back to top button