IndiaLatest

കശ്മീരില്‍ ‍രണ്ട് ഭീകരര്‍ കൊല്ലപെട്ടു

“Manju”

ശ്രീജ.എസ്

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. അവന്തിപ്പോറയിലെ സംബൂറയില്‍ ഭീകരരുടെ താവളത്തെക്കുറിച്ചു രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെയായിരുന്നു ഏറ്റുമുട്ടല്‍.

കശ്മീര്‍ പൊലീസിന്റെയും 42 രാഷ്ട്രീയ റൈഫിള്‍സിന്റെയും സി ആര്‍ പി എഫ് ബറ്റാലിയന്‍ 180ന്റെയും സംയുക്ത സംഘമാണ് തിരച്ചില്‍ നടത്തിയത്. ഈ സംഘത്തിന് നേര്‍ക്ക് ഭീകരര്‍ നിറയൊഴിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിലാണ് ഭീകരനെ വധിച്ചത്. പ്രദേശത്ത് തിരച്ചില്‍ ശക്തമാക്കിയതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

Related Articles

Back to top button