Kerala

ഡിസംബറിനകം 50,000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് മുഖ്യമന്ത്രി

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: ഈ വര്‍ഷം ഡിസംബറിനകം 50,000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ നൂറ് ദിവസത്തിനകം 18600 പേര്‍ക്ക് തൊഴി നല്‍കും. പി.എസ്.സി വഴി നൂറ് ദിവസത്തിനുള്ളില്‍ അയ്യായിരം പേര്‍ക്ക് നിയമനം നല്‍കും. വിദ്യാഭ്യാസ മേഖലയില്‍ ആകെ 10968 പേര്‍ക്ക് നിയമനം നല്‍കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഇതിന്റെ ഭാഗമായി 100 ദിവസം കൊണ്ട് 50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. 1000 ആളുകളില്‍ അഞ്ച് പേര്‍ക്ക് വീതം എന്ന തോതില്‍ ഓരാ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും കാര്‍ഷികേതര മേഖലകളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Related Articles

Back to top button