KeralaLatestMalappuram

കുറ്റിപ്പുറം പാലത്തിൽ നിന്ന് ഭാരതപ്പുഴയിലേക്ക് ചാടിയ ആളെ കണ്ടെത്താനായില്ല

“Manju”

പി.വി.എസ്

മലപ്പുറം : ദേശീയപാതയിലെ കുറ്റിപ്പുറം പാലത്തിന്റെ കൈവരിയിൽ നിന്ന് ഭാരതപ്പുഴയിലേക്കു ചാടിയ ആൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് സംഭവം. വെള്ള ഷർട്ടും കാവി മുണ്ടും ധരിച്ചയാൾ പാലത്തിന്റെ കിഴക്കേ അറ്റത്തുനിന്നാണ് ചാടിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. അറുപതിനോട് അടുത്ത് പ്രായം വരുമെന്ന് നേരിൽ കണ്ടയാൾ പറഞ്ഞു. പുഴയിലേക്ക് ചാടിയ ഇയാൾ കമിഴ്ന്ന നിലയിൽ ഒലിച്ചുപോകുന്നത് പാലത്തിലുണ്ടായിരുന്ന ആൾ കണ്ടിരുന്നു.

അഗ്നിരക്ഷാ സേനയും പൊലീസും പ്രാദേശിക രക്ഷാപ്രവർത്തകരും ഇന്നലെ വൈകിട്ടുവരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മലമ്പുഴ, പോത്തുണ്ടി ഡാമുകൾ തുറന്നതിനെ തുടർന്ന് ഭാരതപ്പുഴയിൽ ശക്തമായ ഒഴുക്കുണ്ട്. സ്പീഡ് ബോട്ടിന്റെ സഹായത്തോടെയാണ് തിരച്ചിൽ നടത്തിയത്. ഇന്ന് രാവിലെ വീണ്ടും തിരച്ചിൽ തുടരും.

 

Related Articles

Back to top button