IndiaLatest

കര്‍ഷക പ്രക്ഷോഭം: മുന്‍ കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗറിനെ അറസ്റ്റ് ചെയ്തു

“Manju”

ശ്രീജ.എസ്

കാ​ര്‍​ഷി​ക ബി​ല്ലി​നെ​തി​രാ​യ പ്ര​ക്ഷോ​ഭ​ത്തി​ന്റെ ഭാ​ഗ​മാ​യി ച​ണ്ഡി​ഗ​ഡി​ലേ​ക്ക് ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച മു​ന്‍‌ കേ​ന്ദ്ര​മ​ന്ത്രി ഹ​ര്‍​സി​മ്ര​ത് കൗ​ര്‍ അ​റ​സ്റ്റി​ല്‍. വ്യാ​ഴാ​ഴ്ച രാ​ത്രി 11.30 ന് ​ആ​യി​രു​ന്നു ഹ​ര്‍​സി​മ്ര​ത് കൗ​റി​നെ പ​ഞ്ചാ​ബ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ശിരോമണി അകാലിദള്‍ തലവന്‍ സുഖ്ബീര്‍ സിംഗ് ബാദല്‍, പ്രേംസിംഗ് ചന്ദു മാജ്ര എന്നിവരും അറസ്റ്റിലായി.

കര്‍ഷകരുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തിയതിന്റെ പേരിലാണ് തങ്ങള്‍ അറസ്റ്റിലായിരിക്കുന്നതെന്ന് ഹര്‍സിമ്രത് കൗര്‍ ബാദല്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു. തങ്ങള്‍ സത്യത്തിന്റെ മാര്‍ഗത്തിലാണെന്നും ഒരു ശക്തിക്കും തങ്ങളെ നിശബ്ദരാക്കാന്‍ സാധിക്കില്ലെന്നും ഹര്‍സിമ്രത് കൗര്‍ ബാദല്‍ ട്വീറ്റ് ചെയ്തു.

Related Articles

Back to top button