IndiaLatest

പ്രണയമഴയായ് ദിൽവാലേ ദുൽഹനിയ ലേജായേംഗേ…… ഇന്ന് ഇരുപത്തി അഞ്ചാം പിറന്നാൾ

“Manju”

അനൂപ് എം സി

1995 ഒക്ടോബർ 20 ന് ആദിത്യ ചോപ്രയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ദിൽ വാലദുൽ ഹിനിയ ലേജായേംഗേ, _യ്ക്ക് ഇന്ന് 25 വയസ്.അനശ്വരപ്രണയത്തിന് ഇന്ത്യൻ സിനിമയുടെ സക്രീനിലൊതുക്കിയ താജ്മഹലാണ് ഈ സിനിമ. പഞ്ചാബിലെ കടുക് പാടങ്ങളിലും, സ്വിറ്റ്സർലൻ്റിലെ Tulipപാടങ്ങളിലും ഡ്യൂയറ്റ് പാടി ഉത്സവം പോലെ ജീവിതമാഘോഷിച്ച രാജും സിമ്രാനും ഇന്നും തലമുറകളുടെ പ്രണയ തീഷ്ണമായ ഓർമ.

ഷാരൂഖ്- കാജോൾ ജോഡി അനശ്വരമാക്കിയ ആദിത്യ ചോപ്ര ചിത്രം ലോകത്തെ മികച്ച 10 സിനിമകളിൽ ഒന്നാണ്.
പാശ്ചാത്യ ലോകത്തിന് ഇന്ത്യൻ സിനിമയെന്നാൽ ദിൽവാലേ ദുൽഹി നിയ ലേജായേം ഗെയാണ്. ഷോലെയ്ക്ക് ശേഷം ഇന്ത്യൻ ജനത വൈകാരികമായി ചേർത്തു നിർത്തിയ ചിത്രം. ഷാരൂഖാൻ ആ ചിത്രത്തോടെ ബോളിവുഡിലെ കിംഗ് ഖാനായി മാറി. ഷാരൂഖും – കാ ജോളും എക്കാലത്തേയും പ്രണയ ജോഡികളായി മാറി.

ചിത്രത്തിൻ്റെ പ്രമേയത്തിലേക്ക് നമ്മുക്കൊന്ന് കണ്ണോടിക്കാം. വിദേശത്തു കുടുംബത്തോടെ താമസിക്കുന്ന ഇന്ത്യക്കാരാണ് രാജും ( ഷാരൂഖ് ) സിമ്രാനും (കാജോൾ). സുഹൃത്തുക്കളുമൊത്ത് യൂറോപ്പിലേക്ക് നടത്തിയ ഒരു യാത്രയിൽ അവർ കണ്ടു മുട്ടി പ്രണയത്തിലാകുന്നു.സിമ്രാന് പിതാവ് നാട്ടിലുള്ള സുഹൃത്തിൻ്റെ മകനുമായി വിവാഹം നിശ്ചയിച്ചുവെച്ചിരിക്കുകയാണ്. വിവാഹത്തിനായി നാട്ടിലേക്ക് പോകുന്ന സിമ്രാനെ പിന്തുടർന്ന് രാജും ഇന്ത്യയിലേക്ക് വരുന്നു. തുടർന്ന് സിമ്രാൻ്റെ പിതാവിൻ്റെ സമ്മതത്തോടു കൂടി തന്നെ അവളെ സ്വന്തമാക്കാൻ രാജ് നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിൻ്റെ കഥ’ ഇന്ത്യയിലും സ്വിറ്റ്സർലൻഡിലുമാണ് ഡി ഡി എൽ ജെ ചിത്രീകരിച്ചത്.

ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നും മികച്ച കളക്ഷൻ നേടിയ ചിത്രം ആ വർഷത്തേ ഏറ്റവും മികച്ച ജനപ്രീയ ചിത്രത്തിനുള്ള അവാർഡും പത്ത് ഫിലിം ഫെയർ അവാർഡുകളും കരസ്ഥമാക്കി. മുംബെയിലെ മറാത്ത മന്ദിറിൽ 1009 ആഴ്ചയാണു തുടർച്ചയായി ചിത്രം പ്രദർശിപ്പിച്ചത്.ഒരു ഇന്ത്യൻ തിയറ്ററിൽ ഏറ്റവും കൂടുതൽ തുടർച്ചയായിപ്രദർശിപ്പിച്ച ചിത്രമെന്ന ബഹുമതി നേടിയ ശേഷമാണു ഡി ഡി എൽ ജെ വെള്ളിത്തിര വിട്ടത്.
ചിത്രത്തിൻ്റെ സംവിധാനം ആദിത്യ ചോപ്രയും സംഗീതം ജതിൻ – ലളിതും , ഛായാഗ്രഹണം മൻമോഹൻ സിങ്ങും, ചിത്രസംയോജനം കേശവ് നായിഡും കഥയും തിരകഥയും ആദിത്യ ചോപ്രയും ജാവേദ് സിദ്ദിഖുമാണ്. ആനന്ദ് ബക്ഷിയുടെ വരികൾക്ക് ലതാ മങ്കേഷ്ക്കർ ആശാ ഭോസ് ലേ, കുമാർ സാനു, അഭിജിത് ഭട്ടാചാര്യ, ഉദിത് നാരായൺ എന്നിവർ ശബ്ദം പകർന്നു. ചിത്രത്തിലെ ഏഴു ഗാനങ്ങളും വൻ പ്രചാരം നേടി. ചിത്രത്തിൻ്റെ വിതരണം യാഷ് രാജ് ഫിലിംസ് .

ഡി ഡി എൽ ജെ തിയറ്ററിൽ കണ്ട യുവാക്കൾ മധ്യവയസ്ക്കരായി. ചിത്രം എഡിറ്റ് ചെയ്ത കേശവ് നായിഡുവിനു പ്രായം 75 കഴിഞ്ഞു.ബോളിവുഡ് ലോക സിനിമയ്ക്ക് ആവേശത്തോടെ കടന്നു കയറിയത് ദിൽവാലേ ദുൽഹനിയ ലേ ജായേം ഗെ സൃഷ്ടിച്ച തരംഗത്തിലായിരുന്നു. കാൽ നൂറ്റാണ്ടിനിപ്പുറവും ഡിഡിഎൽജെ ഒരു ബ്രാൻഡാണ് .മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ടു പോയെന്ന മലയാളിയുടെ ലളിതമായ വിവർത്തനം എത്ര ഉദാത്തം.

Related Articles

Back to top button