Kerala

ഇന്ന് 7445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

“Manju”

ഇന്ന് 7445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

3391 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 56,709; ഇതുവരെ രോഗമുക്തി നേടിയവര്‍ 1,17,921

കഴിഞ്ഞ 24 മണിക്കൂറിനിടെ 54,493 സാമ്പിളുകള്‍ പരിശോധിച്ചു

ഇന്ന് 17 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 14 പ്രദേശങ്ങളെ ഒഴിവാക്കി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 956, എറണാകുളം 924, മലപ്പുറം 915, തിരുവനന്തപുരം 853, കൊല്ലം 690, തൃശൂര്‍ 573, പാലക്കാട് 488, ആലപ്പുഴ 476, കോട്ടയം 426, കണ്ണൂര്‍ 332, പത്തനംതിട്ട 263, കാസര്‍ഗോഡ് 252, വയനാട് 172, ഇടുക്കി 125 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

21 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ശിവശങ്കരന്‍ നായര്‍ (87), മരിയപുരം സ്വദേശിനി ധനൂജ (90), വിതുര സ്വദേശി ശശിധരന്‍ പിള്ള (64), കോരാണി സ്വദേശി രാജപ്പന്‍ (65), തിരുമല സ്വദേശി രവീന്ദ്രന്‍ (73), പുതുക്കുറിച്ചി സ്വദേശി ലോറന്‍സ് (37), കൊല്ലം സ്വദേശിനി ഫാത്തിമ കുഞ്ഞ് (80), ആലപ്പുഴ വണ്ടാനം സ്വദേശി ജമീല (63), കോട്ടയം പല്ലം സ്വദേശിനി കൊച്ചുമോള്‍ (43), എറണാകുളം ആലാട്ടുചിറ സ്വദേശിനി ശകുന്തള (67), എളമക്കര സ്വദേശി ശേഖ് അക്ബര്‍ (65), തൃശൂര്‍ പൂത്തോള്‍ സ്വദേശിനി ഡെല്‍ഫി ജോയി (57), പാലക്കാട് ചന്ദ്രനഗര്‍ സ്വദേശി സെല്‍വന്‍ (65), കൊടേകല്‍ സ്വദേശി വേണുഗോപാല്‍ (72), കോഴിക്കോട് ചോറോട് സ്വദേശി ഹസന്‍ (90), തളിയില്‍ സ്വദേശി ഇമ്പിച്ചി തങ്ങള്‍ (65), ഓര്‍ക്കട്ടേരി സ്വദേശി സദാനന്ദന്‍ (75), മന്നൂര്‍ സ്വദേശിനി സുഹറ (85), കണ്ണൂര്‍ തലശേരി സ്വദേശി അസീസ് (60), പൂവും സ്വദേശി ഇബ്രാഹിം (50), കാസര്‍ഗോഡ് തളങ്ങര സ്വദേശി എസ്.എച്ച്. കോയ (80) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 677 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 62 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 309 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 6404 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 561 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇവ രണ്ടുംകൂടെ ആകെ 6965 സമ്പര്‍ക്ക രോഗികളാണുള്ളത്. കോഴിക്കോട് 917, എറണാകുളം 868, മലപ്പുറം 888, തിരുവനന്തപുരം 822, കൊല്ലം 666, തൃശൂര്‍ 561, പാലക്കാട് 464, ആലപ്പുഴ 426, കോട്ടയം 416, കണ്ണൂര്‍ 283, പത്തനംതിട്ട 188, കാസര്‍ഗോഡ് 238, വയനാട് 151, ഇടുക്കി 77 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

97 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 19, കണ്ണൂര്‍ 17, പത്തനംതിട്ട 13, കൊല്ലം, എറണാകുളം, കാസര്‍ഗോഡ് 9 വീതം, കോഴിക്കോട് 6, മലപ്പുറം 5, തൃശൂര്‍ 3, കോട്ടയം 2, ആലപ്പുഴ 1, വയനാട് 4 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

