IndiaLatest

എസ്‍പിബി യുടെ സംസ്കാരം ഇന്ന് ഔദ്യോഗികബഹുമതികളോടെ

“Manju”

ശ്രീജ.എസ്

ചെന്നൈ: അന്തരിച്ചസം​ഗീത പ്രതിഭ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്കാര ചടങ്ങുകള്‍ ഇന്ന് രാവിലെ 11 മണിക്ക് നടത്തും. ചെന്നൈക്ക് സമീപം റെഡ് ഹില്ലിലെ അദ്ദേഹത്തിന്റെ ഫാം ഹൗസിലാണ് ചടങ്ങുകള്‍ നടക്കുക. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച്‌ നിയന്ത്രണങ്ങളോടെയാണ് ആളുകളെ പ്രവേശിപ്പിക്കുന്നത്. എസ് പി ബിയുടെ മൃതദേഹം നുങ്കമ്പാക്കത്തെ വസതിയില്‍ നിന്ന് റെഡ് ഹില്‍സ് ഫാം ഹൗസില്‍ എത്തിച്ചു.
ചെന്നൈ നുങ്കമ്പാക്കത്തെ വസതിയില്‍ നടന്ന പൊതുദര്‍ശന ചടങ്ങളിലേക്ക് നൂറ് കണക്കിന് ആളുകളാണ് എത്തിയത്. രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ആദരാഞ്ജലി അര്‍പ്പിക്കും.

Related Articles

Back to top button