IndiaKeralaLatestThiruvananthapuram

മഹാരാഷ്ട്ര ജയിലുകളില്‍ തടവുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

“Manju”

സിന്ധുമോള്‍ ആര്‍​
മുംബൈ : മഹാരാഷ്ട്ര ജയിലുകളിലെ 2,061 തടവുകാര്‍ക്കും 421 ജീവനക്കാര്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചതായി സംസ്ഥാന ജയില്‍ വകുപ്പ് . ഇതുവരെ ആറ് തടവുകാരും അഞ്ച് ജീവനക്കാരും കൊവിഡ് ബാധിച്ച്‌ മരണപ്പെട്ടു. പൂനെ യെര്‍വാദ ജയിലിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് ബാധിച്ചത് . അവിടെ മാത്രം 261 തടവുകാര്‍ക്കും 43 ജീവനക്കാര്‍ക്കും രോഗബാധയുണ്ടായിട്ടുണ്ട് . അതിനിടയില്‍ ജയിലുകളിലെ 1,761 തടവുകാരും 372 ജീവനക്കാരും രോഗമുക്തി നേടി ആശപുത്രി വിട്ടു. രോഗവ്യാപനം മുന്നില്‍ കണ്ട് ജയില്‍ വകുപ്പ് 14,597 അന്തേവാസികളുടെയും 2,543 ജീവനക്കാരുടെയും കൊവിഡ് പരിശോധന പൂര്‍ത്തിയാക്കിയിട്ടുണ്ട്.

Related Articles

Back to top button