IndiaLatest

സ്ക്കൂള്‍ തുറക്കല്‍ തീരുമാനമായില്ലെന്ന് കര്‍ണാടക വിദ്യാഭ്യാസ മന്ത്രി

“Manju”

ശ്രീജ.എസ്

ബെംഗളൂരു: കോവിഡ് 19 വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സ്ക്കൂളുകള്‍ തുറക്കുവാനുള്ള തീരുമാനമായിട്ടില്ലെന്ന് കര്‍ണാടക വിദ്യാഭ്യാസ മന്ത്രി എസ് സുരേഷ് കുമാര്‍ പറഞ്ഞു

സ്ക്കൂളുകള്‍ തുറക്കുന്നതു സംബന്ധിച്ച്‌ എംപിമാര്‍, എംഎല്‍ എമാര്‍, വിദ്യാഭ്യാസ വിദഗ്ദ്ധര്‍ തടങ്ങിയവരുമായുള്ള ചര്‍ച്ചകളും കൂടിയാലോചനകളും തുടരുകയാണ്. അഭിപ്രായ സമന്വയത്തിലൂടെയായിരിക്കും ഇതുസംബന്ധിച്ച തീരുമാനം കൈകൊള്ളുകയെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

പ്രീ – യൂണിവേഴ്സിറ്റി, 9 -12 വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളില്‍ പോയി അദ്ധ്യാപകരെ കാണാമെന്നുള്ള അനുമതി സെപ്തം 20 ന് പിന്‍വലിച്ചിരുന്നു. കോവിഡു വ്യാപനം വര്‍ദ്ധിച്ചിരിക്കെ വിദ്യാര്‍ത്ഥികള്‍ സ് കൂളുകളിലെത്തുന്നത് സുരക്ഷിതമല്ലെന്നതിന്‍്റെ അടിസ്ഥാനത്തിലായിരുന്നു അനുമതി പിന്‍വലിക്കപ്പെട്ടത്

Related Articles

Back to top button