IndiaInternationalKeralaLatest

കേരളത്തിലെ കോവിഡ് വര്‍ധനവിന്റെ തോത് ദേശീയ ശരാശരിയുടെ ഇരട്ടിയിലേറെ

“Manju”

സിന്ധുമോള്‍ . ആര്‍
തിരുവനന്തപുരം: രാജ്യത്തു കോവിഡ് ബാധ ഏറ്റവും തീവ്രം കേരളത്തിലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ (ഐഎംഎ) പഠനം. കേരളത്തിലെ കോവിഡ് വര്‍ധനത്തോത് (മൂവിങ് ഗ്രോത്ത് റേറ്റ് – എംജിആര്‍) ദേശീയ ശരാശരിയുടെ ഇരട്ടിയിലേറെയാണ്. കേരളത്തില്‍ 7 ദിവസത്തെ എംജിആര്‍ 28 ആണ്. ദേശീയതലത്തില്‍ 11 മാത്രം. 30 ദിവസത്തെ എംജിആര്‍ രാജ്യത്ത് 45 ആണെങ്കില്‍ കേരളത്തി‍ല്‍ 98.
താരതമ്യേന ടെസ്റ്റുകള്‍ കുറവെന്നും റിപ്പോര്‍ട്ട് പറയുന്നു. ഡല്‍ഹിയിലും പുതുച്ചേരിയിലും കോവിഡ് ബാധിതര്‍ വര്‍ധിച്ചപ്പോള്‍ പരിശോധന ഇരട്ടിയോളം കൂട്ടി. ഡല്‍ഹിയില്‍ ഓരോ 10 ലക്ഷം പേരിലും 1,53,565 പേര്‍ക്കു കോവിഡ് പരിശോധന. പുതുച്ചേരിയില്‍ 1,21,370. കേരളത്തില്‍ 76,109 മാത്രം.
കണ്ണൂരില്‍ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.6%. കോവിഡ് വ്യാപനം അതിവേഗമെന്നതിനു തെളിവ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ തീവ്രപരിചരണ സംവിധാനങ്ങള്‍ കുറവ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ തിരുവനന്തപുരത്തെ മരണനിരക്കില്‍ 140% വര്‍ധന. 130% ഒരു മാസത്തിനിടെ കോവിഡ് ചികിത്സയിലുള്ളവരുടെ വര്‍ധന. ഓഗസ്റ്റ് 29ന്21,532, സെപ്റ്റംബര്‍ 26ന് 49,551.

Related Articles

Back to top button