KeralaLatest

ഇന്ന് 4538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

“Manju”

ഇന്ന് 4538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 3347 പേര്‍ രോഗമുക്തി നേടി

എസ് സേതുനാഥ്

ചികിത്സയിലുള്ളവര്‍ 57,879; ഇതുവരെ രോഗമുക്തി നേടിയവര്‍ 1,21,268

കഴിഞ്ഞ 24 മണിക്കൂറിനിടെ 36,027 സാമ്പിളുകള്‍ പരിശോധിച്ചു; ഇന്ന് 15 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 10 പ്രദേശങ്ങളെ ഒഴിവാക്കി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് 918, എറണാകുളം 537, തിരുവനന്തപുരം 486, മലപ്പുറം 405, തൃശൂര്‍ 383, പാലക്കാട് 378, കൊല്ലം 341, കണ്ണൂര്‍ 310, ആലപ്പുഴ 249, കോട്ടയം 213, കാസര്‍ഗോഡ് 122, ഇടുക്കി 114, വയനാട് 44, പത്തനംതിട്ട 38 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

20 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി കരുണാകരന്‍ നായര്‍ (79), നരുവാമൂട് സ്വദേശി ബാലകൃഷ്ണന്‍ (85), വെഞ്ഞാറമൂട് സ്വദേശിനി വിജയമ്മ (68), ആലപ്പുഴ ചേര്‍ത്തല സ്വദേശി വേണു (40), ആലപ്പുഴ സ്വദേശി രാധാകൃഷ്ണന്‍ (69), കോട്ടയം ചങ്ങനാശേരി സ്വദേശിനി ഹസീന (48), നീലംപേരൂര്‍ സ്വദേശി ഷൈന്‍ സുരഭി (44), ചങ്ങനാശേരി സ്വദേശി മണിയപ്പന്‍ (63), മലപ്പുറം വേങ്ങര സ്വദേശി ഐഷ (77), കവനൂര്‍ സ്വദേശി മമ്മദ് (74), തിരൂരങ്ങാടി സ്വദേശി ലിരാര്‍ (68), കോഴിക്കോട് വടകര സ്വദേശി കെ.എന്‍. നസീര്‍ (42), വേളം സ്വദേശി മൊയ്ദു (66), പെരുവയല്‍ സ്വദേശി അബൂബക്കര്‍ (66), തൂണേരി സ്വദേശി കുഞ്ഞബ്ദുള്ള (70), തേക്കിന്‍തോട്ടം മുഹമ്മദ് ഷാജി (53), കാസര്‍ഗോഡ് കൂതാളി സ്വദേശിനി ഫാത്തിമ (80), പുത്തൂര്‍ സ്വദേശിനി ഐസാമ്മ (58), കാസര്‍ഗോഡ് സ്വദേശിനി കമല (60), പീലിക്കോട് സ്വദേശി സുന്ദരന്‍ (61), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 697 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 166 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 3997 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 249 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇവ രണ്ടുംകൂടെ ആകെ 4246 സമ്പര്‍ക്ക രോഗികളാണുള്ളത്. കോഴിക്കോട് 908, എറണാകുളം 504, തിരുവനന്തപുരം 463, മലപ്പുറം 389, തൃശൂര്‍ 372, പാലക്കാട് 307, കൊല്ലം 340, കണ്ണൂര്‍ 256, ആലപ്പുഴ 239, കോട്ടയം 208, കാസര്‍ഗോഡ് 111, ഇടുക്കി 76, വയനാട് 42, പത്തനംതിട്ട 31 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

67 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കണ്ണൂര്‍ 20, തിരുവനന്തപുരം 17, എറണാകുളം 9, കോഴിക്കോട് 6, തൃശൂര്‍ 5, കാസര്‍ഗോഡ് 3, ആലപ്പുഴ, കോട്ടയം, മലപ്പുറം 2 വീതം, വയനാട് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

എറണാകുളം ജില്ലയിലെ 12 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3347 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 506, കൊല്ലം 182, പത്തനംതിട്ട 150, ആലപ്പുഴ 349, കോട്ടയം 122, ഇടുക്കി 36, എറണാകുളം 220, തൃശൂര്‍ 240, പാലക്കാട് 200, മലപ്പുറം 421, കോഴിക്കോട് 645, വയനാട് 63, കണ്ണൂര്‍ 124, കാസര്‍ഗോഡ് 89 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 57,879 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,21,268 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,32,450 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,03,330 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 29,120 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3255 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 36,027 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 28,04,319 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2,02,157 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