എറണാകുളം ജില്ലയിലെ 12 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3391 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 434, കൊല്ലം 269, പത്തനംതിട്ട 125, ആലപ്പുഴ 306, കോട്ടയം 123, ഇടുക്കി 94, എറണാകുളം 337, തൃശൂര്‍ 215, പാലക്കാട് 206, മലപ്പുറം 399, കോഴിക്കോട് 403, വയനാട് 117, കണ്ണൂര്‍ 153, കാസര്‍ഗോഡ് 210 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 56,709 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,17,921 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,27,831 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,99,061 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,770 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3752 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അതേസമയം പരിശോധനകളും വര്‍ധിപ്പിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,493 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 27,70,734 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2,02,058 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

ഇന്ന് 17 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ കട്ടക്കാമ്പല്‍ (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 15), അരിമ്പൂര്‍ (സബ് വാര്‍ഡ് 6), മൂരിയാട് (സബ് വാര്‍ഡ് 15), കോട്ടയം ജില്ലയിലെ കങ്ങഴ (13), വെല്ലൂര്‍ (8), വാകത്താനം (3), എറണാകുളം ജില്ലയിലെ ഐകരനാട് (സബ് വാര്‍ഡ് 12), മുളന്തുരുത്തി (സബ് വാര്‍ഡ് 5), പാലക്കാട് ജില്ലയിലെ മുതുതല (8), തേങ്കുറിശി (11, 15), പൂക്കോട്ടുകാവ് (8, 9, 11, 13 (സബ് വാര്‍ഡ്), 4 ), മലപ്പുറം ജില്ലയിലെ ആനക്കയം (5, 6), ചേലാമ്പ്ര (10), ആലപ്പുഴ ജില്ലയിലെ ചമ്പക്കുളം (12), ഇടുക്കി ജില്ലയിലെ പള്ളിവാസല്‍ (8), കോഴിക്കോട് ജില്ലയിലെ നരിക്കുന്ന് (സബ് വാര്‍ഡ് 8), പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂര്‍ (സബ് വാര്‍ഡ് 7) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

14 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 655 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

കോഴിക്കോട് ജില്ലയില്‍ 956 പേര്‍ക്ക് കോവിഡ് ; സമ്പർക്കം വഴി 879 പേർക്ക് ; രോഗമുക്തി 403

വി.എം.സുരേഷ്കുമാർ

വടകര: കോഴിക്കോട് ജില്ലയില്‍ ഇന്ന് 956 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ 5 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 43 പേര്‍ക്കുമാണ് പോസിറ്റീവായത്. 29 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 879 പേര്‍ക്കാണ് രോഗം ബാധിച്ചത്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 5782 ആയി. 7 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പോസിറ്റീവായി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 403 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ – 5
ഫറോക്ക് – 2
ചേമഞ്ചേരി – 1
നാദാപുരം – 1
പുതുപ്പാടി – 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 43

കൊടുവളളി – 24 ( അതിഥി തൊഴിലാളികള്‍)
പുതുപ്പാടി – 7
ഫറോക്ക് – 4
കൊടിയത്തൂര്‍ – 3
മണിയൂര്‍ – 3
ചെങ്ങോട്ടുകാവ് – 1
നാദാപുരം – 1

ഉറവിടം വ്യക്തമല്ലാത്തവര്‍ – 29

വടകര – 6
തിക്കോടി – 3
ചെങ്ങോട്ടുകാവ് – 2
കായണ്ണ – 2
കൊടുവളളി – 2
മാവൂര്‍ – 2
പേരാമ്പ്ര – 2
തുണേരി – 2
ചേമഞ്ചേരി – 1
ഫറോക്ക് – 1
കാരശ്ശേരി – 1
നാദാപുരം – 1
രാമനാട്ടുകര – 1
തുറയൂര്‍ – 1
തിരുവളളൂര്‍ – 1
ചോറോട് – 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 277

