IndiaLatest

‘എസ് പി ബാലസുബ്രഹ്മണ്യത്തിന് ഭാരതരത്‌ന നല്‍കണം’; ആന്ധ്രാമുഖ്യമന്ത്രി

“Manju”

ശ്രീജ.എസ്

ഹൈദരാബാദ്: അന്തരിച്ച ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന് ഭാരതരത്‌ന നല്‍കണമെന്ന് ആവശ്യപ്പെട്ട് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഢി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. മഹാഗായകന്റെ വിയോഗം ഇന്ത്യയിലെ ആരാധകര്‍ക്കും സംഗീതപ്രേമികള്‍ക്കും മാത്രമല്ല ലോകത്തിലെ തന്നെ സംഗീത കൂട്ടായ്മയ്ക്ക് വലിയ നഷ്ടമാണെന്ന് ജഗന്‍ കത്തില്‍ പറയുന്നു.

തെലുങ്കില്‍ മാത്രം നാല്‍പ്പതിനായിരത്തിലധികം ഗാനങ്ങള്‍ എസ്.പി.ബി ആലപിച്ചിട്ടുണ്ട്. ഇതുകൂടാതെ തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലും അദ്ദേഹം നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

സംഗീത മേഖലയിലെ പ്രാവീണ്യം കണക്കിലെടുത്ത് ലതാ മങ്കേഷ്ക്കര്‍, ഭൂപന്‍ ഹസാരിക, എം.എസ് സുബ്ബലക്ഷ്മി, ബിസ്മില്ല ഖാന്‍, ഭീംസെന്‍ ജോഷി എന്നിവര്‍ക്ക് നേരത്തെ രാജ്യം ഭാരതരത്ന പുരസ്ക്കാരം നല്‍കിയിട്ടുണ്ട്. സംഗീതമേഖലയ്ക്കു നല്‍കിയ അനവധി സംഭാവനകള്‍ പരിഗണിച്ച്‌ എസ്.പി ബാലസുബ്രഹ്മണ്യത്തിനും ഭാരതരത്നം നല്‍കണമെന്നാണ് കത്തില്‍ ജഗന്‍ മോഹന്‍ റെഡ്ഢി ആവശ്യപ്പെടുന്നത്.

Related Articles

Back to top button