KeralaKollamLatest

കുണ്ടറ സിറാമിക്‌സ് ഫാക്ടറിയുടെ നവീകരിച്ച പ്ലാന്റിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

“Manju”

ശ്രീജ.എസ്

കൊല്ലം: കേരള സിറാമിക്‌സ് ഫാക്ടറിയുടെ കുണ്ടറ ഡിവിഷനില്‍ നവീകരിച്ച പ്ലാന്റിന്റെയും പ്രകൃതി വാതക പ്ലാന്റിന്റെയും ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി നിര്‍വഹിച്ചു. കേരളത്തിലെ ആദ്യകാല വ്യവസായ സംരംഭം എന്ന നിലയില്‍ കുണ്ടറയിലെ സിറാമിക്‌സ് ഫാക്ടറിക്ക് ചരിത്രപരമായ പ്രത്യേകതകളാണുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നവീകരണ പദ്ധതിയിലൂടെ 220 ശതമാനം വാര്‍ഷിക വര്‍ധനവ് ഉള്‍പ്പെടെ മികച്ച നേട്ടങ്ങളാണ് കഴിഞ്ഞ നാലു വര്‍ഷത്തിനിടെ കേരള സിറാമിക്‌സിന് സ്വന്തമാക്കാന്‍ സാധിച്ചത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ നവീകരിച്ചും പുതിയ സ്ഥാപനങ്ങള്‍ രൂപീകരിച്ചും സംസ്ഥാനത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കമ്പനിയുടെ പ്രവര്‍ത്തനം തടസമില്ലാതെ മുന്നോട്ട് പോകുന്നതിന് ആവശ്യത്തിനുള്ള ഭൂമി വാങ്ങാന്‍ കഴിഞ്ഞു, ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ നല്‍കി, വിവിധ തസ്തികകളുടെ നിയമനങ്ങള്‍ പൂര്‍ത്തീകരിച്ചു, സ്റ്റാറ്റ്യൂട്ടറി ഓഡിറ്റ് പൂര്‍ത്തിയാക്കി. രണ്ട് പതിറ്റാണ്ട് കാലം പ്രവര്‍ത്തിക്കാന്‍ ഉറപ്പുവരുത്തുന്ന എല്ലാ സൗകര്യങ്ങളും ഇവിടെ സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 23 കോടി രൂപയുടെ സമഗ്ര പുനരുദ്ധാരണ പദ്ധതിയാണ് കുണ്ടറ സിറാമിക്സില്‍ നടപ്പിലാക്കിയത്.

Related Articles

Back to top button