ഇന്ന് 15 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ കണ്ണാടി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 7), കോട്ടായി (3, 5), നല്ലേപ്പിള്ളി (19), തച്ചനാട്ടുകര (16), ആലപ്പുഴ ജില്ലയിലെ പുന്നപ്ര നോര്‍ത്ത് (സബ് വാര്‍ഡ് 1, 5, 6, 9, 10, 15, 17), കഞ്ഞിക്കുഴി (സബ് വാര്‍ഡ് 7), വെളിയനാട് (സബ് വാര്‍ഡ് 6), തൃശൂര്‍ ജില്ലയിലെ വല്ലച്ചിറ (സബ് വാര്‍ഡ് 8), തളിക്കുളം (12), മലപ്പുറം ജില്ലയിലെ തണലൂര്‍ (1, 2, 3, 4, 5, 6, 7, 8, 9, 10, 11, 12, 13, 14, 15, 16, 17, 18, 19, 20, 21, 22, 23), മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ മുന്‍സിപ്പാലിറ്റി (എല്ലാ വാര്‍ഡുകളും), വയനാട് ജില്ലയിലെ മൂപ്പിനാട് (സബ് വാര്‍ഡ് 15, 16), കോട്ടയം ജില്ലയിലെ ആര്‍പ്പൂക്കര (15), തിരുവനന്തപുരം ജില്ലയിലെ കരകുളം (3), പത്തനംതിട്ട ജില്ലയിലെ കുന്നന്താനം (സബ് വാര്‍ഡ് 2) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

10 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 660 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

സംസ്ഥാനത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത് 1,79,922 പേര്‍ക്ക്

സംസ്ഥാനത്ത് കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യ ദിനം മുതല്‍ ഇന്നു വരെയുള്ള കണക്കുകള്‍ പ്രകാരം 1,79,922 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍ 57879 ആക്റ്റീവ് കേസുകളാണുള്ളത്. വലിയതോതിലുള്ള വ്യാപനത്തിലേക്ക് പോകും എന്ന ആശങ്ക ആണ് നമുക്കുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

ഇത്രയും നാള്‍ രോഗവ്യാപനത്തിന്റെ തോത് നിര്‍ണയിക്കുന്ന ശാസ്ത്രീയ മാനദണ്ഡങ്ങള്‍ പരിശോധിക്കുമ്പോള്‍ രോഗനിയന്ത്രണത്തില്‍ നമ്മള്‍ ബഹുദൂരം മുന്നിലായിരുന്നു. ആ സ്ഥിതിയില്‍ ഇപ്പോള്‍ മാറ്റങ്ങള്‍ വന്നു തുടങ്ങി.

ശരാശരി 20 ദിവസം കൂടുമ്പോള്‍ രോഗികളുടെ എണ്ണം ഇരട്ടിക്കുന്നതായാണ് കാണുന്നത്.ഇന്ന് കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ റിവ്യു യോഗത്തില്‍ ചര്‍ച്ച ചെയ്തു. വിവിധ വകുപ്പ് മേധാവികള്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഒപ്പം ജില്ലാ കളക്ടര്‍മാരും ജില്ലാ പൊലീസ് മേധാവികളും പങ്കെടുത്തു.

കേസ് പെര്‍ മില്യണ്‍ കേരളത്തില്‍ 5143 ആയിരിക്കുന്നു. ഇന്ത്യന്‍ ശരാശരി 5852 ആണ്. എങ്കിലും കേസ് ഫറ്റാലിറ്റി റേറ്റ് ദേശീയ ശരാശരിയേക്കാള്‍ വളരെ മെച്ചപ്പെട്ട രീതിയില്‍ പിടിച്ചു നിര്‍ത്താന്‍ സാധിക്കുന്നുണ്ട്. ദേശീയ ശരാശരി 1.6 ശതമാനം ആണെങ്കില്‍ കേരളത്തില്‍ അത് 0.4 ശതമാനം മാത്രമാണ്. രോഗികള്‍ നമ്മള്‍ നല്‍കുന്ന മികച്ച പരിചരണത്തിന്റേയും സൗകര്യങ്ങളുടേയും ഗുണഫലമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥനത്ത് 24 മണിക്കൂറിനിടെ പരിശോധിച്ചത് 36,027 സാമ്പിളുകൾ; 67 ആരോഗ്യ പ്രവർത്തകർക്കും കോവിഡ്

