IndiaInternationalLatest

കോവിഡിനെതിരെ പോരാടിയ യുവ ഡോക്ടര്‍ കോവിഡ് ബാധിച്ചു മരിച്ചു

“Manju”

സിന്ധുമോള്‍ ആര്‍​
ഹൂസ്റ്റണ്‍: കോവിഡ് രോഗികളെ ശുശ്രൂഷിക്കുന്നതിന് സ്വയം സന്നദ്ധയായ യുവഡോക്ടര്‍ അഡിലിന്‍ ഫാഗന്‍ (28) കോവിഡ് 19 ബാധിച്ചു മരിച്ചു. ഗൈനക്കോളജിയില്‍ രണ്ടാം വര്‍ഷ റസിഡന്‍സി ചെയ്തിരുന്ന ഡോക്ടറുടെ പ്രധാന കര്‍ത്തവ്യം കുട്ടികളെ ശുശ്രൂഷിക്കുകയെന്നതായിരുന്നുവെങ്കിലും കോവിഡ് 19 രോഗികളെ ചികിത്സിക്കുന്നതിനു സ്വയം സന്നദ്ധയാകുകയായിരുന്നു. ജൂലൈ എട്ടിനു ജോലി ചെയ്യുന്നതിനിടയില്‍ ശരീരത്തിന് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കോവിഡ് പരിശോധനക്കു വിധേയയായത്. പരിശോധനയില്‍ പോസിറ്റിവാണെന്ന് കണ്ടെത്തുകയും ലഭ്യമായ ചികിത്സകള്‍ നല്‍കുകയും ചെയ്തിരുന്നു.
രോഗം വഷളായതിനെ തുടര്‍ന്ന് ഓഗസ്റ്റ് മധ്യത്തോടെ ഇവരെ വെന്റിലേറ്ററിലേക്കു മാറ്റി. ആറാഴ്ച വെന്റിലേറ്ററില്‍ ചിലവഴിച്ചു. ഡോക്ടര്‍മാര്‍ കഴിയുംവിധം പരിശ്രമിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൂസ്റ്റണില്‍ കഴിഞ്ഞ ശനിയാഴ്ച വരെ 3317 പേര്‍ മരിച്ചതില്‍ അവസാനത്തേതായിരുന്നു യുവഡോക്ടറുടെ മരണം. ന്യൂയോര്‍ക്കില്‍ താമസിച്ചിരുന്ന ഫാഗന്‍ ബഷലെ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സ്കൂളില്‍ നിന്നും ഗ്രാജ്വേറ്റു ചെയ്തശേഷമാണ് ഹൂസ്റ്റണില്‍ താമസത്തിന് എത്തിയത്. ചെറുപ്പം മുതല്‍ ഡോക്ടറാകണമെന്ന അതിയായ ആഗ്രഹമായിരുന്നു മകള്‍ക്ക് എന്ന് ഫാഗന്റെ പിതാവ് ബ്രാന്റ് പറഞ്ഞു. കോവിഡ് രോഗികളെ ശുശ്രൂഷിക്കുന്നതിനിടയില്‍ മകള്‍ക്ക് സംഭവിച്ച മരണം വേദനിക്കുന്നതാണെന്ന് പിതാവ് പറഞ്ഞു.

Related Articles

Back to top button