KeralaLatest

ഫിഷിംഗ് ഹാര്‍ബര്‍ ഉദ്ഘാടനം ഒക്ടോബര്‍ ഒന്നിന് മുഖ്യമന്ത്രി നിര്‍വഹിക്കും

“Manju”

ശ്രീജ.എസ്

കോഴിക്കോട്: കൊയിലാണ്ടി ഫിഷിംഗ് ഹാര്‍ബര്‍ ഒക്ടോബര്‍ ഒന്നിന് (വ്യാഴാഴ്ച) രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന ഉദ്ഘാടനം ചെയ്യുമെന്ന് കെ. ദാസന്‍ എം.എല്‍.എ അറിയിച്ചു. കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രി ഗിരിരാജ് സിംഗ് വിശിഷ്ടാതിഥിയാകുന്ന ചടങ്ങില്‍ സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സികുട്ടിയമ്മ അധ്യക്ഷത വഹിക്കും.

ഹാര്‍ബറില്‍ ഒരുക്കുന്ന ചടങ്ങില്‍ മന്ത്രിമാരായ ടി.പി.രാമകൃഷ്ണന്‍, എ.കെ.ശശീന്ദ്രന്‍, കെ. മുരളീധരന്‍ എം.പി, എം.എല്‍.എ. മാരായ കെ. ദാസന്‍, വി. കെ. സി. മമ്മദ് കോയ, എം.കെ. മുനീര്‍, എ. പ്രദീപ് കുമാര്‍, സി.കെ.നാണു, ജില്ലാ കലക്ടര്‍ സാംബശിവറാവു, നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.ശോഭ, കൗണ്‍സിലര്‍മാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി, സാമൂഹിക സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും

Related Articles

Back to top button