IndiaKeralaLatestThiruvananthapuram

സ്വര്‍ണക്കടത്ത് : രഹസ്യമൊഴി രേഖപ്പെടുത്താനുള്ള സന്ദീപ് നായറിന്റെ അപേക്ഷ സിജെഎം കോടതി ഇന്ന് പരിഗണിക്കും

“Manju”

സിന്ധുമോള്‍ . ആര്‍

കൊച്ചി: നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസില്‍ രഹസ്യമൊഴി നല്‍കാന്‍ മുഖ്യപ്രതികളിലൊരാളായ സന്ദീപ് നായര്‍ സമര്‍പ്പിക്കുന്ന അപേക്ഷ സിജെഎം കോടതി ഇന്ന് പരിഗണിക്കും. എന്‍ഐഎ കോടതി രഹസ്യ മൊഴി രേഖപ്പെടുത്താന്‍ അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് സിആര്‍പിസി 164 പ്രകാരം മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുന്നത്.
ഇന്നലെയാണ് സ്വര്‍ണക്കടത്ത് കേസില്‍ രഹസ്യമൊഴി നല്‍കാന്‍ തയ്യാറാണെന്ന് കാണിച്ച്‌ സന്ദീപ് നായര്‍ എന്‍ഐഎ കോടതിയെ സമീപിച്ചത്. നയതന്ത്ര ബാഗേജില്‍ 30 കിലോ സ്വര്‍ണം കടത്തിയ സംഭവത്തിലെ വിശദാംശങ്ങള്‍ കോടതിക്ക്‌ കൈമാറാന്‍ സന്നദ്ധനാണെന്നും ഇത്‌ സിആര്‍പിസി 164 പ്രകാരം രേഖപ്പെടുത്തണമെന്നും സന്ദീപ്‌ ആവശ്യപ്പെട്ടു. ഈ രഹസ്യ മൊഴി തനിക്കെതിരെ തെളിവായി വരുമെന്ന ഉത്തമ ബോധ്യമുണ്ടെന്നും അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. അപേക്ഷ പരിഗണിച്ച കോടതി സിഅര്‍പിസി 164 പ്രകാരം സന്ദീപിന്റെ രഹസ്യമൊഴിയെടുക്കന്‍ അനുമതി നല്‍കി. എന്നാല്‍, രഹസ്യമൊഴി നല്‍കിയതുകൊണ്ട് സന്ദീപിനെ കേസില്‍ മാപ്പുസാക്ഷിയാക്കാമോ എന്ന് ഉറപ്പ് പറയാനാകില്ലെന്നും കോടതി അറിയിച്ചിരുന്നു.

Related Articles

Back to top button