KeralaLatestThiruvananthapuram

കോവിഡ് ബാധിതനായി കിടപ്പുരോ​ഗിയെ പുഴുവരിച്ച സംഭവം: സസ്പെന്‍ഷന്‍ പിന്‍വലിക്കില്ലെന്ന നിലപാടില്‍ ആരോ​ഗ്യമന്ത്രി

“Manju”

സിന്ധുമോള്‍ . ആര്‍

തിരുവനന്തപുരം: കോവിഡ് ബാധിതനായി കിടപ്പുരോ​ഗിയെ പുഴുവരിച്ച സംഭവത്തില്‍ നടപടി എടുത്തതിനെതിരെ ഡോക്ടര്‍മാരും നഴ്സുമാരും പ്രഖ്യാപിച്ച അനിശ്ചിതകാല സമരം തുടരും. സസ്പെന്‍ഷന്‍ പിന്‍വലിക്കില്ലെന്ന നിലപാടില്‍ ആരോ​ഗ്യമന്ത്രി ഉറച്ചു നിന്നതോടെയാണ് സമരവുമായി മുന്നോട്ടുപോവാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ തീരുമാനിച്ചത്.
ജീവക്കാരുടെ കുറവ് നികത്താതെ ചുമതല ഉണ്ടായിരുന്നവരെ ബലിയാടാക്കി എന്ന നിലപാടിലാണ് സമരക്കാര്‍. നടപടി പിന്‍വലിച്ചില്ലെങ്കില്‍ നോണ്‍ കൊവിഡ് ഡ്യൂട്ടി ബഹിഷ്‌കരിക്കാന്‍ ആണ് തീരുമാനം. കെജിഎംസിടിഎ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ ഇന്ന് റിലെ സത്യാഗ്രഹം തുടങ്ങും. നഴ്‌സുമാര്‍ ഇന്ന് ജില്ലയില്‍ കരിദിനം ആചരിക്കും. സമരം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സമരക്കാരുമായി മന്ത്രി ചര്‍ച്ച നടത്തിയത്. സസ്പെന്‍ഷന്‍ പിന്‍വലിക്കണം എന്ന സമരക്കാരുടെ ആവശ്യം മന്ത്രി അം​ഗീകരിച്ചില്ല.
കിടപ്പുരോ​ഗിയെ പുഴുവരിച്ച സംഭവത്തില്‍ മൂന്ന് പേരാണ് സസ്‌പെന്‍ഷനിലായത്. കോവിഡിന്റെ അടക്കം ചുമതലയുള്ള നോഡല്‍ ഓഫീസര്‍ ഡോ. അരുണ, ഹെഡ് നേഴ്‌സുമാരായ ലീന കുഞ്ചന്‍, രജനി കെവി എന്നിവര്‍ക്കെതിരെയാണ് നടപടി. സംഭവവുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ ആരോഗ്യ വകുപ്പിന് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് നടപടി.

Related Articles

Back to top button