എസ് സേതുനാഥ്

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 36,027 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 28,04,319 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2,02,157 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

67 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കണ്ണൂര്‍ 20, തിരുവനന്തപുരം 17, എറണാകുളം 9, കോഴിക്കോട് 6, തൃശൂര്‍ 5, കാസര്‍ഗോഡ് 3, ആലപ്പുഴ, കോട്ടയം, മലപ്പുറം 2 വീതം, വയനാട് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

എറണാകുളം ജില്ലയിലെ 12 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

 

പത്തനംതിട്ട ജില്ലയിൽ ഇന്ന് 38 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

എസ് സേതുനാഥ്

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 7 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരും, 31 പേർ
സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ

1) ഡൽഹിയിൽ നിന്നും എത്തിയ മണ്ണടി സ്വദേശിനി (7)
2) മഹാരാഷ്ട്രയിൽ നിന്നും എത്തിയ എെക്കാട് സ്വദേശിനി (22)
3) രാജസ്ഥാനിൽ നിന്നും എത്തിയ കീരുകുഴി സ്വദേശിനി (24)
4) വെസ്റ്റ് ബംഗാളിൽ നിന്നും എത്തിയ കടയ്ക്കാട് സ്വദേശി (31)
5) വെസ്റ്റ് ബംഗാളിൽ നിന്നും എത്തിയ കടയ്ക്കാട് സ്വദേശി (20)
6) വെസ്റ്റ് ബംഗാളിൽ നിന്നും എത്തിയ കടയ്ക്കാട് സ്വദേശി (30)
7) വെസ്റ്റ് ബംഗാളിൽ നിന്നും എത്തിയ കടയ്ക്കാട് സ്വദേശി (35)
മ്പർക്കം മുഖേന രോഗം ബാധിച്ചവർ
8) പറക്കോട് സ്വദേശി (69). സമ്പർക്കം
9) പറക്കോട് സ്വദേശി (24). സമ്പർക്കം
10) അയിരൂർ സ്വദേശിനി (19). സമ്പർക്കം
11) വെളളിയറ സ്വദേശി (16). സമ്പർക്കം
12) പുതുമല സ്വദേശി (18). സമ്പർക്കം
13) കടമ്പനാട് നോർത്ത് സ്വദേശി (18). സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.
14) മണ്ണടി സ്വദേശി (21). സമ്പർക്കം
15) മണ്ണടി സ്വദേശി (24). സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.
16) കൂടൽ സ്വദേശി (19). സമ്പർക്കം
17) പുല്ലാട് സ്വദേശി (38). സമ്പർക്കം
18) കുമ്പനാട് സ്വദേശി (35). സമ്പർക്കം
19) കല്ലേലി സ്വദേശി (53). സമ്പർക്കം
20) കോന്നി സ്വദേശി (40). സമ്പർക്കം
21) പാടിമൺ സ്വദേശിനി (38). സമ്പർക്കം
22) തുമ്പമൺ സ്വദേശി (37). സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.
23) കടയ്ക്കാട് സ്വദേശി (43). സമ്പർക്കം
24) സീതത്തോട് സ്വദേശിനി (36). സമ്പർക്കം
25) സീതത്തോട് സ്വദേശിനി (62). സമ്പർക്കം
26) സീതത്തോട് സ്വദേശിനി (20). സമ്പർക്കം
27) സീതത്തോട് സ്വദേശി (45). സമ്പർക്കം
28) സീതത്തോട് സ്വദേശിനി (41). സമ്പർക്കം
29) മുത്തൂർ സ്വദേശിനി (93). സമ്പർക്കം
30) തിരുമൂലപുരം സ്വദേശിനി (43). സമ്പർക്കം
31) പുല്ലാട് സ്വദേശി (65). സമ്പർക്കം
32) രാമൻചിറ സ്വദേശി (16). സമ്പർക്കം
33) രാമൻചിറ സ്വദേശി (19). സമ്പർക്കം
34) വെച്ചൂച്ചിറ സ്വദേശിനി (31). സമ്പർക്കം
35) വെൺകുറഞ്ഞി സ്വദേശിനി (36). സമ്പർക്കം
36) മലയാലപ്പുഴ സ്വദേശിനി (69). സമ്പർക്കം
37) ആലപ്പുഴ സ്വദേശിനി (80). സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.
38) കല്ലൂപ്പാറ സ്വദേശി (67). സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.