(ബേപ്പൂര്‍ -61, അരക്കിണര്‍, നടുവട്ടം, ഡിവിഷന്‍ 15,28, 47, 48, 49, 50, 51, 52, 53, 56, എരഞ്ഞിക്കല്‍,
ചക്കുംകടവ്, സിവില്‍ സ്റ്റേഷന്‍, കൊമ്മേരി, തടമ്പാട്ടുത്താഴം, വേങ്ങേരി, കല്ലായി, റാം മോഹന്‍ റോഡ്, മൂഴിക്കല്‍, പാളയം, കാരപ്പറമ്പ്, മെഡിക്കല്‍ കോളേജ്, കുതിരവട്ടം, പയ്യാനക്കല്‍, പൊക്കുന്ന്, പുതിയറ, ചെലവൂര്‍, പുതിയപാലം, വെളളിമാടുകുന്ന്, ജാഫര്‍ഖാന്‍ കോളനി, കിണാങ്കുരി, മാറാട്, നെല്ലിക്കോട്, കുറ്റിയില്‍ത്താഴം, കാളാണ്ടിത്താഴം, നല്ലളം, മുഖദാര്‍, പണിക്കര്‍ റോഡ്, വൈ. എം.സി
എ. ക്രോസ് റോഡ്, കൊളത്തറ, അശോകപുരം )

ചെക്യാട് – 124
വടകര – 44
ഫറോക്ക് – 35
എടച്ചേരി – 35
കുരുവട്ടൂര്‍ – 30
നാദാപുരം – 28
ചോറോട് – 26
കക്കോടി – 24
മണിയൂര്‍ – 23
പേരാമ്പ്ര – 21
കൊയിലാണ്ടി – 20
ഓമശ്ശേരി – 19
തിക്കോടി – 17
ഒളവണ്ണ – 15
കൊടിയത്തൂര്‍ – 12
ചേളന്നൂര്‍ – 12
കൊടുവളളി – 11
പെരുവയല്‍ – 10
കുന്ദമംഗലം – 6
കിഴക്കോത്ത് – 5
തലക്കുളത്തൂര്‍ – 5
തുറയൂര്‍ – 5

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 7

കോഴിക്കോട് കോര്‍പ്പറേഷന്‍ – 2 ( ആരോഗ്യപ്രവര്‍ത്തകര്‍)
നാദാപുരം – 2 ( ആരോഗ്യപ്രവര്‍ത്തകര്‍)
ഉണ്ണിക്കുളം – 1 ( ആരോഗ്യപ്രവര്‍ത്തക)
ചെക്യാട് – 1 ( ആരോഗ്യപ്രവര്‍ത്തകന്‍)
മാവൂര്‍ – 1 ( ആരോഗ്യപ്രവര്‍ത്തകന്‍)

സ്ഥിതി വിവരം ചുരുക്കത്തില്‍

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ – 5782
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍ – 249

ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവടങ്ങളില്‍ ചികിത്സയിലുള്ളവര്‍

• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 199
• ഗവ. ജനറല്‍ ആശുപത്രി – 280
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി – 147
• കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി – 170
• ഫറോക്ക് എഫ്.എല്‍.ടി. സി – 129
• എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി – 329
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 112
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 129
• ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി – 66
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 67
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി – 97
• അമൃത എഫ്.എല്‍.ടി.സി. വടകര – 93
• എന്‍.ഐ.ടി – നൈലിററ് എഫ്.എല്‍.ടി. സി – 25
• പ്രോവിഡന്‍സ് എഫ്.എല്‍.ടി. സി – 51
• ശാന്തി എഫ്.എല്‍.ടി. സി, ഓമശ്ശേരി – 61
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം – 92
• ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) – 93
• എം.ഇ.എസ് കോളേജ്, കക്കോടി – 59
• ഇഖ്ര ഹോസ്പിറ്റല്‍ – 79
• ബി.എം.എച്ച് – 71
• മൈത്ര ഹോസ്പിറ്റല്‍ – 17
• നിര്‍മ്മല ഹോസ്പിറ്റല്‍ – 13
• ഐ.ഐ.എം കുന്ദമംഗലം – 76
• കെ.എം.സി.ടി നേഴ്സിംഗ് കോളേജ് – 102
• കെ.എം.സി.ടി ഹോസ്പിള്‍ന്റ – 123
• എം.എം.സി ഹോസ്പിറ്റല്‍ – 223
• മിംസ് എഫ്.എല്‍.ടി.സി കള്‍ – 34
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം – 2
• ഉണ്ണികുളം എഫ്.എല്‍.ടി.സി – 44
• റേയ്സ് ഫറോക്ക് – 58
• ഫിംസ് ഹോസ്റ്റല്‍ – 81
• മറ്റു സ്വകാര്യ ആശുപത്രികള്‍ – 51
• വീടുകളില്‍ ചികിത്സയിലുളളവര്‍ – 1844

• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 58
(മലപ്പുറം – 17, കണ്ണൂര്‍ – 10, ആലപ്പുഴ – 02 , പാലക്കാട് – 01, തൃശൂര്‍ – 01,
തിരുവനന്തപുരം – 02, എറണാകുളം- 10, വയനാട് – 14, കാസര്‍കോട്- 1)

 

തൃശൂർ ജില്ലയിൽ 573 പേർക്ക് കൂടി കോവിഡ്; 215 പേർക്ക് രോഗമുക്തി

ബിന്ദുലാൽ തൃശൂർ

തൃശൂർ ജില്ലയിൽ ഞായറാഴ്ച (27/09/2020) 573 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 215 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4492 ആണ്. തൃശൂർ സ്വദേശികളായ 111 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിലുണ്ട്. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 11965 ആണ്. അസുഖബാധിതരായ 7359 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.

ഞായറാഴ്ച ജില്ലയിൽ സമ്പർക്കം വഴി 562 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 9 കേസുകളുടെ ഉറവിടം അറിയില്ല. സമ്പർക്ക ക്ലസ്റ്ററുകൾ: ഇഷാര ഗോൾഡ് തൃപ്രയാർ ക്ലസ്റ്റർ 6, കൃപ ഭവൻ മണ്ണമ്പറ്റ ക്ലസ്റ്റർ 5, നെടുപുഴ പോലീസ് സ്റ്റേഷൻ ക്ലസ്റ്റർ (രണ്ട് ഫ്രണ്ട്ലൈൻ വർക്കർ ഉൾപ്പെടെ) 4, ടി ടി ദേവസ്സി ജ്വല്ലറി വാടാനപ്പിള്ളി ക്ലസ്റ്റർ 2, മദർ ഹോസ്പിറ്റൽ ക്ലസ്റ്റർ (ആരോഗ്യപ്രവർത്തകർ) 1, അമല ഹോസ്പിറ്റൽ ക്ലസ്റ്റർ 1, ഹോളി ഗ്രേസ് മാള ക്ലസ്റ്റർ 1, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ക്ലസ്റ്റർ 1.
മറ്റ് സമ്പർക്ക കേസുകൾ 527 ആണ്. 4 ആരോഗ്യ പ്രവർത്തകർക്കും ഒരു ഫ്രൻറ് ലൈൻ വർക്കർക്കും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്ന 7 പേർക്കും വിദേശത്തുനിന്ന് വന്ന 4 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.
രോഗികളിൽ 60 വയസ്സിന് മുകളിൽ 39 പുരുഷൻമാരും 34 സ്ത്രീകളും 10 വയസ്സിന് താഴെ 16 ആൺകുട്ടികളും 12 പെൺകുട്ടികളുമുണ്ട്.

