IndiaLatest

അണ്‍ലോക്ക് 4 ഇളവുകള്‍ : ഇന്ന് മുതല്‍ പൊതു പരിപാടികളില്‍ പരമാവധി 100 പേര്‍

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: രാജ്യത്ത് അണ്‍ലോക്ക് 4 ഇളവുകള്‍ ഇന്ന് മുതല്‍. പൊതു ചടങ്ങുകളില്‍ പരമാവധി 100 പേര്‍ വരെ പങ്കെടുക്കാം. വിവാഹം,മരണാനന്തര ചടങ്ങുകള്‍ എന്നിവയിലും 100 പേര്‍ക്ക് പങ്കെടുക്കാനാകും.

സാമൂഹിക, അക്കാദമിക, കായിക, വിനോദ, സാംസ്കാരിക, മത, രാഷ്ട്രീയ ചടങ്ങുകള്‍ക്കാണ് ഇന്നു മുതല്‍ അനുമതി ലഭിക്കുക. ഓപ്പണ്‍ എയര്‍ തീയേറ്ററുകള്‍ക്കും ഇന്നുമുതല്‍ പ്രവര്‍ത്തനാനുമതി ഉണ്ട്. മാസ്ക്, സാമൂഹിക അകലം, തെര്‍മല്‍ സ്കാനിങ്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമാണ്.

കണ്ടെയിന്‍മെന്‍റ് സോണിന് പുറത്തുളള സ്കൂളുകളിലെ ഒന്‍പത് മുതല്‍ 12 വരെ ക്ലാസുകളിലുളള വിദ്യാര്‍ത്ഥിക്കും 50% അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും സ്കൂളിലെത്താം. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ മാത്രം അടുത്ത 30 വരെ കര്‍ശന ലോക്ഡൗണ്‍ തുടരും. തിയറ്റര്‍, സ്വിമ്മിങ് പൂള്‍, പാര്‍ക്ക് തുടങ്ങിയവയ്ക്കുള്ള വിലക്കു തുടരും.

Related Articles

Back to top button