IndiaKeralaLatestThiruvananthapuram

അബുദബിയില്‍ കനത്ത മൂടല്‍മഞ്ഞില്‍ ഹെവി വാഹനങ്ങള്‍ ഓടിച്ചാല്‍ പിഴ

“Manju”

സിന്ധുമോള്‍ ആര്‍​
അ​ബൂ​ദ​ബി: ക​ന​ത്ത മൂ​ട​ല്‍​മ​ഞ്ഞു​വേ​ള​യി​ല്‍ വാ​ഹ​നം ഓ​ടി​ക്കു​ന്ന​തി​നെ​തി​രെ ട്ര​ക്ക് ഡ്രൈ​വ​ര്‍​മാ​ര്‍​​ക്ക്​ പി​ഴ​യി​ടു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി അ​ബൂ​ദ​ബി പൊ​ലീ​സ്. മൂ​ട​ല്‍​മ​ഞ്ഞു​ള്ള​പ്പോ​ള്‍ ദൂ​ര​ക്കാ​ഴ്ച​ക്കു​ള്ള ത​ട​സ്സം മാ​റു​ന്ന​തു​വ​രെ അ​ബൂ​ദ​ബി​യി​ലെ ആ​ന്ത​രി​ക​വും ബാ​ഹ്യ​വു​മാ​യ റോ​ഡു​ക​ളി​ല്‍ ഹെ​വി വാ​ഹ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​രം അ​നു​വ​ദി​ക്കി​ല്ലെ​ന്നും പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി.
ക​ന​ത്ത മൂ​ട​ല്‍​മ​ഞ്ഞു​മൂ​ലം റോ​ഡു​ക​ളി​ല്‍ ദൂ​ര​ക്കാ​ഴ്ച കു​റ​യു​ന്ന​തി​നാ​ല്‍ ട്ര​ക്കു​ക​ള്‍, ഹെ​വി വാ​ഹ​ന​ങ്ങ​ള്‍, ബ​സു​ക​ള്‍ എ​ന്നി​വ​യു​ടെ ഗ​താ​ഗ​തം അ​ബൂ​ദ​ബി പൊ​ലീ​സ് പ​ല ഭാ​ഗ​ത്തും ത​ട​ഞ്ഞു. അ​പ​ക​ട​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​നും ഗ​താ​ഗ​ത സു​ര​ക്ഷ വ​ര്‍​ധി​പ്പി​ക്കാ​നു​മാ​ണി​ത്. റോ​ഡ്​ സു​ര​ക്ഷ നി​യ​മം പാ​ലി​ക്കാ​ത്ത ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് 500 ദി​ര്‍​ഹം പി​ഴ​യും നാ​ല് ട്രാ​ഫി​ക് പോ​യ​ന്‍​റു​ക​ളും പി​ഴ ല​ഭി​ക്കു​മെ​ന്ന് പൊ​ലീ​സ് ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പോ​സ്​​റ്റി​ല്‍ വെ​ളി​പ്പെ​ടു​ത്തി. അ​ധി​കൃ​ത​രു​ടെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ലം​ഘി​ച്ച്‌ മൂ​ട​ല്‍​മ​ഞ്ഞ് സ​മ​യ​ത്ത് വാ​ഹ​ന​മോ​ടി​ക്കു​ന്ന​ത് ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​മാ​ണെ​ന്നും പൊ​ലീ​സ് ചൂ​ണ്ടി​ക്കാ​ട്ടി.

Related Articles

Back to top button