KeralaLatestThiruvananthapuram

പോത്തൻകോട് കേരഗ്രാമം രണ്ടാം ഘട്ട ഉദ്ഘാടനം

“Manju”

കേരഗ്രാമം രണ്ടാമത്തെ പദ്ധതി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ വേണുഗോപാലൻ നായർ നിർവഹിച്ചു. കേരള കർഷക സമിതി പ്രസിഡണ്ട് എസ് ബാബു അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പോത്തൻകോട് പോത്തൻകോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീന മധു മെമ്പർമാരായ അഡ്വക്കേറ്റ് എസ് വി സജിത് നേതാജി പുരം അജിത്ത്, ഗിരിജ കുമാരി വി, ബിന്ദു എന്നിവർ ആശംസകൾ അർപ്പിച്ചു. പോത്തൻകോട് കൃഷി ഓഫീസർ ഷീബ വിഎസ് രണ്ടാംഘട്ട പദ്ധതി വിശദീകരണം നടത്തി. ആനന്ദ ബി സ്വാഗതവും ബീന മധുസൂദനൻ നന്ദിയും പറഞ്ഞു

Related Articles

Back to top button