IndiaKeralaLatestThiruvananthapuram

ലൈഫ് മിഷനില്‍ സി.ബി.ഐ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

“Manju”

സിന്ധുമോള്‍ . ആര്‍
ലൈഫ് മിഷനില്‍ സി.ബി.ഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും. സി.ബി.ഐ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. വിദേശ ഏജന്‍സിയായ റെഡ് ക്രെസന്‍റും നിര്‍മാണ കമ്പനിയായ യൂണിട്ടാകും തമ്മിലുള്ള ഇടപാടിന് വിദേശത്ത് നിന്ന് സംഭാവന സ്വീകരിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ ബാധകമല്ലെന്നാണ് സര്‍ക്കാരിന്‍റെ വാദം. ലൈഫ് മിഷന്‍റെ ഇടപാട് വിദേശ ചട്ടങ്ങളുടെ പരിധിയില്‍ വരില്ലെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
പ്രാഥമിക അന്വഷണം പോലും നടത്താതെ വളരെ തിടുക്കപ്പെട്ട് അന്വഷണം ആരംഭിച്ചതിനു പിന്നില്‍ മറ്റു താല്‍പ്പര്യങ്ങള്‍ പുലര്‍ത്തുന്നുണ്ടെന്നത് വ്യക്തമാക്കുന്നു. വിദേശ സംഭാവന സ്വീകരിക്കുന്ന ചട്ടം അനുസരിച്ചാണ് സി.ബി.ഐ കേസെടുത്തിട്ടുള്ളത്. എന്നാല്‍ അത്തരം ചട്ടം ലൈഫ് മിഷന്‍ പദ്ധതിയ്ക്ക് ബാധകമാകില്ല. യൂണിടാകും റെഡ് ക്രെസന്‍റും തമ്മിലാണ് കരാറെന്നും റെഡ് ക്രെസന്‍റില്‍ നിന്നും പണം സ്വീകരിച്ച്‌ യൂണിടാക്കാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് എന്നതുകൊണ്ട് തന്നെ അതില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ പറയുന്നു. സി.ബി.ഐ അന്വേഷണം നിയമവിരുദ്ധവും, നിയമവ്യവസ്ഥയെ അപഹസിക്കുന്നതുമാണെന്നാണ് സര്‍ക്കാര്‍ പക്ഷം.
എന്നിരുന്നാലും, ലൈഫിലെ സിബിഐ അന്വേഷത്തിനെതിരായ ഹൈക്കോടതിയിലെ ഹര്‍ജി സര്‍ക്കാരിന് നിര്‍ണായകമായിരിക്കും. ഹര്‍ജി അംഗീകരിച്ച്‌ എഫ്.ഐ.ആര്‍ റദ്ദ് ചെയ്യുകയാണെങ്കില്‍ ഇതുവരെയുണ്ടായ വിമര്‍ശനങ്ങളെ അതിലൂടെ മറികടക്കാമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. അതേസമയം ഹര്‍ജി തള്ളിയാല്‍ സര്‍ക്കാര്‍ വീണ്ടും വലിയ പ്രതിസന്ധിയിലേക്ക് പോകും.

Related Articles

Back to top button