IndiaKeralaLatest

ശ്രീകുമാരന്‍ തമ്പിയുടെ പേരില്‍ വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് നിര്‍മ്മിച്ച്‌ പണം തട്ടാന്‍ ശ്രമം

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: പ്രശസ്ത സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പിയുടെ പേരില്‍ ഇന്‍സ്റ്റാഗ്രാമില്‍ വ്യാജ അക്കൗണ്ട് നിര്‍മ്മിച്ച്‌ പണം തട്ടാന്‍ ശ്രമം. ശ്രീകുമാരന്‍ തമ്പി തന്നെയാണ് ഫേസ് ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്.

കോവിഡ് ബാധിച്ച ഒരു സുഹൃത്തിനെ സഹായിക്കാനെന്ന വ്യാജേന തന്റെ പേരിലുള്ള വ്യാജ പ്രൊഫൈലില്‍നിന്ന് പണം ആവശ്യപ്പെട്ടതായും ഇത് ശ്രദ്ധയില്‍ പെട്ടതോടെ വ്യാജ അക്കൗണ്ട് നീക്കം ചെയ്തതായും ശ്രീകുമാരന്‍ തമ്പി പറയുന്നു. ഇതിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ സൈബര്‍ പൊലീസ് ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button