India

വിക്രം സാരാഭായി ജൻമ ശതാബ്ദി ആഘോഷത്തിന്റെ സമാപന സമ്മേളനത്തെ രാഷ്ട്രപതി അഭിസംബോധന ചെയ്തു

“Manju”

ബിന്ദുലാൽ തൃശ്ശൂർ

രാഷ്ട്രപതിയുടെ കാര്യാലയം
ബഹിരാകാശ സാങ്കേതിക വിദ്യയെ സൈനിക ആധിപത്യത്തിനായി ലോകം മുഴുവൻ ഉപയോഗിച്ചപ്പോൾ, ഇന്ത്യയെപ്പോലെ വലുതും വൈവിധ്യപൂർണവുമായ രാഷ്ട്രത്തിന്റെ ദ്രുതഗതിയിലുള്ള വികസനത്തിന് ബഹിരാകാശ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താനാകും എന്നാണ് ഡോ. വിക്രം സാരാഭായി ചിന്തിച്ചിരുന്നത് എന്ന് രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദ് പറഞ്ഞു.

ബഹിരാകാശ, ആണവോർജ്ജ വകുപ്പുകൾ സംഘടിപ്പിച്ച ഡോക്ടർ വിക്രം സാരാഭായി ജൻമ ശതാബ്ദി ആഘോഷ പരിപാടിയുടെ സമാപന സമ്മേളനത്തെ ഇന്ന് വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി.

ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ് ഡോ. വിക്രം സാരാഭായിയുടെ വിനയാന്വിതമായ സ്വഭാവത്തെപ്പറ്റി ശ്രീ കോവിന്ദ്

പരാമർശിച്ചു. ലോകോത്തര ശാസ്ത്രജ്ഞൻ, നയകർത്താവ്, സ്ഥാപന നിർമ്മാതാവ് എന്നീ നിലകളിൽ അപൂർവങ്ങളിൽ അപൂർവമായ പ്രതിഭയ്ക്ക് ഉടമയായിരുന്നു അദ്ദേഹം.

ശാസ്ത്രജ്ഞൻ എന്ന നിലയിൽ പരീക്ഷണ വിവരങ്ങളുടെ ഫലങ്ങളെപ്പ്റ്റി അദ്ദേഹം എപ്പോഴും ജാഗരൂകരായിരുന്നു. 1947 മുതൽ 1971 വരെയുള്ള കാലയളവിൽ നിരവധി ദേശീയ അന്തർദേശീയ ശാസ്ത്ര ജേണലുകളിൽ 85 ഓളം ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു.

ബഹിരാകാശരംഗത്ത് ക്രമാനുഗതമായ പുരോഗതിക്ക് പകരം വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന ദൗത്യങ്ങൾക്ക് ആണ് ഡോ. വിക്രം സാരാഭായി താല്പര്യം പ്രകടിപ്പിച്ചിരുന്നത്. ഇന്ത്യയെ പോലൊരു വികസ്വര രാജ്യം നേരിട്ട് ഉപഗ്രഹ വിനിമയ സംവിധാനം തുടങ്ങണമെന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. ഈ കോവിഡ് മഹാമാരി കാലത്ത് അദ്ദേഹത്തിന്റെ സ്വപ്നങ്ങളുടെ പ്രാധാന്യം നാം തിരിച്ചറിഞ്ഞിരിക്കുന്നു. കോവിഡ്-19 പ്രതിസന്ധിക്ക് നമ്മുടെ സ്കൂൾ വിദ്യാഭ്യാസത്തെ തളച്ചിടാൻ കഴിയാതെ റിമോട്ട് ലേണിങ് രീതിയിലൂടെ അത് മുന്നേറുന്നതായും ശ്രീ കോവിന്ദ് പറഞ്ഞു.

Related Articles

Back to top button