IndiaKeralaLatestThiruvananthapuram

: ഉ​യ​ര്‍​ന്ന ജാ​തി​ക്കാ​രി​യെ പ്ര​ണ​യി​ച്ച്‌​ വി​വാ​ഹം ക​ഴി​ച്ച​തി​ന്​ യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ളും ഗു​ണ്ട​ക​ളും ചേര്‍ന്ന് യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി

“Manju”

ഹൈ​ദ​രാ​ബാ​ദ്​ : ഉ​യ​ര്‍​ന്ന ജാ​തി​ക്കാ​രി​യെ പ്ര​ണ​യി​ച്ച്‌​ വി​വാ​ഹം ക​ഴി​ച്ച​തി​ന്​ യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ളും ഗു​ണ്ട​ക​ളും ചേര്‍ന്ന് യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി. ഹൈ​ദ​രാ​ബാ​ദ്​ സ്വ​ദേ​ശി​യാ​യ ഇ​ന്‍​റീ​രി​യ​ര്‍ ഡി​സൈ​ന​ര്‍ ഹേ​മ​ന്ദ്​​കു​മാ​റി​നെ​യാ​ണ് കൊലപ്പെടുത്തിയത് .​ യുവാവിനെ യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ളും ഗു​ണ്ട​ക​ളും കാ​റി​ല്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി​യ​ത്.

എ​ട്ടു വ​ര്‍​ഷ​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന അ​വ​ന്തി റെ​ഡ്​​ഡി​യെ ജൂ​ണ്‍ 11നാ​ണ്​ ഹേ​മ​ന്ദ്​​കു​മാ​ര്‍ വി​വാ​ഹം ക​ഴി​ച്ച​ത് . സം​ഭ​വ​ത്തി​ല്‍ അ​വ​ന്തി​യു​ടെ പി​താ​വ്​ ല​ക്ഷ്​​മ റെ​ഡ്​​ഡി, മാ​താ​വ്​ അ​ര്‍​ച്ച​ന, അ​മ്മാ​വ​ന്‍ ഗു​ദു​രു യു​ഗേ​ന്ദ​ര്‍ റെ​ഡ്​​ഡി, സ​ഹോ​ദ​ര​ന്‍ ഗു​ദു​രു സ​ന്ദീ​പ്​ റെ​ഡ്​​ഡി എ​ന്നി​വ​ര​ട​ക്കം 14 പേരെ അറസ്റ്റ് ചെയ്തു . ഹേ​മ​ന്ദി​നെ​യും അ​വ​ന്തി​യെ​യും ഒ​രു​മി​ച്ചാ​ണ്​ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. അ​വ​ന്തി​യെ ഇ​റ​ക്കി​വി​ട്ട​ശേ​ഷം ഹേ​മ​ന്ദി​നെ കാ​റി​ല്‍​വച്ച്‌​ കൊ​ല​പ്പെ​ടു​ത്തുകയായിരുന്നു.

Related Articles

Back to top button