KeralaKollamLatest

ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല ഉദ്ഘാടനം ഇന്ന്

“Manju”

ശ്രീജ.എസ്

കൊല്ലം: സംസ്ഥാനത്തെ ആദ്യ ഓപ്പണ്‍ സര്‍വകലാശാലക്ക് ഇന്ന് തുടക്കമാകും. കൊല്ലത്ത് ആരംഭിക്കുന്ന ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 4ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ നിര്‍വഹിക്കും. മന്ത്രി കെ.ടി. ജലീല്‍ അദ്ധ്യക്ഷത വഹിക്കും. സര്‍വകലാശാല അങ്കണത്തില്‍ ഒരുക്കിയിരിക്കുന്ന ചടങ്ങില്‍ മന്ത്രിമാരായ കെ.രാജു, ജെ. മേഴ്‌സിക്കുട്ടിഅമ്മ എന്നിവര്‍ മുഖ്യാഥിതികളാവും.

കൊല്ലം തൃക്കടവൂ‍ര്‍ കുരീപ്പുഴയില്‍ വാടകയ്ക്കെടുത്ത കെട്ടിടമാണു സര്‍വകലാശാലയുടെ താല്‍ക്കാലിക ആസ്ഥാനം മൂന്ന് വര്‍ഷത്തിനുള്ളില്‍ സര്‍വകലാശാലക്ക് സ്ഥിരം ആസ്ഥാനമൊരുക്കും. 33,000 ചതുരശ്ര അടിയുള്ള 9നിലക്കെട്ടിടത്തില്‍ ക്ലാസ്മുറികള്‍, ഹാള്‍, ഓഫിസ് തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കുക. നിലവില്‍ കേരള, എംജി, കാലിക്കറ്റ്‌, കണ്ണൂര്‍ സര്‍വകലാശാലകളുടെ വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രങ്ങള്‍ സംയോജിപ്പിച്ചാണ്‌ ഓപ്പണ്‍ സര്‍വകലാശാല ആരംഭിക്കുന്നത്. സര്‍ക്കാര്‍- എയ്ഡഡ് കോളജുകളിലെ ലാബുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും പ്രയോജനപ്പെടുത്തും.

Related Articles

Back to top button