ThrissurUncategorized

‘അനഘ’ ഷോർട്ട് ഫിലിം പ്രദർശിപ്പിച്ചു

“Manju”

ബിന്ദുലാൽ തൃശ്ശൂർ

സ്ത്രീശാക്തീകരണത്തിന് പ്രാധാന്യം നൽകി കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന രംഗശ്രീ തിയേറ്റർ ഗ്രൂപ്പ് അവതരിപ്പിച്ച അനഘ ഷോർട്ട് ഫിലിം പ്രദർശിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പ്രദർശനം സിനി ആർട്ടിസ്റ്റ് ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് 2019- 20 വാർഷിക പദ്ധതിയിൽ നിന്നനുവദിച്ച നാല് ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ സാങ്കേതികോപകരണങ്ങളുടെ സഹായത്തോടെയാണ് അനഘയുടെ നിർമ്മാണം.

മാള, ഇരിഞ്ഞാലക്കുട, ആളൂർ, അന്നമനട പഞ്ചായത്തിൽ നിന്നുള്ള കുടുംബശ്രീ അംഗങ്ങളുടെ കൂട്ടായ്മയായ നവധ്വനി രംഗശ്രീ തീയേറ്ററാണ് ഷോർട്ട് ഫിലിം നിർമ്മിച്ചത്. ബിന്ദു വിൽസൺ, ഷിനി സുധാകരൻ, ജയ മോഹനൻ, അമ്മിണി കുമാരൻ, വിലാസിനി സുകുമാരൻ, മഞ്ജു ഉണ്ണികൃഷ്ണൻ എന്നിവരാണ് അനഘയുടെ അണിയറ പ്രവർത്തകർ. ഇന്നത്തെ സമൂഹത്തിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെയുള്ള വർധിച്ചു വരുന്ന അതിക്രമങ്ങൾക്ക് എതിരെ എങ്ങനെ പ്രതികരിക്കണം, ഇതിനായി കുടുംബശ്രീയുടെ സ്നേഹിത ജൻഡർ ഹെല്പ് ഡസ്ക്, കുടുംബശ്രീ കമ്മ്യൂണിറ്റി കൗൺസിലർമാർ, കുടുംബശ്രീ വിജിലൻസ് ഗ്രൂപ്പ് അംഗങ്ങൾ ഏതൊക്കെ രീതിയിലൂടെ അവരെ ആത്മഹത്യയിലേക്ക് തള്ളിവിടാതെ ജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്തുകയും ചെയ്യുക എന്നതാണ് ഷോർട്ട് ഫിലിമിന്റെ പ്രമേയം.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ കെ ഉദയ പ്രകാശ്, സെക്രട്ടറി കെ ജി തിലകൻ, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ദീപ എസ് നായർ, ജെന്നി ജോസഫ്, പഞ്ചായത്തംഗങ്ങളായ ശങ്കരനാരായണൻ, ലോഹിതാക്ഷൻ, സിജി മോഹൻദാസ്, സുരേഷ് ബാബു, അജിത കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button