IndiaInternationalKeralaLatest

ര​ണ്ടാ​മ​തൊ​രു ഉം​റ​ക്ക്​ തീയതി ബു​ക്ക്​ ചെ​യ്യാ​ന്‍ 14 ദി​വ​സം കാ​ത്തി​രി​ക്ക​ണം

“Manju”

സിന്ധുമോള്‍ . ആര്‍
ജി​ദ്ദ: ഒ​രു ഉം​റ നി​ര്‍​വ​ഹി​ച്ച​ ശേ​ഷം മ​റ്റൊ​രു ഉം​റ​ക്ക്​ തീ​യ​തി ബു​ക്ക്​ ചെ​യ്യാ​ന്‍ തീ​ര്‍​ഥാ​ട​ക​ര്‍ 14 ദി​വ​സം കാ​ത്തി​രി​ക്കേ​ണ്ടി​വ​രു​മെ​ന്ന്​ സൗ​ദി ഹ​ജ്ജ്​-​ഉം​റ മ​ന്ത്രാ​ല​യം. തീ​ര്‍​ഥാ​ട​ക​ര്‍​ക്ക്​ ര​ണ്ടു​ത​വ​ണ ഉം​റ നി​ര്‍​വ​ഹി​ക്കാ​ന്‍ അ​നു​മ​തി​യു​ണ്ട്. എ​ന്നാ​ല്‍, ര​ണ്ടാ​മ​ത്തെ ഉം​റ​​ക്ക്​ 14 ദി​വ​സം കാ​ത്തി​രി​ക്ക​ണം. ഉം​റ ബു​ക്ക്​ ചെ​യ്യാ​നു​ള്ള ‘ഇ​അ്​​ത​മ​ര്‍​നാ’​ആ​പ്​​ നി​ലി​വ​ല്‍ ആ​പ്പി​ള്‍ സ്​​റ്റോ​റി​ല്‍ മാ​ത്ര​മാ​ണ്​ ല​ഭി​ക്കു​ന്ന​ത്. ആ​ന്‍​ഡ്രോ​യി​ഡ്​ ഫോ​ണു​ക​ളി​ല്‍ ഉ​ട​ന്‍ ല​ഭ്യ​മാ​ക്കു​മെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. കോ​വി​ഡ്​ ​പ്രോട്ടോകോ​ളു​ക​ള്‍ പാ​ലി​ച്ച്‌​​ എ​ല്ലാ​വ​ര്‍​ക്കും ഉം​റ നി​ര്‍​വ​ഹി​ക്കാ​ന്‍ അ​വ​സ​രം ന​ല്‍​കു​ന്ന​തി​നു​വേ​ണ്ടി​യാ​ണ്​ ഒ​രു ഉം​റ​ക്കു​ശേ​ഷം ര​ണ്ടാ​മ​ത്തെ ഉം​റ​ക്ക്​ 14 ദി​വ​സ​ത്തെ കാ​ലാ​വ​ധി നി​ശ്ച​യി​ച്ച​തെ​ന്ന്​ മ​ന്ത്രാ​ല​യ ചീ​ഫ്-​ പ്ലാ​നി​ങ്, സ്​​ട്രാ​റ്റ​ജി ഒാ​ഫി​സ​ര്‍ ഡോ.​അം​റ്​ അ​ല്‍​മ​ദ​യ വ്യ​ക്ത​മാ​ക്കി. ഇൗ ​വ​ര്‍​ഷ​ത്തെ ഉം​റ പ​ദ്ധ​തി ആ​ദ്യ​ഘ​ട്ടം ഒ​ക്​​ടോ​ബ​ര്‍ നാ​ലി​ന്​ ആ​രം​ഭി​ക്കും.
ഇ​തു​വ​രെ 35,000 പേ​ര്‍ ഉം​റ​ക്ക്​ ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​തി​ട്ടു​ണ്ട്. ആ​രോ​ഗ്യ പെ​രു​മാ​റ്റ​ച്ച​ട്ട​ങ്ങ​ള്‍​ക്കും ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍​ക്കും അ​നു​സൃ​ത​മാ​യി​രി​ക്കും ഉം​റ​ക്ക്​ അ​നു​മ​തി ന​ല്‍​കു​ക. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഉം​റ നി​ര്‍​വ​ഹി​ക്കാ​ന്‍ ഒ​രു​ദി​വ​സം ആ​റു​ സ​മ​യ​ങ്ങ​ളാ​ണ്​ നി​ശ്ച​യി​ച്ച​ത്. ഒാ​രോ തീ​ര്‍​ഥാ​ട​ക​നും മൂ​ന്നു മ​ണി​ക്കൂ​ര്‍ അ​നു​വ​ദി​ക്കും. സൂ​ര്യാ​സ്​​ത​മ​യ​ത്തി​നും രാ​ത്രി ന​മ​സ്​​കാ​ര​ങ്ങ​ള്‍​ക്കു​മി​ട​യി​ല്‍ തീ​ര്‍​ഥാ​ട​ക​രെ ഉം​റ ന​ട​ത്താ​ന്‍ അ​നു​വ​ദി​ക്കി​ല്ല. പ​ക​രം ഇൗ ​സ​മ​യം ശു​ചീ​ക​ര​ണ അ​ണു​വി​മു​ക്ത​മാ​ക്ക​ല്‍ ജോ​ലി​ക​ള്‍​ക്ക്​ ഉ​പ​യോ​ഗി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ര്‍​ധ രാ​ത്രി​യാ​ണ്​ ഉം​റ നി​ര്‍​വ​ഹ​ണം ആ​രം​ഭി​ക്കു​ക. ഒാ​രോ സം​ഘ​വും വ​രു​ന്ന​തി​നു​മു​മ്ബ്​ ഹ​റം അ​ണു​വി​മു​ക്ത​മാ​ക്കും. ഒാ​രോ ഗ്രൂ​പ്പി​ലും സൂ​പ്പ​ര്‍​വൈ​സ​ര്‍​മാ​രു​ണ്ടാ​യി​രി​ക്കും. തീ​ര്‍​ഥാ​ട​ക​ര്‍ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക, സ​മ​യ​ക്ര​മം തെ​റ്റാ​തി​രി​ക്കു​ക തു​ട​ങ്ങി​യ​വ സൂ​പ്പ​ര്‍​വൈ​സ​ര്‍​മാ​ര്‍ ഉ​റ​പ്പു​വ​രു​ത്തും. കോ​വി​ഡ്​ സാ​ധ്യ​ത കേ​സു​ക​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ന്​ ഹ​റ​മി​ന​ടു​ത്ത ഹോ​ട്ട​ലു​ക​ളി​ല്‍ റൂ​മു​ക​ള്‍ ല​ഭ്യ​മാ​ക്കും. ആ​ദ്യ​ഘ​ട്ടം വി​ല​യി​രു​ത്തി​യും പോ​രാ​യ്​​മ​ക​ള്‍ പ​രി​ഹ​രി​ച്ചു​മാ​യി​രി​ക്കും ര​ണ്ടാ​​ഴ്​​ച​ക്കു​ശേ​ഷം ര​ണ്ടാം​ഘ​ട്ടം ആം​ഭി​ക്കു​ക.
ലോ​ക മു​സ്​​ലിം​ക​ളു​ടെ ആ​രോ​ഗ്യ​സു​ര​ക്ഷ​ക്ക്​ ഹ​ജ്ജ്, ഉം​റ സീ​സ​ണു​ക​ളി​ല്‍ രാ​ജ്യം വ​ലി​യ ജാ​ഗ്ര​ത​യാ​ണ്​ കാ​ണി​ക്കു​ന്ന​ത്​​. പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ല്‍ മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ള്‍​ക്ക്​ അ​നു​സൃ​ത​മാ​യി തീ​ര്‍​ഥാ​ട​നം എ​ളു​പ്പ​ത്തി​ലും സ​മാ​ധാ​ന​ത്തി​ലും ന​ട​ത്താ​ന്‍ അ​നു​വ​ദി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മൂ​ന്നാം​ഘ​ട്ട​വും ഫീ​ഡ്​​ബാ​ക്ക്​ വി​ല​യി​രു​ത്തി​യും പോ​രാ​യ്​​മ​ക​ള്‍ പ​രി​ഹ​രി​ച്ചു​മാ​യി​രി​ക്കും ആ​രം​ഭി​ക്കു​ക. ഉം​റ ആ​പ്ലി​ക്കേ​ഷ​ന്‍ നേ​ര​ത്തേ ആ​രം​ഭി​ക്കേ​ണ്ട​താ​യി​രു​ന്നു. എ​ന്നാ​ല്‍, ആ​ന്‍​ഡ്രോ​യി​ഡ്​ പോ​ളി​സി​ക​ള്‍ കാ​ര​ണം വൈ​കു​ക​യാ​യി​രു​ന്നു. ഒ​രേ സ​മ​യം ആ​പ്പി​ളി​നും ആ​ന്‍​ഡ്രോ​യി​ഡി​നും ആ​പ്ലി​ക്കേ​ഷ​ന്‍ അ​വ​ത​രി​പ്പി​ച്ചു​വെ​ങ്കി​ലും ആ​പ്പി​ള്‍ നേ​ര​ത്തേ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related Articles

Back to top button