Article

ചൈനയുമായി ഈ പ്രതിസന്ധി ഘട്ടത്തിൽ യുദ്ധമല്ല വേണ്ടത്.

“Manju”

വി.ബി. നന്ദകുമാർ

കോവിഡിന്റെ ആക്രമണം രാജ്യത്ത് പ്രതിസന്ധിയാണ്.കോവിഡ് ബാധിതര്‍ 52ലക്ഷം കഴിഞ്ഞു. മരണം 85000ത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു.
കേരളത്തില്‍ 500 കവിഞ്ഞു. ഇതിനൊപ്പംതന്നെ കടുത്തസാമ്പത്തിക പ്രതിസന്ധിയും സ്വര്‍ണ്ണകള്ളക്കടത്തും അതിനോടനുബന്ധിച്ച പരമ്പരയായി വന്നുകൊണ്ടിരിക്കുന്ന വിഷയങ്ങളും., പ്രശ്നങ്ങളും കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ മേഖലകളെ പിടിച്ചുലച്ചുകൊണ്ടിരിക്കുകയാണ്. പ്രതിക്ഷേധവും രാഷ്ട്രീയ കോലാഹലവും മൊക്കെ നടക്കുമ്പോള്‍ രണ്ട്ുദിവസംമുന്‍പ് കൊല്ലം അഞ്ചല്‍കാരന്‍ യുവാവിന്റെ ചേതനയറ്റ ശരീരം വഹിച്ചുകൊണ്ടുള്ള ഒരു സൈനികവാഹനം നമ്മുടെ വീഥിയിലൂടെ കടന്നുപോയി. ഇന്ത്യ-പാക്ക് അതിര്‍ത്തിയിലുണ്ടായ പാക് ഷെല്‍ ആക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന്‍, കൊല്ലം അഞ്ചല്‍ വയലാ ആഷാ ഭവനില്‍ അനീഷ് തോമസാണ് വീരമൃത്യു വരിച്ചത്. ജമ്മുകാശ്മീരിലെ അതിര്‍ത്തിപ്രദേശമായ രജൗരി സുന്ദര്‍ബെനിയില്‍ നടന്ന പാക്ക് ഷെല്ലാക്രമണത്തിലാണ് ഈ 36കാരന്‍ സൈനികന്റെ ജീവന്‍ പൊലിഞ്ഞത്. ഈ മാസം 25 ന് അവധിക്കായി നാട്ടിലെത്താന്‍ ഇരിക്കുകയായിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ വീരമൃത്യു വരിക്കുന്ന പത്താമത്തെ സൈനികനാണ് അനീഷ് തോമസ്….ഭാരതത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞ കേരളത്തിന്റെ വീരപുത്രനായ അനീഷ് തോമസിന് ഒരു ബിഗ് സല്യൂട്ട് നല്‍കുന്നു. നമുക്ക് ഭരണകൂടത്തിനെതിരെ സമരംചെയ്യാനും മുദ്രാവാക്യം വിളിക്കാനും വിമര്‍ശിക്കാനുമുള്ള സ്വാതന്ത്രയം നിലനിര്‍ത്താനായി, അതിര്‍ത്തിയിലെ മൈനസ് ഡിഗ്രി മഞ്ഞിലും മലയിലും പ്രതികൂല പരിതസ്ഥിയിലും നിലകൊള്ളുന്ന എല്ലാ സൈനികരെയും ഓര്‍മ്മിച്ചുകൊണ്ട് , എന്റെ രാജ്യം മഹത്തരമാണ് എന്ന അഭിമാനത്തോടെ നമുക്ക് നിൽക്കാം.

ഇക്കഴിഞ്ഞ പത്താം തീയതി. അതായത് 2020 സെപ്തംബര്‍ 10ന് ഇന്ത്യ രണ്ടാമത്തെ പഞ്ചശീല തത്വം ചൈനയുമായി ഉണ്ടാക്കി. മോസ്‌കോയില്‍ നടന്ന ഷാങ്ഹായ് സഹകരണ സമ്മേളനമായിരുന്നു വേദി. 1954ല്‍ ഇന്ത്യയും ചൈനയും ഒപ്പിട്ട പഞ്ചശീലക്കരാര്‍ ആണ് ആദ്യത്തേത്. അയല്‍രാജ്യങ്ങള്‍ തമ്മിലുണ്ടാകേണ്ട ബന്ധത്തിന്റെ അടിസ്ഥാനശില ആയിരുന്നു അത്.
