KannurKeralaLatest

ഫോക് ലാർ അവാർഡ് ജേതാവിനെ ആദരം ഒരുക്കി കേരള പൂരക്കളി അക്കാദമി

“Manju”

അനൂപ്. എം സി

കാഞ്ഞങ്ങാട്: കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി പൂരക്കളി രംഗത്ത് പ്രവർത്തിക്കുന്ന ഈ വർഷത്തെ സംസ്ഥാന സർക്കാരിന്റെഫോക് ലാർ അവാർഡ് ജേതാവ് മോനാച്ച യിലെ എ വി കൃഷ്ണനെ ആദരിച്ച കേരള പൂരക്കളി അക്കാദമി. അക്കാദമി മേഖലാ കമ്മിറ്റി കോവിഡ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ച വീട്ടിലെത്തിയാണ് ആദരവ് സംഘടിപ്പിച്ചത്. സംസ്ഥാന ട്രഷറർ ദാമോദരൻ പണിക്കർ ഉപകാരവും പൊന്നാടയണിയിച്ച് ആദരിച്ചു
സംസ്ഥാന സെക്രട്ടറി ഗോപാലകൃഷ്ണ പണിക്കർ അധ്യക്ഷനായി. അഞ്ചുവയസ്സുമുതൽ പൂരക്കളി രംഗത്ത് പ്രവർത്തിക്കുന്ന ആളാണ് മോനാച്ച യിലെ എ വി കൃഷ്ണൻ പ്രശസ്തമായ മോനാച്ച ക്ഷേത്രം ഉൾപ്പെടെ നിരവധി ഇടങ്ങളിൽ തന്റെ തായ് ശൈലി പൂരക്കളി പദങ്ങൾ ചുവടുകളും നടത്തിയിട്ടുള്ള അദ്ദേഹത്തിന് നിരവധി ശിഷ്യഗണങ്ങളും ഉണ്ട്.  സംസ്ഥാനത്തിന് വിവിധഭാഗങ്ങളിൽ പൂരക്കളി അവതരിപ്പിക്കുന്നതിന് എവി കൃഷ്ണനെ കഴിഞ്ഞിട്ടുണ്ട്. മേഖലാ സെക്രട്ടറി അനീഷ് ദീപം, പ്രമോദ് പണിക്കർ, എം വി രാമകൃഷ്ണൻ, കെ സുരേശൻ എന്നിവർ സംബന്ധിച്ചു.

Related Articles

Back to top button