ജില്ലയിൽ ഇതുവരെ ആകെ 7292 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ
5108 പേർ സമ്പർക്കം
മൂലം രോഗം സ്ഥിരീകരിച്ചവരാണ്.
കോവിഡ്-19 മൂലം ജില്ലയിൽ ഇതുവരെ 39 പേർ മരണമടഞ്ഞു. കൂടാതെ കോവിഡ്
ബാധിതരായ 3 പേർ മറ്റ് രോഗങ്ങൾ മൂലമുളള സങ്കീർണ്ണതകൾ നിമിത്തം മരണമടഞ്ഞിട്ടുണ്ട്.
ജില്ലയിൽ ഇന്ന് 137 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 5522 ആണ്.
പത്തനംതിട്ട ജില്ലക്കാരായ 1728 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 1654 പേർ
ജില്ലയിലും, 74 പേർ
ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 208 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ
120 പേരും,
റാന്നി മേനാംതോട്ടം സി എഫ് എൽ ടി സി യിൽ 79 പേരും, പന്തളം അർച്ചന സി എഫ് എൽ ടി സി യിൽ 69 പേരും, കോഴഞ്ചേരി
മുത്തൂറ്റ് നഴ്സിംഗ് കോളേജ് സി എഫ് എൽ ടി സി യിൽ 240 പേരും, പെരുനാട് കാർമ്മൽ സി എഫ് എൽ ടി സി യിൽ 93
പേരും, പത്തനംതിട്ട ജിയോ സി എഫ് എൽ ടി സി യിൽ 101 പേരും, ഇരവിപേരൂർ സി എഫ് എൽ ടി സി യിൽ 20 പേരും,
അടൂർ ഗ്രീൻവാലി സി എഫ് എൽ ടി സി യിൽ 79 പേരും എെസൊലേഷനിൽ ഉണ്ട്.
ജില്ലയിൽ ലക്ഷണങ്ങൾ ഇല്ലാത്ത, കോവിഡ്-19 ബാധിതരായ 590 പേർ വീടുകളിൽ
ചികിത്സയിലുണ്ട്.
സ്വകാര്യ ആശുപത്രികളിൽ 96 പേർ എെസൊലേഷനിൽ ഉണ്ട്.
ജില്ലയിൽ ആകെ 1695 പേർ വിവിധ ആശുപത്രികളിൽ എെസോലേഷനിൽ ആണ്.
ജില്ലയിൽ 13725 കോൺടാക്ടുകൾ നിരീക്ഷണത്തിൽ ഉണ്ട്. വിദേശത്തുനിന്നും
തിരിച്ചെത്തിയ 2188
പേരും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 3197 പേരും നിലവിൽ
നിരീക്ഷണത്തിലാണ്.
വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 144 പേരും, മറ്റ് സംസ്ഥാനങ്ങളിൽ
നിന്നും ഇന്ന് എത്തിയ 236
പേരും ഇതിൽ ഉൾപ്പെടുന്നു.
ആകെ 19110 പേർ നിരീക്ഷണത്തിലാണ്.

