IndiaLatest

ഐപിഎല്ല് ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മില്‍

“Manju”

ശ്രീജ.എസ്

അബുദാബി : ഐപിഎല്ലിലെ 11-ാം മത്സരം ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദും, ഡല്‍ഹി ക്യാപിറ്റല്‍സും തമ്മില്‍. ഇന്ത്യന്‍ സമയം രാത്രി 07:30തിന് ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിലാണ് പോരാട്ടം.

ഈ സീസണിലെ ആദ്യ ജയം എന്ന ലക്ഷ്യത്തോടെയാകും സണ്‍റൈസേഴ്‌സ് ഇന്നിറങ്ങുക. കഴിഞ്ഞ രണ്ടു മത്സരങ്ങളും തോല്‍വി ആയിരുന്നു. ബെംഗളൂരുവുമായുള്ള ആദ്യ മത്സരത്തില്‍ 10റണ്‍സിനും, കൊല്‍ക്കത്തയുമായുള്ള രണ്ടാം മത്സരത്തില്‍ 7 വിക്കറ്റിനുമാണ് പരാജയപ്പെട്ടത്. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് സണ്‍റൈസേഴ്‌സ്.

തുടര്‍ച്ചയായ മൂന്നാം ജയമാണ് ഡല്‍ഹിയുടെ ലക്ഷ്യം. പഞ്ചാബുമായുള്ള മത്സരം സൂപ്പര്‍ ഓവറില്‍ 3/0 ത്തിനും , ചെന്നൈയുമായുള്ള രണ്ടാം മത്സരത്തില്‍ 44 റന്‍സിനുമാണ് ജയിച്ചത്. നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതാണ് ഡല്‍ഹി, ഇത് നിലനിര്‍ത്താനും ടീം ശ്രമിക്കും.

Related Articles

Back to top button