‘ഈ തത്ത്വങ്ങള്‍ അംഗീകരിക്കപ്പെട്ടാല്‍ ലോകത്ത് സംഘട്ടനമോ യുദ്ധമോ ഉണ്ടാകുകയില്ല.’ എന്നാണ് ജവാഹര്‍ലാല്‍ നെഹ്രു അന്ന് അഞ്ചുതത്ത്വങ്ങളെക്കുറിച്ച് പറഞ്ഞത്.
അരനൂറ്റാണ്ടിനുശേഷം കൃത്യമായി പറഞ്ഞാല്‍ 66 വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു പഞ്ചശീലം രണ്ടു രാജ്യങ്ങള്‍ക്കും വീണ്ടും ഒപ്പിടേണ്ടിവന്നിരിക്കുന്നു. എന്തുകൊണ്ടായിരിക്കും. അത് പാലിക്കപ്പെടാത്തുകൊണ്ടാണ്. ആരാണ് പാലിക്കാത്തത്. ചൈനതന്നെയാണ്. ഇന്ത്യയെന്നാല്‍ സനാതനമൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു സംസ്‌ക്കാരം നിലനിര്‍ത്തിപ്പോരുന്ന ജനതയാണ്. ഋഷിമാരും സന്യാസിവര്യരും കാട്ടിതന്ന പാതയാണ് നമുക്ക് മുന്നില്‍. ലോകത്തിലെ മറ്റെല്ലാ ആശയങ്ങളും തത്വങ്ങളും പ്രബോധനങ്ങളും ഉണ്ടാകുന്നതിന് മുമ്പ് മനുഷ്യസംസ്‌കൃതിയെക്കുറിച്ച് പറഞ്ഞ ഉപനിഷത്തിന്റെ നാട്. അതുകൊണ്ട് തന്നെ വാക്ക് തെറ്റിക്കുന്നവരല്ല. ഭാരതീയര്‍. എന്നാല്‍ ചൈനയും പാകിസ്ഥാനും ്അങ്ങനെയാണോ. ലോകത്തുള്ള ഈച്ചപാറ്റ മുതല്‍ സകല ജീവികളെയും കൊന്നുതിന്നുന്നവര്‍. മനുഷ്യാവകാശമോ മനുഷ്യസ്വാതന്ത്ര്യമോ ജനതക്ക് നല്‍കാതെ തുച്ഛമായ വേതനം നല്‍കി, ഉല്‍പ്പാദനം കൂട്ടുന്ന ഭരണകൂടം നിലനില്‍ക്കുന്ന രാജ്യം. സാധനങ്ങള്‍ക്ക് ചീപ്പ് വിലയിട്ട് ലോകവിപണികൈയ്യടക്കാനും അതിലൂടെ സാമ്പത്തിക ശക്തിയായി ഉയരാനും വെമ്പല്‍കൊള്ളുന്ന രാജ്യം. സാമൃാജ്യത്വമോഹം വച്ചുപുലര്‍ത്തുന്നതിനാല്‍ ചുറ്റുമുള്ള ചെറുതും വലുതുമായ അയല്‍ രാജ്യങ്ങളിലെ അതിര്‍ത്തികള്‍ കൈയ്യേറുന്ന രാജ്യം. ലോകനേതൃത്വം നേടിയെടുക്കാനുള്ള വ്യഗ്രതയില്‍ തത്ത്വങ്ങള്‍ ത്യജിക്കാന്‍ ചൈനയ്ക്ക് ഒരു മടിയുമില്ല. അതിന്റെ ഭാഗമായാണ് ഇന്ത്യാ-ചൈന അതിര്‍ത്തി നിര്‍ണയിക്കാന്‍ ചൈന തയ്യാറാകാത്തത്. അങ്ങനെയുള്ള ഒരു രാജ്യത്തിന് നമ്മുടെ ആദ്യപ്രധാന മന്ത്രി പറഞ്ഞ ‘ഈ തത്ത്വങ്ങള്‍ അംഗീകരിക്കപ്പെട്ടാല്‍ ലോകത്ത് സംഘട്ടനമോ യുദ്ധമോ ഉണ്ടാകുകയില്ല.’ എന്നു പറയാന്‍ കഴിയില്ല. കരാറുകളും ഉറപ്പുകളും ഇവര്‍ ഇനിയും പാലിക്കമെന്ന് ഒരിക്കലും വിശ്വസിക്കാനാവില്ല. വിവിധ രാജ്യങ്ങളില്‍ അംബാസിഡറായിരുന്ന ടി.പി.ശ്രീനിവാസന്‍, ഇക്കഴിഞ്ഞ ദിവസവും ചൈനയെ വിശ്വസിക്കരുത് എന്നാണ് പറഞ്ഞത്. ചൈനയുമായുള്ള നയതന്ത്ര ബന്ധത്തിന് മാറ്റംവരുത്തേണ്ട സമയമായിരിക്കുന്നു. കാരണം അവരെ വിശ്വസിക്കാന്‍ കൊള്ളില്ല എന്നാണ് ചൈനയിലെ മുന്‍ അംബാസിഡര്‍ ഗൗതം ബംബാവാലെ പറഞ്ഞതും. ഇന്ത്യയില്‍ വരാന്‍പോകുന്ന 5ജിയില്‍ ചൈനയെ പങ്കെടുപ്പിക്കരുതെന്നുകൂടി അദ്ദേഹം പറഞ്ഞു.