ജില്ലയിൽ വിവിധ പരിശോധനകൾക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകൾ

ക്രമ നമ്പർ പരിശോധനയുടെ പേര് ഇന്നലെ വരെ ശേഖരിച്ചത്

ഇന്ന് ശേഖരിച്ചത്  ആകെ
1 ദൈനംദിന പരിശോധന (RTPCR Test) 72581 1125 73706

2 ട്രൂനാറ്റ് പരിശോധന 2155 46 2201
3 സി.ബി.നാറ്റ് പരിശോധന 59 9 68
4 റാപ്പിഡ് ആന്റിജൻ പരിശോധന 36837 1359 38196
5 റാപ്പിഡ് ആന്റിബോഡി പരിശോധന 485 0 485
ആകെ ശേഖരിച്ച സാമ്പിളുകൾ 112117 2539 114656
കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളിൽ നിന്ന് ഇന്ന് 927 സാമ്പിളുകൾ
ശേഖരിച്ചിട്ടുണ്ട്.
2089 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലയിൽ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.53 ശതമാനമാണ്. ജില്ലയുടെ
ഇന്നത്തെ ടെസ്റ്റ്
പോസിറ്റീവിറ്റി റേറ്റ് 6.05 ശതമാനമാണ്.
ജില്ലാ മെഡിക്കൽ ആഫീസറുടെ കൺട്രോൾ റൂമിൽ 35 കോളുകളും, ജില്ലാ ദുരന്തനിവാരണ
വിഭാഗത്തിന്റെ കൺട്രോൾ റൂമിൽ 74 കോളുകളും ലഭിച്ചു.
ക്വാറനൈ്റനിലുളള ആളുകൾക്ക് നൽകുന്ന സൈക്കോളജിക്കൽ സപ്പോർട്ടിന്റെ
ഭാഗമായി ഇന്ന് 1325
കോളുകൾ നടത്തുകയും, 9 പേർക്ക് കൗൺസിലിംഗ് നൽകുകയും ചെയ്തു.

തൃശൂർ ജില്ലയിൽ 383 പേർക്ക് കൂടി കോവിഡ്; 240 പേർക്ക് രോഗമുക്തി

ബിന്ദുലാൽ തൃശൂർ

തൃശൂർ ജില്ലയിൽ തിങ്കളാഴ്ച (28-9-2020) 383 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 240 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4251 ആണ്. തൃശൂർ സ്വദേശികളായ 125 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിലുണ്ട്. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 12348 ആണ്. അസുഖബാധിതരായ 7599 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.

തിങ്കളാഴ്ച ജില്ലയിൽ സമ്പർക്കം വഴി 365 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 6 കേസുകളുടെ ഉറവിടം അറിയില്ല. സമ്പർക്ക ക്ലസ്റ്ററുകൾ ഇവയാണ്: ജൂബിലി മിഷൻ മെഡിക്കൽ കോളജ് ഹോസ്പിറ്റൽ ക്ലസ്റ്റർ (2 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ) 3, ബി.ആർ.ഡി കുന്നംകുളം ക്ലസ്റ്റർ 2, ജനറൽ ഹോസ്പിറ്റൽ തൃശൂർ ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകർ) 1, മലങ്കര ഹോസ്പിറ്റൽ കുന്നംകുളം ക്ലസ്റ്റർ 1, മെഡിക്കൽ കോളജ് ക്ലസ്റ്റർ 1, സീതാറാം കൊട്ടേക്കാട് ക്ലസ്റ്റർ 1. മറ്റ് സമ്പർക്ക കേസുകൾ 342. കൂടാതെ 7 ആരോഗ്യ പ്രവർത്തകർക്കും ഒരു ഫ്രൻറ്‌ലൈൻ വർക്കർക്കും വിദേശത്തുനിന്ന് വന്ന 10 പേർക്കും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്ന 8 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.

രോഗികളിൽ 60 വയസ്സിന് മുകളിൽ 31 പുരുഷൻമാരും 21 സ്ത്രീകളും 10 വയസ്സിന് താഴെ 12 ആൺകുട്ടികളും 11 പെൺകുട്ടികളുമുണ്ട്.

രോഗം സ്ഥീരികരിച്ച് ജില്ലയിലെ മെഡിക്കൽ കോളജുകളിലും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെൻറ് സെൻററുകളിലും ചികിത്സയിൽ കഴിയുന്നവർ: ഗവ. മെഡിക്കൽ കോളേജ് തൃശൂർ – 210, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്- 35, എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ്-52, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-71, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്- 75, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-127, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-176, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ-251, സി.എഫ്.എൽ.ടി.സി കൊരട്ടി – 75, പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ–358, സി.എഫ്.എൽ.ടി.സി നാട്ടിക -483, എം.എം.എം. കോവിഡ് കെയർ സെന്റർ തൃശൂർ-64, ജി.എച്ച് തൃശൂർ-17, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി -64, ചാവക്കാട് താലൂക്ക് ആശുപത്രി -38, ചാലക്കുടി താലൂക്ക് ആശുപത്രി -12, കുന്നംകുളം താലൂക്ക് ആശുപത്രി -16, ജി.എച്ച്. ഇരിങ്ങാലക്കുട -18, ഡി.എച്ച്. വടക്കാഞ്ചേരി -10, അമല ആശുപത്രി-39, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ -71, മദർ ആശുപത്രി -2, എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ-1, ഇരിങ്ങാലക്കുട കോ – ഓപ്പറേറ്റീവ് ആശുപത്രി -2, ക്രാഫ്റ്റ് ഹോസ്പിറ്റൽ കൊടുങ്ങല്ലൂർ – 4, സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -1, മലങ്കര ഹോസ്പിറ്റൽ കുന്നംകുളം – 8, റോയൽ ഹോസ്പിറ്റൽ കുന്നംകുളം – 5, സൺ മെഡിക്കൽ റിസർച്ച് സെന്റർ തൃശൂർ-2. 1964 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.

