India

ഡ്രൈവിംഗ് ലൈസൻസ്: പുതിയ ചട്ടങ്ങളുമായി മോദി സർക്കാർ

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: വാഹന രജിസ്ട്രേഷന്‍ കാര്‍ഡുകള്‍ അനുവദിക്കുന്നതും ലൈസന്‍സ് നല്‍കുന്നത് സംബന്ധിച്ചും നിര്‍ണ്ണായക മാറ്റങ്ങളുമായി മോദി സര്‍ക്കാര്‍. ഒക്ടോബര്‍ ഒന്നുമുതല്‍ ഡ്രൈവിംഗ് ലൈസന്‍സിന് പുതിയ ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരും .

അതേസമയം പെട്രോള്‍ പമ്പുകളില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച്‌ പണമടയ്ക്കുന്നവര്‍ക്ക് ഒരു തരത്തിലുള്ള ഇളവും ലഭിക്കില്ല. വന്‍കിട ബിസിനസുകള്‍ക്ക് ഒക്ടോബര്‍ ഒന്നുമുതല്‍ കോര്‍പ്പറേറ്റ് നികുതി ഈടാക്കുന്നത് പ്രാബല്യത്തില്‍ വരുമെന്ന് നേരത്തെ ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു.

ഒക്ടോബര്‍ ഒന്നുമുതല്‍ ഇന്ത്യയിലുടനീളം ഏകീകൃത വാഹന രജിസ്ട്രേഷന്‍ കാര്‍ഡുകളും ഡ്രൈവിംഗ് ലൈസന്‍സും അനുവദിക്കും.ക്യു ആര്‍ കോഡ് ഉള്‍പ്പെടുന്ന മൈക്രോ ചിപ്പ് അടങ്ങിയിട്ടുള്ളതാണ് പുതിയ ഡ്രൈവിംഗ് ലൈസന്‍സ്.

Related Articles

Back to top button