IndiaLatest

എ​ച്ച്‌.​ഡി. ദേ​വ​ഗൗ​ഡ രാ​ജ്യ​സ​ഭാ അംഗമാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു

“Manju”

ശ്രീജ.എസ്

ന്യൂ ഡല്‍ഹി: ജെ.ഡി.എസ്. നേതാവും മുന്‍പ്രധാനമന്ത്രിയുമായ എച്ച്‌.ഡി. ദേവഗൗഡ രാ​ജ്യ​സ​ഭാ അംഗമാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. 87 കാരനായ ദേവഗൗഡ ജൂണിലാണ് കര്‍ണാടകയില്‍ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1996 ന് ശേഷം ഇതാദ്യമായാണ് ജെ.ഡി.എസ്. നേതാവ് രാ​ജ്യസഭയില്‍ അംഗമാകുന്നത്.

സോ​ണി​യ ഗാ​ന്ധി ആ​വ​ശ്യ​പ്പെ​ട്ട പ്ര​കാ​ര​മാ​ണ് ദേ​വ​ഗൗ​ഡ രാ​ജ്യ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ച്ച​ത്. എ​തി​രി​ല്ലാ​തെ​യാ​ണ് അ​ദ്ദേ​ഹം രാ​ജ്യ​സ​ഭ​യി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടത്. 1994 മു​ത​ല്‍ 1996 വ​രെ അ​ദ്ദേ​ഹം ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്നു. 1996ലാ​ണ് ദേ​വ​ഗൗ​ഡ പ്ര​ധാ​ന​മ​ന്ത്രി​യാ​യ​ത്.

Related Articles

Back to top button