Kerala

കലാമണ്ഡലം എട്ടാം ക്ലാസ് പ്രവേശന പൊതുപരീക്ഷ സെപ്റ്റംബർ 29ന്

“Manju”

ബിന്ദുലാൽ തൃശൂർ

കേരള കലാമണ്ഡലം ആർട്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് പ്രവേശനത്തിന്റെ പൊതു വിജ്ഞാനപരീക്ഷ സെപ്റ്റംബർ 29 രാവിലെ 11 മണി മുതൽ 1 മണി വരെ കലാമണ്ഡലം ഹയർസെക്കന്ററി സ്കൂളിൽ വെച്ച് നടത്തും. പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ ഹാൾടിക്കറ്റിനൊപ്പം ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖ നിർബന്ധമായും കൊണ്ടുവരണം. പരീക്ഷയ്ക്ക് ഒരു മണിക്കൂർ മുൻപ് പരീക്ഷാ ഹാളിൽ റിപ്പോർട്ട് ചെയ്യണം. കോവിഡ് 19 പശ്ചാത്തലത്തിൽ രക്ഷിതാക്കൾ അവർക്ക് അനുവദിച്ചിട്ടുള്ള സ്ഥലത്ത് മാത്രമേ നിൽക്കാൻ പാടുള്ളൂ. വിദ്യാർത്ഥികൾ മാസ്ക്കും കയ്യുറയും നിർബന്ധമായും ധരിക്കേണ്ടതും പരീക്ഷയ്ക്ക് ഉപയോഗിക്കുന്ന പേന, പെൻസിൽ തുടങ്ങിയവ കൈമാറ്റം ചെയ്യാൻ പാടുള്ളതുമല്ല.

Related Articles

Back to top button