9688 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 285 പേരെയാണ് തിങ്കളാഴ്ച ആശുപത്രിയിൽ പുതുതായി പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച 528 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 840 സാമ്പിളുകളാണ് തിങ്കളാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 148617 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. തിങ്കളാഴ്ച 414 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. 52 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി.
തിങ്കളാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ്സ്റ്റാൻഡുകളിലുമായി 340 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തിട്ടുണ്ട്.

പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ

തൃശൂർ: കോവിഡ്-19 രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം സെപ്റ്റംബർ 28 തിങ്കളാഴ്ച പുതുതായി കണ്ടെയ്ൻമെൻറ് സോണിൽ ഉൾപ്പെടുത്തിയ പ്രദേശങ്ങൾ: തിരുവില്വാമല ഗ്രാമപഞ്ചായത്ത് 10-ാം വാർഡ് (കോലക്കാട്ട് കുന്ന റോഡ് സൈനബ, ഞാറത്തിങ്കൽ വീട് മുതൽ ഹനീഫ പരിയങ്ങാട്ട് വീട് ഉടമസ്ഥതയിലുള്ള സോഡ ഫാക്ടറി വരെ), കൈപ്പമംഗലം ഗ്രാമപഞ്ചായത്ത് 8, 18 വാർഡുകൾ, പാവറട്ടിഗ്രാമപഞ്ചായത്ത് 14-ാം വാർഡ് (മദർതെരേസ റോഡ്), വല്ലച്ചിറ ഗ്രാമപഞ്ചായത്ത് 1-ാം വാർഡ് (പെരിഞ്ചേരി മൂല മുതൽ തൊഴിലാളി നഗർ വരെയുള്ള പ്രദേശം), കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് 11-ാം വാർഡ് (ഇ പി മാരാർ റോഡ്), കൊടുങ്ങല്ലൂർ നഗരസഭ 21-ാം ഡിവിഷൻ, ഗുരുവായൂർ നഗരസഭ 39-ാം ഡിവിഷൻ, കടവല്ലൂർ ഗ്രാമപഞ്ചായത്ത് 11-ാം വാർഡ് (പള്ളിക്കുളം), പറപ്പൂക്കരഗ്രാമപഞ്ചായത്ത് 15,16,17,18 വാർഡുകൾ, അടാട്ട് ഗ്രാമപഞ്ചായത്ത് 6-ാം വാർഡ് (തൃശൂർ-കുന്നംകുളം റോഡ്, രാമഞ്ചിറ സബ് ലെയിൻ തുടക്കം മുതൽ ചിറ്റത്ത് പറമ്പിൽ ഗോപാലകൃഷ്ണന്റെ വീടുൾപ്പെടെ രവീന്ദ്രൻ കരിമ്പനക്കൽ വീട് വരെ), വരവൂർ ഗ്രാമപഞ്ചായത്ത് 3-ാം വാർഡ് (മുഴുവനായും, നിലവിൽ ഭാഗികം), 4-ാം വാർഡ് (തളി സെന്ററിൽ ഉൾപ്പെട്ട പ്രദേശം), എറിയാട്ഗ്രാമപഞ്ചായത്ത് 9-ാം വാർഡ് (തോരണത്ത് റോഡ് തെക്കുംഭാഗം മുതൽ മേത്തല കലുങ്ക് ഭാഗം വരെയുള്ള പ്രദേശം).

കണ്ടെയ്ൻമെൻറ് സോണിൽനിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ: തൃശൂർ കോർപ്പറേഷൻ 44-ാംഡിവിഷൻ, 29-ാംഡിവിഷൻ ( ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, ഇക്കണ്ടവാര്യർ റോഡ് മുതൽ തലോർ റോഡ് വരെ), വള്ളത്തോൾനഗർ ഗ്രാമപഞ്ചായത്ത് 8-ാം വാർഡ്, കൊടകര ഗ്രാമപഞ്ചായത്ത് 1, 2 വാർഡുകൾ, കുഴൂർ ഗ്രാമപഞ്ചായത്ത് 12,14 വാർഡുകൾ, അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് 4-ാം വാർഡ്.

