KeralaLatestMalappuram

പന്താവൂർ കക്കിടിക്കൽ പാടശേഖരത്തിൽ 10 ഏക്കർ നെൽകൃഷി വെള്ളം കയറി നശിച്ചു

“Manju”

പി.വി.എസ്

മലപ്പുറം: പന്താവൂർ കക്കിടിക്കൽ പാടശേഖരത്തിൽ 10 ഏക്കറോളം നെൽകൃഷിയാണ് വെള്ളം കയറി നാശത്തിൻ്റെ വക്കിലെത്തിയത്. കഴിഞ്ഞ ആഴ്ചയിലുണ്ടായ മഴയിലാണ് കൃഷിയിടത്തിൽ വള്ളം കയറിയത്. വെള്ളം കെട്ടി നിന്നതോടെയാണ് കൃഷി നാശത്തിൻ്റെ

വക്കിലെത്തിയത്. കഴിഞ്ഞ ആഴ്ചയിലുണ്ടായ മഴയിലാണ് കൃഷിയിടത്തിൽ വള്ളം കയറിയത്. വെള്ളം കെട്ടി നിന്നതോടെയാണ് കൃഷി നാശത്തിൻ്റെ വക്കിലെത്തിയത്.

പാറയിൽ വളപ്പിൽ ഇസ്മയിലിൻ്റെ മൂന്ന് ഏക്കറിലെയും, കാവിൽ വളപ്പിൽ അബൂബക്കർ ഹാജിയുടെ നാലെക്കറിലെയും, തലാപ്പിൽ മുഹമ്മദ് കുട്ടിയുടെ മൂന്ന് ഏക്കറിലെയും ഞാറ് പൂർണ്ണമായും വെള്ളം കയറി നശിച്ചു. പ്രദേശത്തെ തോട് ശുചീകരിക്കാത്തതാണ് വെള്ളം ഒഴിഞ്ഞു പോകുന്നതിന് തടസ്സമാകുന്നതായി കർഷകർ പറയുന്നത്. പതിനായിരങ്ങൾ ചിലവിട്ട് നടത്തിയ കൃഷി നശിച്ചതിൽ വൻ സാമ്പത്തിക നഷ്ടമാണ് വന്നിരിക്കുന്നതെന്നും വീണ്ടും നടീൽ നടത്തുക എന്നതാണ് മുന്നിലുള്ള വഴിയെന്നും എന്നാൽ ഇനി സർക്കാർ സഹായം ലഭ്യമാക്കാതെ മുന്നോട്ട് പോകാൻ പ്രയാസമാണന്നുമാണ് കർഷകർ പറയുന്നത്.

എന്നാൽ കൃഷി നാശ നഷ്ടപരിഹാരത്തിനായി കൃഷി ഭവനെ സമീപിച്ചപ്പോൾ ഒരു മാസമെങ്കിലും ഞാറ് വെള്ളത്തിൽ മുങ്ങി കിടന്ന് നശിച്ചാൽ മാത്രമേ നഷ്ടപരിഹാരം ലഭിക്കൂ എന്ന് അധികൃതർ പറഞ്ഞതായി കർഷകർ അറിയിച്ചു.

Related Articles

Back to top button