Kerala

ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലിയില്‍ പ്രവേശിക്കാന്‍ സാവകാശം നല്‍കി സര്‍ക്കാര്‍

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലിയില്‍ പ്രവേശിക്കാന്‍ സാവകാശം അനുവദിച്ച്‌ സര്‍ക്കാര്‍ ഉത്തരവ്. ഇതര സംസ്ഥാനത്തും വിദേശ രാജ്യങ്ങളിലും അകപ്പെട്ടര്‍ക്കും അപേക്ഷ നല്‍കിയാല്‍ സാവകാശം അനുവദിക്കപ്പെടും.

എന്നാല്‍ നിയമന ഉത്തരവ് ലഭിച്ച സംസ്ഥാനത്തിന് അകത്തുള്ളവര്‍ 10 ദിവസത്തിനകം ജോലിയില്‍ പ്രവേശിക്കണം. ഉദ്യോഗാര്‍ത്ഥി കോവിഡ് ബാധിതനെങ്കില്‍ രോഗം ഭേദമായ ശേഷം നിരീക്ഷണ കാലയളവും പൂര്‍ത്തിയാക്കി 10 ദിവസത്തിനകം ജോലിയില്‍ പ്രവേശിച്ചാല്‍ മതി. കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടവര്‍ പ്രദേശം കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവായ ശേഷം 10 ദിവസത്തിനുള്ളില്‍ ജോലിയില്‍ പ്രവേശിക്കണം. ക്വറന്റീനില്‍ കഴിയുന്നവര്‍ക്ക് നിരീക്ഷണ കാലഘട്ടം പൂര്‍ത്തിയാക്കി സാക്ഷ്യപത്രം ലഭിച്ച്‌ 10 ദിവസത്തിനകം ജോലിയില്‍ പ്രവേശിച്ചാല്‍ മതി.

വിദേശത്ത് അകപ്പെട്ടുപോയ ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ നല്‍കിയാല്‍ ബന്ധപ്പെട്ട രാജ്യത്തു നിന്ന് രാജ്യാന്തര വിമാന സര്‍വീസ് പുനരാരംഭിച്ച്‌ നാട്ടില്‍ മടങ്ങിയെത്തി ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയാക്കിയ സാക്ഷ്യപത്രം ലഭിച്ച്‌ 10 ദിവസത്തിനകം ജോലിയില്‍ പ്രവേശിക്കാന്‍ അനുവദിക്കും. ഇതര സംസ്ഥാനത്ത് അകപ്പെട്ടവര്‍ അപേക്ഷ നല്‍കിയാല്‍ അടിയന്തരമായി സംസ്ഥാനത്ത് എത്തിച്ചേരാനും ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയാക്കി സാക്ഷ്യപത്രം ലഭിച്ച്‌ 10 ദിവസത്തിനകം ജോലിയില്‍ പ്രവേശിക്കാന്‍ അനുവദിക്കാനുമാണ് ഉത്തരവ്.

Related Articles

Back to top button