കോഴിക്കോട് ജില്ലയില്‍ 918 പോസിറ്റീവ് കേസുകള്‍: സമ്പർക്കം വഴി 863 പേർക്ക്

വി.എം.സുരേഷ് കുമാർ

വടകര: കോഴിക്കോട് ജില്ലയില്‍ ഇന്ന് 918 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ 6 പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 5 പേര്‍ക്കുമാണ് പോസിറ്റീവായത്. 44 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 863 പേര്‍ക്കാണ് രോഗം ബാധിച്ചത്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 6042 ആയി.

16 ആരോഗ്യ പ്രവർത്തകർക്കും പോസിറ്റീവായി

ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 645 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ – 6

ചേമഞ്ചേരി – 3
നരിപ്പറ്റ – 1
രാമനാട്ടുകര – 1
ഉണ്ണിക്കുളം – 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 5

അഴിയൂര്‍ – 1
കുറ്റ്യാടി – 1
മരുതോങ്കര – 1
കോട്ടൂര്‍ – 1
രാമനാട്ടുകര – 1

ഉറവിടം വ്യക്തമല്ലാത്തവർ – 44

കോഴിക്കോട് കോര്‍പ്പറേഷന്‍- 5

(എരഞ്ഞിപ്പാലം, എരഞ്ഞിക്കല്‍,തിരുവണ്ണൂര്‍,സിവില്‍ സ്റ്റേഷന്‍, ചെലവൂര്‍)
ഉണ്ണിക്കുളം – 5
രാമനാട്ടുകര – 5
ഉളളിയേരി – 3
ചേമഞ്ചേരി – 3
കൂരാച്ചുണ്ട് – 3
ഒളവണ്ണ – 3
പെരുവയല്‍ – 2
കായണ്ണ – 2
ബാലുശ്ശേരി – 1
ചേളന്നൂര്‍ – 1
എടച്ചേരി – 1
കൊടുവളളി – 1
ഫറോക്ക് – 1
കക്കോടി – 1
കാക്കൂര്‍ – 1
കൊയിലാണ്ടി – 1
പെരുമണ്ണ – 1
നരിപ്പറ്റ – 1
മുക്കം – 1
മരുതോങ്കര – 1
മണിയൂര്‍ – 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

➡️
കോഴിക്കോട് കോര്‍പ്പറേഷന്‍ – 266

(ബേപ്പൂര്‍, അരക്കിണര്‍, നടുവട്ടം, ഡിവിഷന്‍, 51, 52, 53, 19, 31, 55 ,39, സിവില്‍ സ്റ്റേഷന്‍, കൊമ്മേരി, , വേങ്ങേരി, കല്ലായി, പാളയം, കാരപ്പറമ്പ്, കുതിരവട്ടം, പയ്യാനക്കല്‍, പൊക്കുന്ന്, ചെലവൂര്‍, കിണാശ്ശേരി, നല്ലളം, കൊളത്തറ, കപ്പക്കല്‍, ഗോവിന്ദപുരം, മായനാട്, മീഞ്ചന്ത, ചാമുണ്ഡി വളപ്പ്, വെസ്റ്റ് ഹില്‍, എലത്തൂര്‍, മലാപ്പറമ്പ്, കല്ലായി, മാങ്കാവ്, ഫ്രാന്‍സിസ് റോഡ്, പൊക്കുന്ന്, കണ്ണഞ്ചേരി, കാളൂര്‍ റോഡ്, പുതിയങ്ങാടി, വേങ്ങേരി, ചെലവൂര്‍,മേരിക്കുന്ന്, ചേവരമ്പലം, കോട്ടൂളി, കുതിരവട്ടം)

ചെക്യാട് – 80
രാമനാട്ടുകര – 69
പെരുവയല്‍ – 56
ഒളവണ്ണ – 47
പെരുമണ്ണ – 46
പുതുപ്പാടി – 34
അഴിയൂര്‍ – 31
പനങ്ങാട് – 24
ബാലുശ്ശേരി – 17
നരിപ്പറ്റ – 17
കക്കോടി – 16
ഉണ്ണിക്കുളം – 15
മാവൂര്‍ – 13
ചേമഞ്ചേരി – 12
കോടഞ്ചേരി – 12
വടകര – 11
കിഴക്കോത്ത് – 9
ഉളളിയേരി – 7
ചാത്തമംഗലം – 7
കുന്ദമംഗലം – 7
പുറമേരി – 6
കുരുവട്ടൂര്‍ – 6
ചേളന്നൂര്‍ – 6
തലക്കുളത്തൂര്‍ – 5
കൂടരഞ്ഞി – 5

