IndiaInternationalKeralaLatest

റഷ്യയുടെ രണ്ടാമത്തെ കൊവിഡ് വാക്സിന്റെ ക്ലിനിക്കല്‍ ട്രയലുകള്‍ പൂര്‍ത്തിയായതായി റിപ്പോര്‍ട്ട്

“Manju”

സിന്ധുമോള്‍ . ആര്‍

റഷ്യയുടെ രണ്ടാമത്തെ കൊവിഡ് മക്ലിനിക്കല്‍ ട്രയലുകള്‍ പൂര്‍ത്തിയായതായി റിപ്പോര്‍ട്ട്. റഷ്യന്‍ വാര്‍ത്താ ഏജന്‍സികള്‍ തന്നെയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സൈബീരിയയിലെ സ്റ്റേറ്റ് റിസര്‍ച്ച്‌ സെന്റര്‍ ഓഫ് വൈറോളജി ആന്‍ഡ് ബയോടെക്‌നോളജി വെക്ടര്‍ അഥവാ വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച വാക്‌സിന്റെ പരീക്ഷണങ്ങളാണ് പൂര്‍ത്തിയായിരിക്കുന്നത്.
ഈ മാസം ആദ്യം തന്നെ വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വാക്‌സിന്റെ മനുഷ്യരിലുള്ള പരീക്ഷണത്തിന്റെ രണ്ടാം ഘട്ടം പൂര്‍ത്തിയാക്കിയിരുന്നു. ‘എപിവാക് കൊറോണ’ എന്നാണ് വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വാക്‌സിന് നല്‍കിയിരിക്കുന്ന പേര്. അതേസമയം റഷ്യയുടെ ആദ്യ കൊവിഡ് വാക്‌സിനായ സ്പുട്‌നിക് v ല്‍ നിന്നും വ്യത്യസ്ഥമാണ് എപിവാക് കൊറോണയെന്നാണ് ഗവേഷകര്‍ പറയുന്നത്. പരീക്ഷണത്തിന്റെ ഭാഗമായി ഓരോ വോളന്റിയര്‍മാരിലും വാക്‌സിന്റെ രണ്ട് ഡോസുകള്‍ വീതം കുത്തിവെച്ചിരുന്നു. തുടര്‍ന്ന് ഇവരില്‍ പ്രതിരോധ ശേഷി വര്‍ധിക്കുന്നതായി കണ്ടെത്തിയെന്നും റഷ്യന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എമ്പോളയുള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് പ്രതിരോധ വാക്‌സിന്‍ വിജയകരമായി വികസിപ്പിച്ചെടുത്ത സ്ഥാപനമാണ് വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ കൊവിഡ് വാക്‌സിനായുള്ള ഗവേഷണങ്ങള്‍ ഇവിടെ തുടങ്ങിയിരുന്നു.

Related Articles

Back to top button