രോഗം സ്ഥീരികരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെൻറ് സെൻററുകളിലും പ്രവേശിപ്പിച്ചവർ: 1 ഗവ. മെഡിക്കല്‍ കോളേജ് തൃശൂർ- 210
2 സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ -സി.ഡി മുളങ്കുന്നത്തുകാവ്- 44
3 എം.സി.സി. എച്ച്. മുളങ്കുന്നത്തുകാവ്-52
4 കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-73
5 കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്- 83
6 സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-135
7 വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1 വേലൂര്‍-151
8 വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2 വേലൂര്‍-219
9 സി.എഫ്.എല്‍.ടി.സി കൊരട്ടി – 52
10 പി.സി. തോമസ് ഹോസ്റ്റല്‍ തൃശൂർ 386
11 സി.എഫ്.എല്‍.ടി.സി നാട്ടിക -494
12 എം.എം.എം. കോവിഡ് കെയര്‍ സെന്റർ തൃശൂർ
-66
13 ജി.എച്ച് തൃശൂർ
-13
14 കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി -56
15 ചാവക്കാട് താലൂക്ക് ആശുപത്രി -45
16 ചാലക്കുടി താലൂക്ക് ആശുപത്രി -9
17 കുന്നംകുളം താലൂക്ക് ആശുപത്രി -16
18 ജി.എച്ച്. ഇരിങ്ങാലക്കുട -16
19 ഡി.എച്ച്. വടക്കാഞ്ചേരി -9
20 അമല ആശുപത്രി-35
21 ദയ ജനറല്‍ ആശുപത്രി-0
22 ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് തൃശൂർ -70
23 മദര്‍ ആശുപത്രി -2
24 എലൈറ്റ് ഹോസ്പിറ്റല്‍ തൃശൂർ -1
25 ഇരിങ്ങാലക്കുട കോ – ഓപ്പറേറ്റീവ് ആശുപത്രി -1
26 രാജാ ആശുപത്രി ചാവക്കാട് – 0
27 ക്രാഫ്റ്റ് ഹോസ്പിറ്റല്‍ കൊടുങ്ങല്ലൂർ – 4
28 സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ ചാലക്കുടി -1
29 മലങ്കര ഹോസ്പിറ്റല്‍ കുന്നംകുളം – 8
30 റോയല്‍ ഹോസ്പിറ്റല്‍ കുന്നംകുളം- 5
1663 പേര്‍ വീടുകളില്‍ ചികിത്സയില്‍ കഴിയുന്നു.
9392 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. 319 പേരേയാണ് ഞായറാഴ്ച ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചത്.
ഞായറാഴ്ച 2783 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തി. മൊത്തം 3380 സാമ്പിളുകളാണ് ഞായറാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 143412 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത് .
ഞായറാഴ്ച 427 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 81932 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. 93 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.
ഞായറാഴ്ച റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 430 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തിട്ടുണ്ട്.

പുതിയ കണ്ടെയിന്‍മെന്‍റ് സോണുകള്‍

കോവിഡ് 19 രോഗവ്യാപനം തടയുന്നതിനായി ഞായറാഴ്ച പ്രഖ്യാപിച്ച
പുതിയ കണ്ടെയിന്‍മെന്‍റ് സോണുകൾ:
ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്ത് 01, 02, 04, 16 വാര്‍ഡുകള്‍.

