KeralaLatest

ബാറുകള്‍ ഉടന്‍ തുറക്കില്ല; എക്സൈസ് കമ്മിഷണറുടെ ശുപാര്‍ശ തള്ളി

“Manju”

തിരുവനന്തപുരം• സംസ്ഥാനത്തെ ബാറുകള്‍ തുറക്കുന്നത് വൈകും. കോവിഡ് വ്യാപനം കണക്കിലെടുത്ത് ബാറുകള്‍ ഉടന്‍ തുറക്കേണ്ടെന്ന് സര്‍ക്കാര്‍. നിയന്ത്രണങ്ങളോടെ തുറക്കാമെന്ന എക്സൈസ് കമ്മിഷണറുടെ ശുപാര്‍ശ തള്ളി.

സംസ്ഥാനത്തു ബാറുകളും ബീയർ വൈൻ പാർലറുകളും തുറക്കുന്നതു സംബന്ധിച്ച് നികുതി സെക്രട്ടറിക്ക് എക്സൈസ് കമ്മിഷണർ കൈമാറിയ നിർദേശം എക്സൈസ് മന്ത്രിയുടെ ശുപാർശയോടെ മുഖ്യമന്ത്രിക്കു നൽകിയിരുന്നു. തുറക്കാനുള്ള ഉത്തരവ് ഉടൻ ഉണ്ടാകുമെന്നാകുമായിരുന്നു പറഞ്ഞിരുന്നത്.

നിലവിൽ ബാറുകളിലും ബീയർ പാർലറുകളിലും പ്രത്യേക കൗണ്ടർ വഴി പാഴ്സൽ വിൽപന മാത്രമാണുള്ളത്. അതിനായി ബവ്കോ ആപ്പിൽ ബുക്ക് ചെയ്യണം.

Related Articles

Back to top button