പാകിസ്ഥാന്‍ ഇന്ത്യയുടെ ശത്രുപക്ഷത്താണ്. എന്നാല്‍ പാകിസ്ഥാന്‍ ഇന്ത്യക്കൊത്ത എതിരാളിയേ അല്ല. ഇന്ത്യയില്‍ അസ്തിരതയുണ്ടാക്കണം വികസനകുതിപ്പിനെ തകിടം മറിക്കണം ഇതാണ് പാകിസ്ഥാന്റെ ലക്ഷ്യം. യുദ്ധംചെയ്തു തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന് അവര്‍ക്കറിയാം. അതുകൊണ്ടാണ് മതതീവൃവാദികളെ ഇന്ത്യക്കെതിരെ ഉപയോഗിക്കുന്നതും. ഇന്ത്യക്കകത്ത് ചില പ്രക്ഷോഭങ്ങള്‍ ഉണ്ടാക്കുന്നതും. ഈ വര്‍ഷം ആദ്യം മുതല്‍ നിയന്ത്രണ രേഖയില്‍ 2730 വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളാണ് പാകിസ്താന്‍ നടത്തിയിട്ടുള്ളത്. ഇന്ത്യക്കാരായ 24 ഗ്രാമീണര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട് . യുദ്ധമുണ്ടായാല്‍ ദിവസങ്ങള്‍ക്കകം കീഴ്പ്പെടുത്താന്‍ ഇന്ത്യക്ക് സാധിക്കും. വെറും വൈകാരികമായ ശത്രുതയാണ് ആ രാജ്യം വച്ചുപുലര്‍ത്തുന്നത്. എന്നാല്‍ ചൈന അങ്ങനെയല്ല. ജനസംഖ്യയില്‍, വിസ്ത്രുതിയില്‍, സാമ്പത്തികമായും ഒക്കെ മുന്നിലാണ് ചൈന. ഇന്ത്യയുടെ പ്രദേശംകൂടി വരച്ച് ചേര്‍ത്ത ഭൂപടവുമായാണ് ചൈന ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്. അത് പരണത്ത് വച്ചിട്ട് വന്നാ മതി എന്നാണ് ഇന്ത്യ പറയുന്നത്. അതാണ് ചര്‍ച്ചകള്‍ പരിഹാരം കാണാതെ തുടര്‍ച്ചയായി നീണ്ടുപോകുന്നത്. . ലോകത്തെ ഗ്രസിച്ചിരിക്കുന്ന ഒരു മഹാമാരിയെ ഒരവസരമായി കണ്ടുകൊണ്ട് അമേരിക്കയുടെ പതനത്തെ മുതലെടുത്തുകൊണ്ട് ലോകത്തിന്റെ പലഭാഗങ്ങളില്‍ ചൈന കാട്ടുന്ന അതിക്രമങ്ങളുടെ ഭാഗമായാണ് ഏപ്രില്‍മുതല്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന അഴിച്ചുവിട്ടിരിക്കുന്ന ആക്രമണങ്ങള്‍. സംഭാഷണങ്ങളും സമവായങ്ങളും ഉണ്ടായെങ്കിലും ഇന്ത്യയുടെ ഭൂമി കൂടുതല്‍ കൈയിലാക്കികഴിഞ്ഞിരിക്കുന്നു ചൈന. ഇപ്പോ നടന്നുകൊണ്ടിരിക്കുന്ന പാര്‍ലമെന്റ് യോഗത്തില്‍ പലതവണ അതിര്‍ത്തദി വിഷയം വരാമര്‍ശമാകുന്നുണ്ട. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ചൊവ്വാഴ്ച പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയില്‍ ലഡാക്കില്‍ ഏകദേശം 38,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള പ്രദേശത്ത് ചൈന അനധികൃതമായി തുടരുകയാണെന്ന് പറയുകയുണ്ടായി. സെപ്റ്റംബര്‍ ഏഴിന് ഇന്ത്യയുടെ മുന്‍നിര സൈനിക പോസ്റ്റുകളിലൊന്നിലേക്ക് കടന്നുകയറാന്‍ ശ്രമിച്ച ചൈനീസ് സൈന്യം ആകാശത്തേക്ക് വെടിവെച്ചതായും ഇതേദിവസം തന്നെ ഇന്ത്യന്‍ സൈന്യം പത്രക്കുറിപ്പിലൂടെ വെളിപ്പെടുത്തുകയും ഉണ്ടായി. അതിര്‍ത്തി കയ്യേറി അവിടെ തുടര്‍ന്നാല്‍ കുറെക്കഴിയുമ്പോള്‍ സംഘര്‍ഷം അവസാനിക്കുമെന്നും പിടിച്ചെടുത്ത ഭൂമി കൈയിലാക്കാന്‍ കഴിയുമെന്നുമാണ് ഇന്നലെകളിലെ രീതിയില്‍ നിന്നും ചൈന മനസ്സിലാക്കി വച്ചിരുന്നത്. അവരുടെ വിശ്വാസവും അതുതന്നെയായിരുന്നു. അതുകൊണ്ടാണ് കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ് വരയില്‍ കഴിഞ്ഞ ജൂണില്‍ അവര്‍ ഇന്ത്യന്‍ പ്രദേശം കയ്യേറാന്‍ ശ്രമിച്ചത്. എന്നാല്‍ കളിയിപ്പോള്‍ മാറി… ചൈനീസ് സൈനികരെ നമ്മുടെ വീരന്മാര്‍ തുരത്തിയോടിച്ചു. അതിന് ശേഷം ഒന്നാമതായി ഇന്ത്യ സംഭാഷണം തുടങ്ങി. സംഭാഷണം നടക്കുമ്പോള്‍ തന്നെ കൂടുതല്‍ കര്‍ക്കശ നിലപാടുമായി മുന്നോട്ട് പോയി. 2. സംഘര്‍ഷപ്രദേശത്ത് സൈനിക ശക്തി വര്‍ധിപ്പിച്ചു. മൂന്നാമത് ചൈനീസ് ആപ്പുകളും ഇറക്കുമതിയും നിയന്ത്രിച്ചുകൊണ് സാമ്പത്തിക നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതിന്റെ പ്രതിഫലനമായാണ്. സെപ്റ്റംബര്‍ ഏഴിന് അവിടെ ചൈനീസ് സൈന്യം വെടിവയ്പ്പ് നടന്നു. 1967നു ശേഷം ആദ്യമായാണ് ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ ധാരണയ്ക്കു വിരുദ്ധമായി വെടിയുതിര്‍ക്കല്‍ നടക്കുന്നത്. അരുണാചല്‍ പ്രദേശ് അതിര്‍ത്തിയില്‍ നാല് പ്രദേശങ്ങളില്‍ ചൈന സൈനികസന്നാഹങ്ങളൊരുക്കുന്നതായി റിപ്പോര്‍ട്ട്. കൂടാതെ നേപ്പാള്‍ സര്‍ക്കാരിന്റെ ഒത്താശയോടെ ഉത്തരാഖണ്ഡ് അതിര്‍ത്തിയില്‍ ചൈന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായും സൂചനയുണ്ട്. കിഴക്കന്‍ ലഡാക്കില്‍ 900 ചതുരശ്ര കിലോമീറ്റര്‍ ചൈന കൈവശപ്പെടുത്തികഴിഞ്ഞു എന്നാണ് വിവരം. അതിര്‍ത്തിയില്‍ വെല്ലുവിളിനിറഞ്ഞ സാഹചര്യമാണ്. രാജ്യത്തിന്റെ ്തിര്‍ത്തി സംരക്ഷിക്കുകതന്നെ ചെയ്യുമെന്നാണ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പാര്‍ലമെന്റിനെ അറിയിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ യുദ്ധംവേണമെന്നും ചൈനയെ പാഠം പഠിപ്പിക്കണമെന്നും നമുക്ക് ആഗ്രഹമുണ്ടാകും. ഇന്ത്യന്‍ ഭരണകൂടം നിസംഗമാണെന്ന് കുറ്റപ്പെടുത്തുന്നവരും ഉണ്ട്. എന്നാല്‍ ചില യാഥാര്‍ഥ്യങ്ങള്‍ നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്.
