KeralaLatestThiruvananthapuramThrissur

സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ക്ക് കോവിഡ്; ഓഫീസ് അടച്ചു

“Manju”

സിന്ധുമോള്‍ ആര്‍​
കൊച്ചി: സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന കൊച്ചി എന്‍ഫോഴ്‌സ്‌മെന്റ് ഓഫിസ് അടച്ചു. ഓഫിസിലെ അസിസ്റ്റന്റ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫിസര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. തെങ്കാന സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഓഫിസിലെ മറ്റ് ജീവനക്കാര്‍, സുരക്ഷാജീവനക്കാര്‍, ഡ്രൈവര്‍മാര്‍ തുടങ്ങിയവരും ക്വാറന്റീനിലേക്ക് പോയി.
നിലവില്‍ എല്ലാ ഓഫിസര്‍മാരുടെയും കൊവിഡ് പരീശോധന പൂര്‍ത്തിയാക്കി. ആര്‍ക്കും രോഗം പോസിറ്റീവായിട്ടില്ല. ഓഫിസില്‍ അനുനശീകരണവും നടത്തി. ഓഫിസ് എന്ന് തുറക്കുമെന്നതിനെ കുറിച്ച്‌ തീരുമാനമായിട്ടില്ല. ഞായറാഴ്ചയാണ് ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചത്.

Related Articles

Back to top button