Kerala

കോവിഡ് ഗൃഹചികിത്സ: വീട്ടിലും മാസ്‌ക് നിർബന്ധം

“Manju”

എസ് സേതുനാഥ്

കൊല്ലം : ജില്ലയില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സ്വന്തം വീടുകളുടെ സുരക്ഷയില്‍ ഗൃഹചികിത്സക്ക് സന്നദ്ധരാകുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളായി. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍, പനി, ചുമ, തൊണ്ടവേദന തുടങ്ങി ചെറിയ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍, ആശുപത്രിയില്‍ നിന്ന് രോഗലക്ഷണങ്ങള്‍ ശമിച്ച് തിരികെയെത്തുന്നവര്‍ എന്നിവര്‍ക്കാണ് ഗൃഹചികിത്സ. ലോകാരോഗ്യസംഘടന നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പരിഷ്‌കരിച്ചത്.

കോവിഡ് സ്ഥിരീകരിച്ചവരും കുടുംബാംഗങ്ങളും വീട്ടിനുള്ളില്‍ നിര്‍ബന്ധമായും ട്രിപ്ള്‍ ലെയര്‍ മാസ്‌ക് ധരിക്കണം. ഗൃഹചികിത്സക്ക് വീടുകളില്‍ എല്ലാ മുറികളിലും ശുചിമുറി സൗകര്യം ഉണ്ടാകണമെന്നില്ല. പോസിറ്റിവായവര്‍ക്ക് പ്രത്യേക മുറി ഉണ്ടായാല്‍ മതിയാകും. പൊതുവായ ശുചിമുറി ഉപയോഗിക്കുമ്പോള്‍ വീട്ടിലെ രോഗബാധിതരല്ലാത്തവര്‍ ആദ്യം ശുചിമുറി ഉപയോഗിക്കുകയും ഒരു ശതമാനം വീര്യമുള്ള ബ്ലീച്ചിങ് ലായനി ഉപയോഗിച്ച് ശുചിമുറി ഓരോ തവണയും കഴുകി വൃത്തിയാക്കുകയും വേണം. രോഗി ശുചിമുറി ഉപയോഗിക്കുന്നതിനു മുമ്പും ശേഷവും ഒരു ശതമാനം വീര്യമുള്ള ബ്ലീച്ചിങ്​ ലായനി ഉപയോഗിച്ച് വൃത്തിയാക്കണം.

Related Articles

Back to top button