ലഡാക്കിലെ സൈനികവിന്യാസം പ്രതിദിനചെലവ് 100 കോടിരൂപയാണ്. അതിര്‍ത്തിയില്‍ 300 കിലോമീറ്റര്‍ ദൂരം 30,000 സൈനികരെ വിന്യസിക്കണം. ശൈത്യകാലമാണ്. 13,000 ്ടി ഉയരത്തിലാണ് പ്രദേശം. ഇവിടത്തെ ദുഷ്‌ക്കരമായ കാലാവസ്ഥയില്‍ സൈനികര്‍ക്ക് താമസിക്കാനുള്ള സൗകര്യം ഒരുക്കണം. ഇന്ധനം സൂക്ഷിക്കാന്‍ പ്രത്യേക സുരക്ഷാ സംവിധാനം ഒരുക്കണം. വാഹനങ്ങള്‍, ടാങ്കുകള്‍, വെടിമരുന്നുകള്‍ എന്നിവ സൂക്ഷിക്കാന്‍ ചൂടുള്ള ഗ്യാരേജുകള്‍ സ്ഥാപിക്കണം. വെളിച്ചവും ഊര്‍ജ്ജവും വേണം. കൂടാതെ പ്രത്യേകതരം വസ്ത്രം,ആഹാരം, എന്നിവ വേണം. ഇതിനായെല്ലാമാണ് 100 കോടി ഒരുദിവസം ചെലവാകുക. 1984ല്‍ ഇന്ത്യ പിടിച്ചെടുത്ത 17000 അടി ഉയരത്തിലുള്ള 76കി.മീറ്റര്‍ പ്രദേശത്ത് 5000 സൈനികരെയാണ് വിന്യസിച്ചിട്ടുള്ളത്. സിയാച്ചിന്‍ നിലനിര്‍ത്താന്‍ പ്രതിദിനം ആറ് കോടിരൂപയാണ് ചിലവിടുന്നത്. ചൈന അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തിന് നേരിടേണ്ടിവരുന്നത് പി.എല്‍.എയെയാണ്. റഡാറുകള്‍,ഡ്രോണുകള്‍,തുടങ്ങിയ നിരീക്ഷണഉപകരണങ്ങള്‍ വേണ്ടതുണ്ട്. ഇനി ഒരു കാര്യംകൂടി പറയാം. ഒരു യുദ്ധവും ഇല്ലാതിരുന്ന കാലഘട്ടത്തില്‍, ദുഷ്‌ക്കരമായ കാലാവസ്ഥമൂലം 1984മുതല്‍ 33 സൈനികരുടെ വിലപ്പെട്ട ജീവനാണ് ലഡാക്കില്‍ പൊലിഞ്ഞു എന്നാണ് 2018വരെയുള്ള കണക്ക്. മഞ്ഞുമൂടിയ പ്രദേശത്ത് പ്രദേശത്ത് സൈനികര്‍ക്ക് ധരിക്കാനുള്ള വസ്ത്രങ്ങള്‍ക്കും പര്‍വതാരോഹണ ഉപകരണങ്ങള്‍ക്കുമായി 7,500കോടി രൂപ ചെലവഴിച്ചതായാണ് പ്രതിരോധ മന്ത്രാണലയത്തിന്റെ കണക്ക്. എന്തിന് ഞാന്‍ ഇതൊക്കെ പറഞ്ഞു. നമുക്ക് യുദ്ധംവേണം എന്നുപറയാം. ചൈനയെ അടിച്ച് ഓടിക്കണം എന്നു പറയാം. സര്‍ക്കാറിനെ കുറ്റപ്പെടുത്താം. പക്ഷേ കോവിഡും അടച്ചിടലും മറ്റുള്ള കാരണങ്ങളാലും കടുത്ത സാമ്പത്തിക ഞെരുക്കം നേരിടുന്ന രാജ്യം അമിത ബാധ്യതയാവുകയായിരിക്കും. എന്നാലും ചൈനയുടെ കടന്നുകയറ്റത്തെചെറുക്കുകതന്നെവേണം. അതിന് നമ്മുടെ സനാതനധര്‍മ്മം പാലിച്ചുകൊണ്ടുള്ള സമാധാന പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍തൂക്കം കൊടുക്കേണ്ടത്.

Related Articles

Back to top button