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 16

കോഴിക്കോട് കോര്‍പ്പറേഷന്‍ – 2 ( ആരോഗ്യപ്രവര്‍ത്തകര്‍)
കൂടരഞ്ഞി – 2 ( ആരോഗ്യപ്രവര്‍ത്തകര്‍)
കോാടഞ്ചേരി – 2 ( ആരോഗ്യപ്രവര്‍ത്തകര്‍)
പുതുപ്പാടി – 2( ആരോഗ്യപ്രവര്‍ത്തകര്‍)
ചാത്തമംഗലം – 1 ( ആരോഗ്യപ്രവര്‍ത്തകന്‍)
കക്കോടി – 1 ( ആരോഗ്യപ്രവര്‍ത്തക)
കോട്ടൂര്‍ – 1 ( ആരോഗ്യപ്രവര്‍ത്തക)
മാവൂര്‍ – 1 ( ആരോഗ്യപ്രവര്‍ത്തക)
മുക്കം – 1 ( ആരോഗ്യപ്രവര്‍ത്തക)
നന്മണ്ട – 1 ( ആരോഗ്യപ്രവര്‍ത്തക)
പനങ്ങാട് – 1 ആരോഗ്യപ്രവര്‍ത്തക
ചോറോട് -1 ആരോഗ്യപ്രവര്‍ത്തക

➡️
സ്ഥിതി വിവരം ചുരുക്കത്തില്‍

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 6042

കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 265

➡️
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി. സി കള്‍
എന്നിവടങ്ങളില്‍ ചികിത്സയിലുള്ളവര്‍

• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 189
• ഗവ. ജനറല്‍ ആശുപത്രി – 280
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി – 152
• കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി – 148
• ഫറോക്ക് എഫ്.എല്‍.ടി. സി – 117
• എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി – 320
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 102
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 137
• ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി – 75
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 69
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി – 79
• അമൃത എഫ്.എല്‍.ടി.സി. വടകര – 95
• എന്‍.ഐ.ടി – നൈലിററ് എഫ്.എല്‍.ടി. സി – 31
• പ്രോവിഡന്‍സ് എഫ്.എല്‍.ടി. സി – 51
• ശാന്തി എഫ്.എല്‍.ടി. സി, ഓമശ്ശേരി – 64
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം – 92
• ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) – 91
• എം.ഇ.എസ് കോളേജ്, കക്കോടി – 55
• ഇഖ്ര ഹോസ്പിറ്റല്‍ – 87
• ബി.എം.എച്ച് – 73
• മൈത്ര ഹോസ്പിറ്റല്‍ – 17
• നിര്‍മ്മല ഹോസ്പിറ്റല്‍ – 12
• ഐ.ഐ.എം കുന്ദമംഗലം – 89
• കെ.എം.സി.ടി നേഴ്‌സിംഗ് കോളേജ് – 107
• കെ.എം.സി.ടി ഹോസ്പിറ്റല്‍ – 129
• എം.എം.സി ഹോസ്പിറ്റല്‍ – 93
• മിംസ് എഫ്.എല്‍.ടി.സി കള്‍ – 37
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം – 2
• ഉണ്ണികുളം എഫ്.എല്‍.ടി.സി – 41
• റേയ്‌സ് ഫറോക്ക് – 43
• ഫിംസ് ഹോസ്റ്റല്‍ – 81

മറ്റു സ്വകാര്യ ആശുപത്രികള്‍ – 50

വീടുകളില്‍ ചികിത്സയിലുള്ളവര്‍ – 2337

മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 44

(മലപ്പുറം – 17, കണ്ണൂര്‍ – 10, ആലപ്പുഴ – 02 , പാലക്കാട് – 01, തൃശൂര്‍ – 01,
തിരുവനന്തപുരം – 03, എറണാകുളം- 4, വയനാട് – 5, കാസര്‍കോട്- 1)

 

Related Articles

Back to top button