KeralaLatestThiruvananthapuram

ഉറങ്ങി കിടന്ന കുട്ടിയെ തെരുവ് നായ ആക്രമിച്ചു

“Manju”

സിന്ധുമോള്‍ ആര്‍​
കിളിമാനൂര്‍: വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന ഒന്‍പതുവയസുകാരിയുടെ കൈവിരല്‍ തെരുവ് നായ കടിച്ചു. ഭരതന്നൂര്‍ കാക്കാണിക്കര കടയില്‍ വീട്ടില്‍ ബിനു- ജലജ ദമ്ബതികളുടെ മകള്‍ വീണയ്ക്കാണ്‌ കടിയേറ്റത്. കഴിഞ്ഞ ദിവസം രാവിലെ ആറ് മണിക്കായിരുന്നു സംഭവം. മാതാവ് മുറ്റമടിച്ചുകൊണ്ടിരുന്ന സമയം തുറന്നുകിടന്ന മുന്‍വാതിലിലുടെ അകത്തു കടന്ന തെരുവ് നായ കട്ടിലില്‍ ചാടിക്കയറി അക്രമിക്കുകയായിരുന്നു. നിലവിളികേട്ട് ജലജ മുറിയില്‍ എത്തിയപ്പോഴേക്കും കുട്ടിയുടെ വലതു കൈയിലെ ചൂണ്ട് വിരലും നഖവും കടിച്ചെടുക്കുകയും കൈകാലുകളില്‍ മാരക മുറിവുകള്‍ വരുത്തുകയും ചെയ്തിരുന്നു. കുട്ടിയെ എസ്.എ.ടി ആശുപത്രിയില്‍ സര്‍ജറിക്ക് വിധേയമാക്കി.

Related Articles

Back to top button