2-ാം വാര്‍ഡ് മുഴുവന്‍, 04-ാം വാര്‍ഡില്‍ നാലുമൂല തെക്ക് ടിപ്പുസുല്‍ത്താന്‍ റോഡിലൂടെ ചുളളിപ്പടി റോഡ് ഹെെവേ വരെയും, ദേശീയപാതയില്‍ ചുളളിപ്പടി മുതല്‍ ചേറ്റുവ വരെ വാര്‍ഡ് 01ലും 16ലും ഉള്‍പ്പെടുന്ന ചേറ്റുവ എം ഇ എസ് ചുള്ളിപ്പടി ഭാഗങ്ങള്‍,
വല്ലച്ചിറ ഗ്രാമപഞ്ചായത്ത് 08-ാം വാര്‍ഡ് (ആറാട്ടുപ്പുഴ പാലം മുതല്‍ നീലാംബരി റിസോര്‍ട്ടുവരെ),
കയ്പറമ്പ് ഗ്രാമപഞ്ചായത്ത് 18-ാം വാര്‍ഡ് (പുത്തൂര്‍ സെന്‍റര്‍ വീട്ടുനമ്പര്‍ 173 മുതല്‍ 471 വരെയുള്ള പ്രദേശം),
വരന്തരപ്പിളളി ഗ്രാമപഞ്ചായത്ത് 17-ാം വാര്‍ഡ് (പടിഞ്ഞാറ്റുമുറി എസ് എന്‍ ഡി പി ഹാള്‍ മുതല്‍ കീര്‍ത്തി അംഗന്‍വാടി വരെ),
തളിക്കുളം ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡ് ,
കുഴൂര്‍ ഗ്രാമപഞ്ചായത്ത് 05-ാം വാര്‍ഡ് (സൂര്യഗ്രാമം കെെനാട്ടുത്തറ പ്രദേശം),
നാട്ടിക ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡ് (ടി വാര്‍ഡിലെ കിഴക്കേ അറ്റം പന്നിപ്പുലത്ത് ഉല്ലാസിന്‍െറ വീടുമുതല്‍ ഫിഷറീസ് സ്കൂളിന്‍െറ കിഴക്കുഭാഗം വരെ),
പുത്തൂര്‍ ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡ് (മതിക്കുന്ന് കോളനി വടക്കേ ഭാഗം വഴി, കേശവപ്പടി ഹെല്‍ത്ത് സെന്‍റര്‍ റോഡില്‍ നിന്നും ആരംഭിച്ച് കിഴക്കേപ്പുര സന്തോഷിന്‍െറ വീടിന് സമീപം എത്തിച്ചേരുന്ന വഴി ),
വളളത്തോള്‍നഗര്‍ ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡ് (നെടുമ്പുര റോഡില്‍ നിന്നും കോഴിമാം പറമ്പ് ക്ഷേത്രം റോഡിലെ അങ്കന്‍വാടി വരെ),
മണലൂര്‍ ഗ്രാമപഞ്ചായത്ത് 02, 10 വാര്‍ഡുകള്‍,
എറിയാട് ഗ്രാമപഞ്ചായത്ത് 22-ാം വാര്‍ഡ് (നാരായണന്‍കുട്ടിയുടെ ഫ്ലവര്‍മില്‍ മുതല്‍ പടിഞ്ഞാറ് അയ്യപ്പന്‍പാലം വരെയും വടക്ക് ആറാട്ടുവഴി പാലംവരെയും ഉള്‍പ്പെടുന്ന പ്രദേശം),
വരവൂര്‍ ഗ്രാമപഞ്ചായത്ത് 03-ാം വാര്‍ഡ് (നടുവട്ടം ട്രാന്‍സ്ഫേര്‍ാര്‍മര്‍ മുതല്‍ പാറക്കുണ്ട് വരെ, തളി സബ്സെന്‍റര്‍ റോഡുമുതല്‍ പള്ളി മദ്രസ വരെ അരക്കുളം മുതല്‍ ഹാജിയാര്‍പ്പടി വരെ)

കണ്ടെയിന്‍മെന്‍റ് സോണില്‍ നിന്നും ഒഴിവാക്കുന്നു:
കുഴൂര്‍ ഗ്രാമപഞ്ചായത്ത് 08-ാം വാര്‍ഡ്,
ആളൂര്‍ ഗ്രാമപഞ്ചായത്ത് 22-ാം വാര്‍ഡ്,
ഗുരുവായൂര്‍ നഗരസഭ 09-ാം ഡിവിഷന്‍,
നാട്ടിക ഗ്രാമപഞ്ചായത്ത്, 08-ാം വാര്‍ഡ്
വടക്കാഞ്ചേരി നഗരസഭ 23-ാം ഡിവിഷൻ, ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് 10-ാം വാര്‍ഡ്,
നെന്മണിക്കര ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡ്,
വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡ്,
മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് 02-ാം വാര്‍ഡ്,
കാടുകുറ്റി ഗ്രാമപഞ്ചായത്ത് 09-ാം വാര്‍ഡ്.

Related Articles

Back to top button